ETV Bharat / sports

നാളെക്കായി തയ്യാറെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വിക്കുന - blasters win news

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഏഴാം പതിപ്പിലെ ഉദ്‌ഘാടന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പരിശീലകന്‍ കിബു വിക്കുന

ഐഎസ്‌എല്‍ ജയം വാര്‍ത്ത  ബ്ലാസ്‌റ്റേഴ്‌സിന് ജയം വാര്‍ത്ത  എടികെക്ക് ജയം വാര്‍ത്ത  isl win news  blasters win news  atk win news
കിബു വിക്കുന
author img

By

Published : Nov 19, 2020, 10:42 PM IST

നാളെക്കായി തയ്യാറെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വിക്കുന. ഓരോ താരങ്ങളും തങ്ങളുടെ നൂറ് ശതമാനം ക്ലബിന് വേണ്ടി നല്‍കുമെന്നും പരിശീലകന്‍ പറഞ്ഞു. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഏഴാം പതിപ്പില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓപ്പണിംഗ് ഗെയിമിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സീസണിലാണ് വിക്കുന ക്ലബിന്‍റെ പരിശീലക സ്ഥാനത്തേക്ക് വരുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ എ‌ടി‌കെ മോഹൻ ബഗാനെതിരെയാണ് ഉദ്‌ഘാടന മത്സരം. എടികെ മികച്ച ക്ലബാണെന്നും കഴിഞ്ഞ സീസണിലെ ഭൂരിഭാഗം താരങ്ങളെയും നിലനിര്‍ത്തുകയും ജിങ്കനെ പോലെ മികച്ച കളിക്കാരനെ കൊണ്ടുവരുകയും ചെയ്‌തത് അവരെ അപകടകാരികളാക്കുന്നുവെന്നും വിക്കുന പറഞ്ഞു.

അതേസമയം ലഭിക്കുന്ന അവസരങ്ങളുടെ പ്രയോജനപ്പെടുത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കും. ഞങ്ങൾക്ക് കുറച്ച് നല്ല യുവ താരങ്ങളും പരിചയസമ്പന്നരായ നല്ല കളിക്കാരുമുണ്ട്. ഇതിലൂടെ സന്തുലിതമായ ടീമിനെ സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ പ്രായം ഏറ്റവും പ്രധാനമല്ല, കഴിവുള്ള യുവ കളിക്കാരുണ്ട്. അവസരങ്ങള്‍ അവര്‍ പ്രയോജനപ്പെടുത്തും. ഇന്നലത്തേതിനേക്കാൾ മികച്ചതായിരിക്കുക എന്ന ലക്ഷ്യവുമായാണ് മുന്നോട്ട് പോകുന്നതെന്നും വിക്കുന മത്സരത്തിന് മുന്നോടിയായി പറഞ്ഞു. വ്യാഴാഴ്‌ച രാത്രി 7.30ന് ഗോവയിലാണ് ഉദ്‌ഘാടന മത്സരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.