മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ 40 വര്‍ഷം പഴക്കമുള്ള റെക്കോഡിനൊപ്പമെത്തി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ബുണ്ടസ് ലീഗയുടെ ഒരു സീസണില്‍ 40 ഗോളുകളെന്ന ഗ്രഡ് മുള്ളറുടെ നേട്ടത്തിനൊപ്പമാണ് പോളിഷ് സൂപ്പര്‍ ഫോര്‍വേഡെത്തിയത്.
-
Each and every one of @Lewy_Official’s historic 4️⃣0️⃣ #Bundesliga goals, on us! 🎁🐐 #LEWANG40LSKI pic.twitter.com/ub6BVEV8rK
— Bundesliga English (@Bundesliga_EN) May 15, 2021 " class="align-text-top noRightClick twitterSection" data="
">Each and every one of @Lewy_Official’s historic 4️⃣0️⃣ #Bundesliga goals, on us! 🎁🐐 #LEWANG40LSKI pic.twitter.com/ub6BVEV8rK
— Bundesliga English (@Bundesliga_EN) May 15, 2021Each and every one of @Lewy_Official’s historic 4️⃣0️⃣ #Bundesliga goals, on us! 🎁🐐 #LEWANG40LSKI pic.twitter.com/ub6BVEV8rK
— Bundesliga English (@Bundesliga_EN) May 15, 2021
ഫ്രൈബര്‍ഗിനെതിരായ മത്സരത്തിലായിരുന്നു ലെവന്‍ഡോവ്‌സ്കിയുടെ നേട്ടം. മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ അടിച്ച് സമനില പാലിച്ചു. ലെവന്‍ഡോവ്‌സ്‌കിയെ കൂടാതെ ലിറോയ് സാനെ രണ്ടാം പകുതിയില്‍ ബയേണിനായി വല കുലുക്കി. ഫ്രൈബര്‍ഗിന് വേണ്ടി മാന്വല്‍ ഗ്ലഡ്, ക്രിസ്റ്റ്യന്‍ ഗണ്ടര്‍ എന്നിവര്‍ ഗോള്‍ കണ്ടെത്തി.
മത്സരത്തിന്‍റെ 26-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍. ഗോളടിച്ച ശേഷം സഹതാരങ്ങള്‍ ലെവന്‍ഡോവ്‌സ്‌കിയെ കളിക്കളത്തില്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നില്‍കി ആദരിച്ചു. 1971-72 സീസണിലാണ് മുള്ളര്‍ ഒരു സീസണില്‍ 40 ഗോളുകളെന്ന നേട്ടം ബുണ്ടസ് ലീഗയില്‍ സ്വന്തമാക്കിയത്. ബുണ്ടസ് ലീഗയിലെ എല്ലാകാലത്തെയും ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലെവന്‍ഡോവ്‌സ്‌കി. 276 ഗോളുകളാണ് ലെവന്‍ഡോവ്‌സ്‌കിയുടെ പേരിലുള്ളത്. മുള്ളറാണ് ഒന്നാം സ്ഥാനത്ത്. 89 ഗോളുകളുടെ മുന്‍തൂക്കമുള്ള മുള്ളറുടെ പേരില്‍ 365 ഗോളുകളാണ് ഉള്ളത്. കഴിഞ്ഞ ദിവസമാണ് ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് തുടര്‍ച്ചയായി 10-ാം സീസണിലും കപ്പുറപ്പാക്കിയത്. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബയേണിന് 75 പോയിന്‍റാണുള്ളത്.