ETV Bharat / sports

കോഴിക്കോട് രണ്ടാമതൊരു ഹോം ഗ്രൗണ്ട് ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് - ഐഎസ്‌എല്‍ വാർത്ത

എന്നാല്‍ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് കോർപറേഷനില്‍ ഐഎസ്‌എല്‍ മത്സരങ്ങൾ കളിക്കുന്ന കാര്യം സംശയമാണ്

kerala blasters news  isl news kozhikode news  കേരളാ ബ്ലാസ്റ്റേഴ്‌സ് വാർത്ത  ഐഎസ്‌എല്‍ വാർത്ത  കോഴിക്കോട് വാർത്ത
ബ്ലാസ്റ്റേഴ്‌സ്
author img

By

Published : Jun 6, 2020, 11:34 AM IST

ഹൈദരാബാദ്: രണ്ടാമതൊരു ഹോം ഗ്രൗണ്ടിനായി കരുനീക്കം തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. മലബാറിലെ ഫുട്‌ബോളിന്‍റെ തട്ടകമായ കോഴിക്കോട് കോർപറേഷന്‍ സ്റ്റേഡിയമാണ് ഇതിനായി ബ്ലാസ്റ്റേഴ്‌സ് തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ അടുത്ത സീസണില്‍ കോഴിക്കോട്ട് മത്സരം നടക്കാനുള്ള നീക്കം കുറവാണ്. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് അനുഭവിച്ച പ്രതിസന്ധിയും ഈ നീക്കത്തിന് ആക്കം കൂട്ടുന്നു.

വിശാലകൊച്ചി വികസന അതോറിറ്റി, കൊച്ചി കോർപ്പറേഷൻ, സിറ്റി പൊലീസ് എന്നിവരുമായി ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ നല്ല ബന്ധത്തിലായിരുന്നില്ല. അന്ന് സർക്കാർ ഇടപെടലാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. രണ്ടാമതൊരു ഹോം ഗ്രൗണ്ടുകൂടിയുണ്ടെങ്കില്‍ പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്നാണ് മാനേജ്‌മെന്‍റ് കരുതുന്നത്. നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം കോഴിക്കോട് കോർപറേഷന്‍ അധികൃതർ അനുഭാവപൂർവം പരിഗണിക്കുന്നുണ്ട്. എന്നാല്‍

ഇക്കാര്യത്തില്‍ കൂടുതല്‍ ചർച്ച നടത്തേണ്ടതുണ്ടെന്ന നിലപാടിലാണ് അവർ. ഇത് സംബന്ധിച്ച അടുത്തിടെ മാധ്യമങ്ങളില്‍ ഉയർന്നുവന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അധികൃതർ. അതേസമയം കോഴിക്കോട് ഐപിഎല്‍ മത്സരങ്ങൾ നടക്കണമെങ്കില്‍ നിരവധി കടമ്പകൾ കടക്കേണ്ടിവരും. രാത്രിയില്‍ കളി നടക്കുമ്പോൾ ആവശ്യമായ ഫ്ലഡ്‌ലിറ്റ് സൗകര്യം കാര്യക്ഷമമാക്കേണ്ടിവരും. കൂടാതെ

പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കേണ്ടതായിട്ടുണ്ട്. നിലവില്‍ കോഴിക്കോട് കോർപറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങൾ നടക്കുമ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യാന്‍ സ്ഥലം ലഭിക്കാത്തത് നഗരത്തില്‍ ഗതാഗത കുരുക്കിന് ഇടയാക്കാറുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.