ഗോയിയാനിയ: കോപ്പ അമേരിക്കയില്‍ പാരഗ്വായെ പരാജയപ്പെടുത്തി പെറു സെമിയില്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ 4-3നാണ് പെറു വിജയം പിടിച്ചത്. ഇരു ടീമും നിശ്ചിത സമയത്ത് മൂന്നു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്. നോക്കൗട്ട് ഘട്ടത്തില്‍ ഇത്തവണ അധിക സമയമില്ലാത്തിനാലാണ് ഷൂട്ടൗട്ടിലൂടെ വിധി നിശ്ചയിച്ചത്.
മത്സരത്തിലെ ഗോളുകള്‍
-
#CopaAmérica 🏆
— Copa América (@CopaAmerica) July 2, 2021 " class="align-text-top noRightClick twitterSection" data="
¡Una obra de arte! Hermosa repetición del segundo gol de Gianluca Lapadula ✨🇵🇪
🇵🇪 Perú 🆚 Paraguay 🇵🇾#VibraElContinente #VibraOContinente pic.twitter.com/lJ2Kuxhnki
">#CopaAmérica 🏆
— Copa América (@CopaAmerica) July 2, 2021
¡Una obra de arte! Hermosa repetición del segundo gol de Gianluca Lapadula ✨🇵🇪
🇵🇪 Perú 🆚 Paraguay 🇵🇾#VibraElContinente #VibraOContinente pic.twitter.com/lJ2Kuxhnki#CopaAmérica 🏆
— Copa América (@CopaAmerica) July 2, 2021
¡Una obra de arte! Hermosa repetición del segundo gol de Gianluca Lapadula ✨🇵🇪
🇵🇪 Perú 🆚 Paraguay 🇵🇾#VibraElContinente #VibraOContinente pic.twitter.com/lJ2Kuxhnki
മത്സരത്തില്‍ ഗുസ്താവോ ഗോമസ് (11ാം മിനുട്ട്), ജൂനിയര്‍ അലൊന്‍സോ (54 മിനുട്ട്), ഗബ്രിയേല്‍ അവലോസി (90ാം മിനുട്ട്) എന്നിവര്‍ പാരഗ്വായ്ക്കായി ഗോള്‍ കണ്ടെത്തി. ജിയാന്‍ലുക ലാപദുല (41 മിനുട്ട്), യോഷിമാര്‍ യോടുണി (80) എന്നിവര്‍ക്ക് പുറമെ 21ാം മിനുട്ടില്‍ ഗുസ്താവോ ഗോമസിന്‍റെ ഗോള്‍ സെല്‍ഫ് ഗോളുമാണ് പെറുവിന്‍റെ പട്ടികയിലുള്ളത്.
രണ്ട് ചുവപ്പ് കാര്‍ഡ്
പാരഗ്വായുടെ ഗോള്‍ സ്കോറര്‍ കൂടിയ ഗുസ്താവോ ഗോമസ് (48ാം മിനുട്ട്), പെറുവിന്‍റെ ആന്ദ്രേ കാരില്ലോ (80ാം മിനുട്ട്) എന്നിവര്‍ ചൂവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ഷൂട്ടൗട്ട് ഗോളുകള്‍
ഷൂട്ടൗട്ടില്‍ പെറുവിനായി യോഷിമാര്‍ യോടുണ്‍, ലാപദുല, ടാപിയ, ട്രാവുകോ എന്നിവര്‍ ലക്ഷ്യം കണ്ടു. സാന്‍റിയാഗോ ഓര്‍മെനിയോ, കുയെവ എന്നിവരുടെ കിക്ക് പാരഗ്വായ് ഗോള്‍കീപ്പര്‍ ആന്‍റണി സില്‍വ രക്ഷപ്പെടുത്തി. പാരഗ്വായ്ക്കായി ഏയ്ഞ്ചല്‍ റൊമേറോ, ജൂനിയര്‍ അലൊന്‍സോ, റോബര്‍ട്ട് പിരിസ് മോര്‍ട്ട എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ എസ്പിനോ, സമുദിയോ, മാര്‍ട്ടിനസ് എന്നിവര്‍ക്ക് ലക്ഷ്യം തെറ്റി.
also read: ഇന്‍സ്റ്റയിലും റോണോ രാജാവ്; പോസ്റ്റിന് 1.6 മില്യണ്‍ ഡോളര്‍