ഹൈദരാബാദ്: ക്ലബ് ലോകകപ്പ് ചാമ്പ്യന്‍മാരെ ഇന്നറിയാം. ഫൈനല്‍ മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗ് കീരിടം സ്വന്തമാക്കിയ ലിവർപൂൾ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ ഫ്ലെമംഗോയെ നേരിടും. ഇന്ന് രാത്രി ദോഹയിലെ ഖലീഫാ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ അജയ്യരായി മുന്നേറുന്ന ലീവർപൂൾ മികച്ച ഫോമിലാണ്. ഫിഫയുടെ ക്ലബ് ലോകകപ്പ് ഇതേവരെ സ്വന്തമാക്കിയിട്ടില്ലാത്ത ലിവർപൂള്‍ ഇത്തവണ കിരീടം നേടണമെന്ന് ഉറച്ചാണ് ഇറങ്ങുന്നത്.
-
One win away from becoming World Champions 💪🏻🔴 #ClubWC #YNWA pic.twitter.com/9hNIHvtDpp
— James Milner (@JamesMilner) December 20, 2019 " class="align-text-top noRightClick twitterSection" data="
">One win away from becoming World Champions 💪🏻🔴 #ClubWC #YNWA pic.twitter.com/9hNIHvtDpp
— James Milner (@JamesMilner) December 20, 2019One win away from becoming World Champions 💪🏻🔴 #ClubWC #YNWA pic.twitter.com/9hNIHvtDpp
— James Milner (@JamesMilner) December 20, 2019
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും ചാംമ്പ്യന്‍സ് ലീഗ് കിരീടവും ചെമ്പട ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. മുഹമ്മദ് സ്വലാഹ്, ഫെര്‍മിനോ, വാന്‍ഡെക്ക് തുടങ്ങിയ താരങ്ങളിലാണ് ലിവർപൂളിന്‍റെ പ്രതീക്ഷ.
ബ്രസീലിയന്‍ താരങ്ങൾ അണിനിരക്കുന്ന ഫ്ലെമംഗോയും ശക്തമായ നിലയിലാണ്. ആദ്യ സെമിയില്‍ സൗദി ക്ലബ് അല്‍ ഹിലാലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോല്‍പിച്ചാണ് ഫ്ലെമംഗോ ഫൈനലിലെത്തിയത്. ജോര്‍ജിയന്‍, ബ്രൂണോ, അലി എന്നിവരാണ് ഫ്ലെമംഗോക്കായി ഗോള്‍ നേടിയത്. കഴിഞ്ഞ 30 മത്സരങ്ങളിലായി ക്ലബ് തോല്‍വി അറിഞ്ഞിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. വ്യക്തിഗത മികവിനപ്പുറത്ത് ടീമിന്‍റെ ഒത്തിണക്കമാണ് ഫ്ലെമംഗോയുടെ പ്രത്യേകത.