സാതാംപ്ടണ്‍: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ അഞ്ചാം ദിനവും മഴ വില്ലനാവുന്നു. മത്സരം നിശ്ചയിച്ചിരുന്ന സമയത്തിന് 20 മിനിട്ട് മുമ്പ് ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. മഴയെത്തുടര്‍ന്ന് കളിവൈകുന്നത് സംബന്ധിച്ച് ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്. മഴ മാറിയാലും ഔട്ട് ഫീൽഡ് നനഞ്ഞു കിടക്കുന്നതിനാൽ ഏറെ വൈകാന്‍ സാധ്യതയുണ്ട്.
അതേസമയം മത്സരത്തിന്‍റെ ആദ്യ ദിനവും നാലാം ദിനവും പൂര്‍ണമായും മഴയെടുത്തിരുന്നു. രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിർത്തുകയും ചെയ്തു. നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 217 റൺസിന് മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്.
-
The start of day five of the #WTC21 Final is delayed due to rain 🌧️#INDvNZ pic.twitter.com/79zIswTW28
— ICC (@ICC) June 22, 2021 " class="align-text-top noRightClick twitterSection" data="
">The start of day five of the #WTC21 Final is delayed due to rain 🌧️#INDvNZ pic.twitter.com/79zIswTW28
— ICC (@ICC) June 22, 2021The start of day five of the #WTC21 Final is delayed due to rain 🌧️#INDvNZ pic.twitter.com/79zIswTW28
— ICC (@ICC) June 22, 2021
also read: 'ഇത് വേദനിപ്പിക്കുന്നു'; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടിലായതിനെതിരെ പീറ്റേഴ്‌സണ്‍
12 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റൺസൊന്നുമെടുക്കാതെ റോസ് ടെയ്‌ലറുമാണ് ക്രീസിൽ. ഓപ്പണർമാരായ ടോം ലാഥം, ഡെവൻ കോൺവേ എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. 104 പന്തിൽ 30 റൺസെടുത്ത ടോം ലാഥം അശ്വിന്‍റെ പന്തിൽ വിരാട് കോലി പിടിച്ച് പുറത്താവുകയായിരുന്നു.
153 പന്തിൽ 54 റൺസെടുത്ത ഡെവൻ കോൺവേയെ ഇശാന്ത് ശർമ്മയുടെ പന്തിൽ മുഹമ്മദ് ഷമിയും പിടികൂടി. ഇന്ത്യൻ നിരയിൽ 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ടോപ്പ് സ്കോറർ. ക്യാപ്റ്റൻ വിരാട് കോലി 44 റൺസെടുത്തു. ന്യൂസിലൻഡിനായി കെയ്ൽ ജാമിസൺ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.