ETV Bharat / sports

കോമാൻ വരും... നെയ്‌മറെ എത്തിച്ച് ബാഴ്‌സ പൊളിച്ചുപണിയും

ബാഴ്‌സ, വയസൻ ടീമാണെന്നും മിക്ക താരങ്ങളും ബാധ്യതയാണെന്നും നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നതാണ്. പക്ഷേ ചാമ്പ്യൻസ് ലീഗിലെ ദയനീയ തോല്‍വിയോടെ ബാഴ്‌സലോണ ചിന്തിച്ചു തുടങ്ങി. തല മുതല്‍ വാല്‍ വരെ അഴിച്ചുപണിയാനാണ് തീരുമാനം.

Barcelona thinking about Neymar, Ronald Koeman deal close
ബാഴ്സലോണ
author img

By

Published : Aug 17, 2020, 4:33 PM IST

മാഡ്രിഡ്: എന്തൊരു തോല്‍വിയായിരുന്നു അത്... ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലില്‍ ബയേൺ മ്യൂണിച്ച് താരങ്ങൾ വെറുതെ വന്ന് ഗോളടിച്ചുപോകുന്ന അവസ്ഥ. സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയുടെ വലയില്‍ എട്ട് ഗോളുകൾ. തിരിച്ചടിച്ചത് രണ്ടെണ്ണം മാത്രം. അതില്‍ ഒന്ന് സെല്‍ഫായി ദാനം കിട്ടിയത്.

ബാഴ്‌സ, വയസൻ ടീമാണെന്നും മിക്ക താരങ്ങളും ബാധ്യതയാണെന്നും നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നതാണ്. പക്ഷേ ചാമ്പ്യൻസ് ലീഗിലെ ദയനീയ തോല്‍വിയോടെ ബാഴ്‌സലോണ ചിന്തിച്ചു തുടങ്ങി. തല മുതല്‍ വാല്‍ വരെ അഴിച്ചുപണിയാനാണ് തീരുമാനം.

പരിശീലകൻ കിക്കെ സെറ്റിയനെ പുറത്താക്കി ബാഴ്‌സ മാനേജ്‌മെന്‍റ് നയം വ്യക്തമാക്കി കഴിഞ്ഞു. വിവരം ഔദ്യോഗികമായി പുറത്തുവന്നില്ലെങ്കിലും സെറ്റിയനെ പുറത്താക്കിയതായി സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പകരം ഹോളണ്ട് ദേശീയ ടീം പരിശീലകൻ റൊണാൾഡ് കോമാൻ, ടോട്ടനം മുൻപരിശീലകൻ മെറീസിയോ പൊച്ചെട്ടീനോ, ബാഴ്‌സ മുൻ താരം സാവി ഹെർണാണ്ടസ് എന്നിവരുടെ പേരുകളാണ് ബാഴ്‌സ പരിഗണിക്കുന്നത്. ഇതില്‍ റൊണാൾഡ് കോമാനാണ് ആദ്യ പരിഗണനയെന്ന് ബാഴ്‌സ പ്രസിഡന്‍റ് ബെർതോമ്യു വ്യക്തമാക്കിയതായും സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏണസ്റ്റോ വെല്‍വെർദെയ്ക്ക് പകരം ഈ സീസണിന്‍റെ പകുതിയിലാണ് സെറ്റിയൻ ബാഴ്‌സ പരിശീലകനായി എത്തിയത്. എന്നാല്‍ കാര്യമായി ഒന്നും ചെയ്യാൻ കഴിയാതെ വന്നതോടെ നേരത്തെ തന്നെ സെറ്റിയന്‍റെ കാര്യത്തില്‍ തീരുമാനം ആയിരുന്നു.

നെയ്‌മർ വരണം

പിഎസ്‌ജിയില്‍ നിന്ന് ബ്രസീല്‍ സൂപ്പർ താരം നെയ്‌മറെ തിരികെ എത്തിക്കുക എന്നതാണ് ബാഴ്‌സ മാനേജ്‌മെന്‍റിന്‍റെ ആദ്യ പരിപാടി. നെയ്‌മറെ നല്‍കാൻ പിഎസ്‌ജി സമ്മതിച്ചാല്‍ ബാഴ്‌സയുടെ ഫ്രഞ്ച് താരം അന്‍റോണിയോ ഗ്രീസ്‌മാനെ പിഎസ്‌ജിക്ക് നല്‍കും. ബാഴ്‌സയില്‍ ടീം അംഗങ്ങൾ തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്നതായി നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. മെസിയും റാക്കിട്ടിച്ചും പരസ്‌പരം വാക്കേറ്റം നടത്തിയെന്നും സ്‌പാനിഷ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ, ലയണല്‍ മെസി ബാഴ്‌സ വിടുന്നത് അടക്കമുള്ള കാര്യങ്ങൾ വരെ മാധ്യമങ്ങളില്‍ ചർച്ചയായി. മുന്നേറ്റതാരം അൻസു ഫാതി, മധ്യനിര താരങ്ങളായ റിക്കി പ്യുഗ്, ഫാങ്കി ഡി ജോങ് എന്നിവർ മെസിയോടൊപ്പം ബാഴ്‌സയില്‍ തുടരണമെന്നാണ് മാനേജ്‌മെന്‍റ് ആഗ്രഹിക്കുന്നത്.

താരങ്ങളില്‍ ഏഴ് പേർ പുറത്തേക്ക്

സമ്പൂർണ അഴിച്ചു പണിയുടെ ഭാഗമായി മോശം ഫോമില്‍ തുടരുന്ന ഏഴ് പ്രധാന താരങ്ങളെ വില്‍ക്കാനാണ് ബാഴ്‌സ മാനേജ്മെന്‍റ് ആലോചിക്കുന്നത്. ഇവാൻ റാക്കിട്ടിച്ച്, ഒസ്‌മാനെ ഡെംബലെ, അല്‍തുറോ വിദാല്‍, ആർതർ മെലോ, ജൂനിയർ ഫിർപോ, മാർട്ടിൻ ബ്രാത്‌വെയ്‌റ്റ്, സാമുവല്‍ ഉംറ്റിറ്റി എന്നിവരാണ് പുറത്തു പോകേണ്ടി വരിക. ഇതില്‍ ആർതർ മെലോ യുവന്‍റസിലേക്ക് പോകും. ഇവാൻ റാക്കിട്ടിച്ച്, അല്‍തുറോ വിദാല്‍ എന്നിവർ ഇറ്റാലിയൻ ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട്.

സുവാരസ് അയാക്‌സിലേക്ക്

അഴിച്ചുപണി ഉറപ്പായ സാഹചര്യത്തില്‍ മുന്നേറ്റ താരം ലൂയി സുവാരസും ബാഴ്‌സ വിടുകയാണ്. തന്‍റെ പഴയ ക്ലബായ അയാക്‌സിലേക്കാണ് സുവാരസ് മടങ്ങുന്നത്. ഉറുഗ്വായ് താരത്തെ സ്വന്തമാക്കാൻ ഡച്ച് ക്ലബായ അയാക്‌സിനും താല്‍പര്യമുണ്ട്. അയാക്‌സിന് വേണ്ടി 2007 മുതല്‍ 2011 വരെ കളിച്ച സുവാരസ് 111 ഗോളുകളും നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.