യൂവേഫ ചാമ്പ്യൻസ് ലീഗിൽ യുവെന്‍റസിനെതിരായ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻഡീഗോ സിമിയോണിഅശ്ലീല ആംഗ്യം കാണിച്ചതിനെതിരെ യൂവേഫ അന്വേഷണത്തിന് ഉത്തരവിട്ടു. അത്ലറ്റിക്കോ രണ്ടാം ഗോൾ നേടിയപ്പോഴാണ്സിമിയോണി അശ്ലീല ആംഗ്യം കാണിച്ച് ആഹ്ളാദ പ്രകടനംനടത്തിയത്. സംഭവംഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ആഹ്ളാദ പ്രകടനം വിവാദമായപ്പോൾ സിമിയോണി മാപ്പ് പറയുകയും ചെയ്തു.
യൂവേഫയുടെ അച്ചടക്ക സമിതിയാണ്അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഹിയറിംഗ് തീയതി പ്രഖ്യാപിക്കാത്തതിനാൽടൂറിനിൽനടക്കുന്ന രണ്ടാംപാദ മത്സരത്തിൽ സിമിയോണിക്ക് ടച്ച് ലൈൻ ബാൻ ഉണ്ടാകാൻ സാധ്യതയില്ല. താൻ കാണിച്ച ആംഗ്യം യുവെന്‍റസ് താരങ്ങൾക്കെതിരെയോ, ആരാധകർക്കെതിരെയോ ആയിരുന്നില്ലെന്ന് സിമിയോണി പിന്നീട് വ്യക്തമാക്കിയിരുന്നു. ഇറ്റാലിയൻ ടീംലാസിയോക്ക് വേണ്ടി കളിച്ചപ്പോഴും താൻഇത്തരം ആഗ്യം കാണിച്ചിരുന്നതായി സിമിയോണി കൂട്ടിച്ചേർത്തു.
യുവെന്‍റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിക്ക് നേരെയും യൂവേഫ അന്വേഷണം പ്രഖ്യാപിച്ചു.യുവെന്‍റസ് – അത്ലറ്റിക്കോ മാഡ്രിഡ് മത്സരത്തിന്‍റെരണ്ടാം പകുതിയിൽ യുവെന്‍റസ് ടീം വൈകികളത്തിൽ ഇറങ്ങിയതിനാണ് യൂവേഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വാണ്ട മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അത്ലറ്റിക്കോ മാഡ്രിഡ് ജയിച്ചിരുന്നു. മാർച്ച് 12-ന് യുവെന്‍റസിന്‍റെ ഹോമിലാണ്രണ്ടാംപാദ മത്സരം നടക്കുക.