ലോകത്തെ ഏറ്റവും മികച്ച വനിത ഫുട്ബോളർക്കുള്ള ബാലണ്‍ ദ്യോർ (ഫെമിനിൻ) പുരസ്‌കാര നേട്ടത്തിലാണ് സ്‌പാനിഷ് ഫുട്‌ബോളര്‍ അലക്‌സിയ പുട്ടെല്ലസ്. കരിയറിലെ ആദ്യ ബാലണ്‍ ദ്യോർ പുരസ്‌ക്കാരമാണ് 27കാരിയായ താരം സ്വന്തമാക്കിയിരിക്കുന്നത്.
ബാലണ്‍ ദ്യോർ നേട്ടം അൽപ്പം വൈകാരികമാണെന്നാണ് താരം പ്രതികരിച്ചത്. പുരസ്‌കാര നേട്ടത്തില്‍ സഹതാരങ്ങളോടും ക്ലബിനോടും നന്ദി പറയുന്നതായും പുട്ടെല്ലസ് പഞ്ഞു. ''എന്‍റെ സഹതാരങ്ങളോടൊപ്പം ഇവിടെയത്തിയത് സന്തോഷകരമാണ്. ഞങ്ങൾ ഒരുമിച്ച് ജീവിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പുരസ്‌കാരം വ്യക്തിഗതമാണെങ്കിലും ഫുട്‌ബോള്‍ ഒരു ടീം ഗെയിമാണ്'' താരം പറഞ്ഞു.
- https://www.instagram.com/p/CW4JjHFImts/?utm_source=ig_web_copy_link
കഴിഞ്ഞ ഓഗസ്റ്റിൽ യുവേഫയുടെ മികച്ച വനിതാ താരമായും പുട്ടെല്ലസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം 1960ന് ശേഷം ബാലണ്‍ ദ്യോർ പുരസ്‌കാരം നേടുന്ന ആദ്യ സ്‌പാനിഷ് താരമെന്ന നേട്ടവും പുട്ടെല്ലസ് സ്വന്തം പേരില്‍ കുറിച്ചു. ലൂയിസ് സുവാരസാണ് പുട്ടെല്ലസിന് മുന്നെ ബാലണ്‍ ദ്യോർ നേടിയ സ്‌പാനിഷ് താരം.
-
Alexia Putellas is your 2021 Women's #ballondor! pic.twitter.com/DJLB2YNObL
— Ballon d'Or #ballondor (@francefootball) November 29, 2021 " class="align-text-top noRightClick twitterSection" data="
">Alexia Putellas is your 2021 Women's #ballondor! pic.twitter.com/DJLB2YNObL
— Ballon d'Or #ballondor (@francefootball) November 29, 2021Alexia Putellas is your 2021 Women's #ballondor! pic.twitter.com/DJLB2YNObL
— Ballon d'Or #ballondor (@francefootball) November 29, 2021
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ കിരീടത്തിലേക്ക് നയിച്ച താരമാണ് പുട്ടെല്ലസ്. ബാഴ്‌സക്ക് വേണ്ടി 42 മത്സരങ്ങളിൽ നിന്ന് 26 ഗോളുകള്‍ താരം അടിച്ച് കൂട്ടിയിരുന്നു. നിലവില്‍ പുരോഗമിക്കുന്ന സീസണില്‍ 13 മത്സരങ്ങളില്‍ 14 ഗോളുകളും താരം നേടിയിട്ടുണ്ട്.
also read: Ballon d'Or 2021: ഏഴഴകിൽ മിശിഹ; ബാലണ്‍ ദ്യോർ പുരസ്‌കാരം ലയണൽ മെസിക്ക്
അതേസമയം ഫെമിനിൻ (വനിതകള്‍ക്കുള്ള ബാലണ്‍ ദ്യോർ) പുരസ്‌ക്കാരം നേടുന്ന മൂന്നാമത്തെ താരമാണ് പുട്ടെല്ലസ്. 2018ൽ നോർവേ സ്‌ട്രൈക്കർ അഡാ ഹെഗർബർഗും 2019ൽ യു.എസ്. താരം മേഗൻ റാപിനോയുമാണ് ഇതിന് പ്രസ്‌ത നേട്ടത്തിന് അര്‍ഹരായത്. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം പുരസ്‌കാരം നൽകിയിരുന്നില്ല.
പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ബാഴ്‌സയുടെ ജെന്നിഫർ ഹെർമോസോയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ചെൽസിയുടെ സാം കെർ മൂന്നാം സ്ഥാനത്തെത്തി.