ന്യൂകാമ്പ്; ചിലപ്പോഴൊക്കെ ഫുട്ബോൾ അങ്ങനെയാണ്. അറിയപ്പെടാത്ത ദേശങ്ങളില്‍ നിന്ന് ഹൃദയത്തില്‍ കാല്‍പ്പന്തുമായി ചിലർ വരും. വേദനകൾ മറന്ന് കാല്‍പ്പന്തിന്‍റെ മായാജാലം കെട്ടഴിച്ചുവിടുമ്പോൾ ലോകം അവനെ ആരാധിക്കും. ഫുട്ബോൾ ദൈവങ്ങൾ അവിടെ അവതരിക്കും. ലോകം കാത്തിരുന്ന ആ താരോദയത്തിന് കഴിഞ്ഞ ദിവസം സ്പാനിഷ് ലാലിഗ സാക്ഷിയായി. പതിനാറ് വയസ് മാത്രമുള്ള അൻസു ഫാതിയെന്ന ഗിനിയൻ വംശജൻ സൂപ്പർ താരങ്ങൾക്ക് മാത്രം പ്രവേശനമുള്ള ബാഴ്സലോണയുടെ കുപ്പായത്തില്‍ അരങ്ങേറി.
-
Instant Karma pic.twitter.com/LmzP6J12VU
— FC Barcelona (@FCBarcelona) September 14, 2019 " class="align-text-top noRightClick twitterSection" data="
">Instant Karma pic.twitter.com/LmzP6J12VU
— FC Barcelona (@FCBarcelona) September 14, 2019Instant Karma pic.twitter.com/LmzP6J12VU
— FC Barcelona (@FCBarcelona) September 14, 2019
ശനിയാഴ്ച രാത്രി വലൻസിയയ്ക്ക് എതിരായ മത്സരത്തിന്‍റെ അറുപതാം മിനിട്ടില്‍ അൻസു ഫാതിയെ തിരിച്ചുവിളിക്കുമ്പോൾ ലോകപ്രശസ്തമായ ന്യൂകാമ്പിന്‍റെ ഗാലറി ആ കുഞ്ഞു മാന്ത്രികന് ആദരവുമായി എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ബാഴ്സ്ക്ക് വേണ്ടി ശനിയാഴ്ച, മനോഹരമായ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത പതിനാറുകാരൻ ലോക ഫുട്ബോളിലേക്ക് കടന്നുവരുന്നത് ഫുട്ബോളിനെ ഹൃദയത്തിലേറ്റിയാണ്. ലാലിഗയില്‍ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പദവിയിലേക്കു കൂടിയാണ് അൻസു ഓടിക്കയറിയത്. മെസിയും സുവാരസും പിക്വയും ബുസ്ക്കെറ്റ്സും എല്ലാം നിറയുന്ന ലോക പ്രതിഭകൾക്ക് ഒപ്പം പ്രായത്തിന്‍റെ പരിഭവമില്ലാതെ അവൻ കളം നിറഞ്ഞു.
-
📆 16 years and 318 days old
— FC Barcelona (@FCBarcelona) September 14, 2019 " class="align-text-top noRightClick twitterSection" data="
💪 2 appearances
⚽️ 2 goals, 1 assist
💭 ...and the dream continues 💙❤️https://t.co/bFK14rapSu
">📆 16 years and 318 days old
— FC Barcelona (@FCBarcelona) September 14, 2019
💪 2 appearances
⚽️ 2 goals, 1 assist
💭 ...and the dream continues 💙❤️https://t.co/bFK14rapSu📆 16 years and 318 days old
— FC Barcelona (@FCBarcelona) September 14, 2019
💪 2 appearances
⚽️ 2 goals, 1 assist
💭 ...and the dream continues 💙❤️https://t.co/bFK14rapSu
ആഫ്രിക്കൻ രാജ്യമായ ഗിനിയയില്‍ ജനിച്ച അൻസുവിന് ദാരിദ്ര്യം നിറഞ്ഞ ബാല്യ ദിനങ്ങളില്‍ ഫുട്ബോളിനെ കുറിച്ച് അറിയില്ലായിരുന്നു. പക്ഷേ, ഒരു നേരത്തെ ആഹാരത്തിനായി തെരുവുകളില്‍ അലഞ്ഞ ബോറി ഫാതിയെന്ന മനുഷ്യന് ഫുട്ബോൾ ഹൃദയത്തോട് ചേർന്ന വികാരമായിരുന്നു. അയാൾ മകന് ഫുട്ബോളിന്‍റെ ബാലപാഠങ്ങൾ പകർന്നു. പട്ടിണിയുടെ ദിനങ്ങൾ ഏറിവന്നപ്പോൾ അയാൾ പോർച്ചുഗലിലേക്ക് കുടിയേറി. അവിടെ നിന്ന് സ്പെയിനിലേക്ക് കുടിയേറിയതോടെയാണ് അൻസുഫാതിയെന്ന ഒൻപത് വയസുകാരൻ ഫുട്ബോൾ ലോകത്തേക്ക് എത്തുന്നത്.
-
MATCH REPORT!https://t.co/tGAc11jtNX
— FC Barcelona (@FCBarcelona) September 14, 2019 " class="align-text-top noRightClick twitterSection" data="
">MATCH REPORT!https://t.co/tGAc11jtNX
— FC Barcelona (@FCBarcelona) September 14, 2019MATCH REPORT!https://t.co/tGAc11jtNX
— FC Barcelona (@FCBarcelona) September 14, 2019
പിന്നീട് നടന്നത് ചരിത്രം. ബാഴ്സയുടെ ലാ മാസിയ അക്കാദമിയിലെത്തി. ബാഴ്സയുടെ യൂത്ത് ക്ലബില്‍ ഗോളടിച്ചു കൂട്ടിയ അൻസുവിനെ തേടി ഇപ്പോൾ പോർച്ചുഗല്‍, സ്പാനിഷ് ദേശീയ ടീമുകളിലേക്കും വിളിയെത്തി. കുടിയേറ്റത്തിന്‍റെ ദാരിദ്ര്യത്തിന്‍റെ വേദനകൾ മൈതാനത്തെ മാന്ത്രിക നിമിഷങ്ങൾ കൊണ്ട് അൻസു മറികടന്നു. മാതൃരാജ്യമായ ഗിനിയിലേക്ക് മടങ്ങിപ്പോകണോ അതോ ലാലിഗയെന്ന മായിക സ്വപ്നത്തില്‍ അഭയം തന്ന സ്പെയിനിന് വേണ്ടി കളിക്കണോ എന്നത് മാത്രമാണ് അൻസു ചിന്തിക്കേണ്ടത്. ഫുട്ബോൾ ലോകം മിശിഹയെന്ന് വിളിക്കുന്ന മെസിക്കൊപ്പം ബാഴ്സയില്‍ ഇനി ഒരുപാട് വിസ്മയങ്ങൾ തീർക്കാനുണ്ട് അൻസു ഫാതിയെന്ന ഗിനിയൻ ബാലന്.