ETV Bharat / sports

WTC Final | 'അങ്ങനെയായിരുന്നെങ്കില്‍ ചിലപ്പോള്‍ രക്ഷപ്പെടുമായിരുന്നു..' വിരാട് കോലിയുടെ പുറത്താകലില്‍ സുനില്‍ ഗവാസ്‌കര്‍

31 പന്തില്‍ 14 റണ്‍സ് നേടിയ വിരാട് കോലി മിച്ചല്‍ സ്റ്റാര്‍ക്ക് പന്തെറിയാനെത്തിയ 19-ാം ഓവറിലാണ് പുറത്തായത്.

WTC Final  virat kohli  sunil gavaskar  WTC Final Virat Kohli Wicket  India vs Australia  ICC Test Championship  വിരാട് കോലി  മിച്ചല്‍ സ്റ്റാര്‍ക്ക്  സുനില്‍ ഗവാസ്‌കര്‍  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍
Virat Kohli
author img

By

Published : Jun 9, 2023, 10:22 AM IST

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിടെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് സംഭവിച്ച പിഴവ് എന്താണെന്ന് വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ വിരാട് കോലിക്ക് 14 റണ്‍സ് മാത്രമാണ് നേടാനായത്. 19-ാം ഓവറില്‍ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഇടം കയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിരാടിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്.

30-2 എന്ന നിലയില്‍ ഇന്ത്യ വീണ സാഹചര്യത്തിലായിരുന്നു വിരാട് കോലി ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയത്. മികച്ച രീതിയില്‍ തന്നെ ഇന്നിങ്‌സ് തുടങ്ങാന്‍ അദ്ദേഹത്തിനായി. മോശം പന്തുകള്‍ക്ക് വേണ്ടി കാത്തിരുന്നായിരുന്നു താരം റണ്‍സ് നേടിയതും. എന്നാല്‍, മത്സരത്തിന്‍റെ 19-ാം ഓവറില്‍ സ്റ്റാര്‍ക്കിന്‍റെ ഒരു സര്‍പ്രൈസ് ബൗണ്‍സറാണ് വിരാടിനെ കുടുക്കിയത്.

കോലിയുടെ ഗ്ലൗസില്‍ ഉരസിപ്പോയ പന്ത് സെക്കന്‍ഡ് സ്ലിപ്പിലുണ്ടായിരുന്ന സ്റ്റീവ്‌ സ്‌മിത്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. സ്റ്റാര്‍ക്കിന്‍റെ ഈ പന്തിനെ 'സ്പെഷ്യല്‍ ഡെലിവറി' എന്നായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് വിശേഷിപ്പിച്ചത്. സ്റ്റാര്‍ക്കിന്‍റെ വേഗത്തിലുള്ള സര്‍പ്രൈസ് ബൗണ്‍സറിനെ നേരിടാന്‍ വിരാട് കോലിക്ക് മതിയായ സമയം ലഭിച്ചിരുന്നില്ലെന്നാണ് ഗവാസ്‌കറിന്‍റെ അഭിപ്രായം.

'ഒരു ഓവറില്‍ ആകെ രണ്ട് ബൗണ്‍സറുകള്‍ മാത്രമാണ് എറിയാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ മിക്ക ബാറ്റര്‍മാരും ഫ്രണ്ട് ഫുട്ടില്‍ കളിക്കാനാകും ശ്രമിക്കുന്നത്. ഇതിനര്‍ഥം ഇവര്‍ക്ക് പിന്നീട് പിറകിലേക്കിറങ്ങി പന്ത് കൃത്യമായി ലീവ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ്.

സ്റ്റാര്‍ക്കിന്‍റെ പന്ത് അല്‍പം കഠിനമേറിയതായിരുന്നു. ഫ്രണ്ട് ഫുട്ടില്‍ ആയിരുന്നത് കൊണ്ട് പെട്ടന്ന് കോലിക്ക് പിറകിലേക്കിറങ്ങാന്‍ കഴിഞ്ഞില്ല. ബാക്ക് ഫുട്ടിലായിരുന്നെങ്കില്‍ ചിലപ്പോള്‍ മറ്റൊന്നായിരുന്നിരിക്കാം സംഭവിക്കുക.

കളിക്കാന്‍ ദുഷ്‌കരമായൊരു പന്ത് പോലെയാണ് സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ തോന്നിപ്പിച്ചത്. ബാക്ക് ഫുട്ടില്‍ ആയിരുന്നെങ്കില്‍ വിരാട് കോലിക്ക് ഒരുപക്ഷെ തന്‍റെ കൈത്തണ്ട താഴ്‌ത്താന്‍ സാധിക്കുമായിരുന്നു'- സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ബാറ്റിങ് തകര്‍ച്ചയോടെയാണ് ഇന്ത്യ രണ്ടാം ദിനത്തില്‍ കളിയവസാനിപ്പിച്ചത്. നിലവില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 151 റണ്‍സാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇപ്പോഴും ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 318 റണ്‍സ് പിന്നിലാണ് ഇന്ത്യന്‍ സംഘം.

രണ്ടാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയയ്‌ക്ക് ആദ്യ ഇന്നിങ്‌സില്‍ ഇന്നലെ 142 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായിരുന്നു. സെഞ്ച്വറിയുമായി തിളങ്ങിയ സ്റ്റീവ് സ്‌മിത്ത് (121), ട്രാവിസ് ഹെഡ് (163) എന്നിവര്‍ മടങ്ങിയതോടെ അലക്‌സ് കാരിയായിരുന്നു (48) രണ്ടാം ദിനത്തില്‍ ഓസീസിനായി റണ്‍സ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ മുന്‍നിര അപ്പാടെ തകര്‍ന്നു. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മ (15), ശുഭ്‌മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14) എന്നിവര്‍ അതിവേഗം മടങ്ങി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് (48) മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

35-ാം ഓവറില്‍ നാഥന്‍ ലിയോണ്‍ ആണ് ജഡേജയുടെ വിക്കറ്റ് സ്വന്തമാക്കിയത്. ഇന്നലെ കളിയവസാനിപ്പിക്കുമ്പോള്‍ അജിങ്ക്യ രഹാനെ (28), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎസ് ഭരത് (5) എന്നിവരായിരുന്നു ക്രീസില്‍.

Also Read : WTC Final | ആദ്യം ഔട്ട്, പിന്നെ നോട്ട്‌ ഔട്ട്..!; 'ഭാഗ്യം' തുണച്ചു, കമ്മിന്‍സിന്‍റെ പന്തില്‍ പുറത്താകാതെ രക്ഷപ്പെട്ട് രഹാനെ -വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.