നൗ കാമ്പ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ സൂപ്പർതാരം ലയണല്‍ മെസിക്ക് വിലയിട്ട് ബാഴ്‌സലോണ. 200 മില്യണ്‍ പൗണ്ടാണ് മിശിഹക്ക് ബാഴ്‌സലോണ വിലയിട്ടിരിക്കുന്നത്. 1953.56 കോടി രൂപയോളം വരും ഈ തുക. നേരത്തെ ഫ്രീ ട്രാന്‍സ്‌ഫറിലൂടെ കൂടുമാറാന്‍ അവസരം ഒരുക്കണമെന്ന് മെസി ബാഴ്‌സലോണയോട് ആവശ്യപ്പെട്ടതായി സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഫ്രീ ട്രാൻസ്‌ഫറിന് ബാഴ്‌സ അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ക്ക് മാത്രമാണ് അര്‍ജന്‍റീനന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ കഴിയുക.
ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഫ്രഞ്ച് കരുത്തരായ പിഎസ്ജിയും ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍മിലാനും ഉള്‍പ്പെടെയാണ് മെസിക്കായി വല വിരിച്ചിരിക്കുന്നത്. മെസി ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുവെന്ന വാര്‍ത്തകളെ പിന്തുണച്ച് സഹതാരം ലൂയി സുവാരസ് ഉള്‍പ്പെടെ ട്വീറ്റിലൂടെ പ്രതികരിച്ചിരുന്നു.
-
Carles Puyol gave his support to Messi.
— B/R Football (@brfootball) August 25, 2020 " class="align-text-top noRightClick twitterSection" data="
Luis Suarez backed him up.
Is this really happening. 😱 https://t.co/RPxGOgXAl2
">Carles Puyol gave his support to Messi.
— B/R Football (@brfootball) August 25, 2020
Luis Suarez backed him up.
Is this really happening. 😱 https://t.co/RPxGOgXAl2Carles Puyol gave his support to Messi.
— B/R Football (@brfootball) August 25, 2020
Luis Suarez backed him up.
Is this really happening. 😱 https://t.co/RPxGOgXAl2
താര കൈമാറ്റത്തില്‍ ഫുട്‌ബോള്‍ നിരീക്ഷകര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ബാഴ്‌സലോണയുടെ മുന്‍ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയുടെ സാന്നിധ്യമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മെസിയുടെ കരിയറിലെ മികച്ച സമയത്ത് അദ്ദേഹം ഗാര്‍ഡിയോളക്കൊപ്പമായിരുന്നു. സുവാരസും നെയ്‌മറും മെസിയും ചേര്‍ന്ന എംഎസ്എന്‍ സഖ്യം ബാഴ്‌സക്കായി കളിച്ച പ്രതാപകാലമായിരുന്നു അത്. ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിക്ക് ശേഷം പിഎസ്‌ജിയുടെ പരീശീലകന്‍ തോമസ് ട്യുഷലും ഇന്‍റര്‍ മിലാന്‍റെ പരിശീലകന്‍ അന്‍റോണിയോ കോന്‍റെയും മെസിയെ സ്വാഗതം ചെയ്‌തിരുന്നു. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മെസിക്കായി താല്‍പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.
യുവേഫ ചാമ്പ്യന്‍സ് ലീഗിലെ നാണംകെട്ട തോല്‍വിയും റൊണാള്‍ഡ് കോമാന്‍ നൗ കാമ്പില്‍ കളി പഠിപ്പിക്കാന്‍ എത്തിയതും മെസിയെ അസ്വസ്ഥനാക്കിയതായാണ് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. കോമാന്‍ പരിശീലകനായി ചുമതലയേറ്റ ശേഷം മെസിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കാമ്പ് നൗവില്‍ മെസിയുടെ അപ്രമാദിത്വം അവസാനിച്ചതായി കോമാന്‍ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരത്തോട് പറഞ്ഞതായാണ് സൂചന. ടീമിനായി മെസിയില്‍ നിന്നും കോമാന്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതായും സൂചനയുണ്ട്.
2001ല്‍ ബാഴ്‌സലോണയുടെ യൂത്ത് ക്ലബില്‍ കളിച്ച് തുടങ്ങിയ മെസി 2004ലാണ് സീനിയര്‍ ടീമില്‍ ഇടം നേടുന്നത്. പിന്നീട് നൗകാമ്പില്‍ കണ്ടത് മെസി യുഗമാണ്. മെസിയുടെ നേതൃത്വത്തില്‍ 33 കിരീടങ്ങളാണ് നൗക്യാമ്പിലെ ഷെല്‍ഫില്‍ എത്തിയത്. 10 ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടവും ആറ് കോപ്പ ഡെല്‍റെയും ഉള്‍പ്പെടുന്നതായിരുന്നു മെസിയുടെ തേരോട്ടം. ഇതിനിടെ ആറ് ബാലന്‍ ദ്യോറും ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും മെസി സ്വന്തമാക്കി.
ബാഴ്‌സ വിട്ടാല്‍ മിശിഹയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് യൂറോപ്പിന്‍റെ ഏത് ഭാഗത്താകുമെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. മിശിഹ വിടപറയുന്നതായി നൗ കാമ്പില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ ആ കാര്യത്തിലും സ്ഥിരീകരണമാകും. 19 വര്‍ഷമായി ബാഴ്‌സയുടെ ജേഴ്‌സിയില്‍ കണ്ട മെസിയെ ഇനി പുതിയ കുപ്പായത്തില്‍ കണ്ട് ശീലിക്കാന്‍ തയ്യാറെടുക്കുകയാണ് ലോക മെമ്പാടുമുള്ള ആരാധകര്‍.