ന്യൂഡല്‍ഹി: അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്‍റിന്‍റെ ഫിക്സ്‌ചറായി. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യഘട്ട മത്സരം നടക്കുക. ഓസ്‌ട്രേലിയയും ഖത്തറും പുതുതായി ഗ്രൂപ്പുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
-
OS GRUPOS DEFINIDOS!
— Copa América (@CopaAmerica) December 4, 2019 " class="align-text-top noRightClick twitterSection" data="
Nada vai impedir que você vibre nesta @CONMEBOL #CopaAmérica 2020.
Em que grupo ficou a sua seleção? pic.twitter.com/xuuJc2agd9
">OS GRUPOS DEFINIDOS!
— Copa América (@CopaAmerica) December 4, 2019
Nada vai impedir que você vibre nesta @CONMEBOL #CopaAmérica 2020.
Em que grupo ficou a sua seleção? pic.twitter.com/xuuJc2agd9OS GRUPOS DEFINIDOS!
— Copa América (@CopaAmerica) December 4, 2019
Nada vai impedir que você vibre nesta @CONMEBOL #CopaAmérica 2020.
Em que grupo ficou a sua seleção? pic.twitter.com/xuuJc2agd9
ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോൾ ഗവേണിങ്ങ് ബോഡിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അർജന്‍റീനയും കൊളംബിയയും ചേർന്നാണ് ടൂർണമെന്‍റിന് അതിഥേയത്വം വഹിക്കുക. അടുത്ത വർഷം ജൂണ്‍ 12-നാണ് ടൂർണമെന്‍റിന് തുടക്കമാകുക. ബ്യൂണസ് അയേഴ്‌സിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അർജന്‍റീന- ചിലി പോരാട്ടം നടക്കും. നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
38 മത്സരങ്ങളാണ് ടൂർണമെന്‍റില്‍ നടക്കുക. 2020-ന് ശേഷം ടൂർണമെന്‍റ് നാല് വർഷത്തിലൊരിക്കലാകും നടക്കുക. ടൂർണമെന്‍റിന്‍റെ അടുത്ത പതിപ്പ് 2024-ലാകും നടക്കുക.
ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ: അർജന്‍റീന, ഓസ്‌ട്രേലിയ, ബോളീവിയ, ഉറുഗ്വേ, ചിലി, പരാഗ്വേ.
ഗ്രൂപ്പ ബി: കൊളംബിയ, ബ്രസീല്‍, ഖത്തർ, വെനസ്വേല, ഇക്വഡോർ, പെറു.