ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന സയ്യിദ് ഷഹിദ് ഹക്കിം (82) അന്തരിച്ചു. ഗുല്‍ബര്‍ഗിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് ഹക്കിമിന് ഇന്ത്യന്‍ ഫുട്‌ബോളുമായി ഉണ്ടായിരുന്നത്.
1960 ലെ റോം ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. എന്നാല്‍ പിതാവ് കൂടിയായ സയിദ് അബ്ദുല്‍ റഹിം പരിശീലിപ്പിച്ചിരുന്ന ടീമിന്‍റെ ആദ്യ ഇലവനില്‍ ഇടം പിടിക്കാന്‍ ഷഹിദിന് കഴിഞ്ഞിരുന്നില്ല.1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ അന്തരിച്ച പികെ ബാനർജിയുടെ കീഴില്‍ സഹ പരിശീലകനായിരുന്നു.
തുടര്‍ന്ന് മെർഡേക്കയില്‍ നടന്ന ഒരു ടൂര്‍ണമെന്‍റില്‍ ദേശിയ ടീമിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചു. 1988ലെ ഡുറന്‍റ് കപ്പില്‍ മഹിന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് കിരീടം നേടിക്കൊടുത്ത പരിശീലകന്‍ കൂടിയാണ് ഹക്കീം.
also read: സന്ദേശ് ജിങ്കന് പരിക്ക്; ക്രൊയേഷ്യന്‍ ക്ലബിനായുള്ള അരങ്ങേറ്റം വൈകും
ഫിഫയുടെ ഇന്‍ഫര്‍നാഷണല്‍ റഫറി ബാഡ്ജ് ഹോള്‍ഡറായ താരത്തിന് ദ്രോണാചാര്യ അവാർഡും ധ്യാൻ ചന്ദ് അവാർഡും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ മുന്‍ സ്‌ക്വാഡ്രന്‍ ലീഡറായ ഹക്കിം സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടറായും ചുമതല വഹിച്ചിട്ടുണ്ട്.