സതാംപ്‌റ്റണ്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ സെഷൻ മഴ മൂലം ഉപേക്ഷിച്ചു. ഇന്ത്യ- ന്യൂസിലാൻഡ് കലാശപ്പോരിലെ ആദ്യ ദിവസം അതി ശക്തമായ മഴയാണ് മത്സരം നടക്കുന്ന റോസ് ബൗൾ സ്റ്റേഡിയത്തിലുണ്ടായത്. ടോസ് ഇടാൻ പോലും കഴിയാത്ത പ്രതികൂല സാഹചര്യമാണ് സതാംപ്ടണിൽ എന്നാണ് റിപ്പോർട്ടുകൾ.
-
Update from Southampton 🌧️
— ICC (@ICC) June 18, 2021 " class="align-text-top noRightClick twitterSection" data="
The toss has been delayed and there will be no play in the opening session. #WTC21 Final | #INDvNZ pic.twitter.com/9IAnIc56jQ
">Update from Southampton 🌧️
— ICC (@ICC) June 18, 2021
The toss has been delayed and there will be no play in the opening session. #WTC21 Final | #INDvNZ pic.twitter.com/9IAnIc56jQUpdate from Southampton 🌧️
— ICC (@ICC) June 18, 2021
The toss has been delayed and there will be no play in the opening session. #WTC21 Final | #INDvNZ pic.twitter.com/9IAnIc56jQ
ഉച്ചകഴിഞ്ഞ് 2.30 നാണ് ടോസ് നിശ്ചയിച്ചിരുന്നത്. എന്നാൽ മഴ കനത്തതോടെ ആദ്യ സെഷൻ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് സതാംപ്റ്റണില്‍ ഇന്നു കനത്ത മഴ പെയ്‌തേക്കും എന്നാണ് ബ്രിട്ടീഷ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
-
Update: Unfortunately there will be no play in the first session on Day 1 of the ICC World Test Championship final. #WTC21
— BCCI (@BCCI) June 18, 2021 " class="align-text-top noRightClick twitterSection" data="
">Update: Unfortunately there will be no play in the first session on Day 1 of the ICC World Test Championship final. #WTC21
— BCCI (@BCCI) June 18, 2021Update: Unfortunately there will be no play in the first session on Day 1 of the ICC World Test Championship final. #WTC21
— BCCI (@BCCI) June 18, 2021
READ MORE: ഗ്രാന്‍ഡ് ഫിനാലെ; സതാംപ്‌റ്റണില്‍ ക്ലാസിക്ക് പോരാട്ടം തുടങ്ങുന്നു
അഞ്ച് ദിവസവും മഴ മുന്നറിയിപ്പുള്ള റോസ്ബൗളിൽ അധികമായി റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. മത്സരം മഴ കൊണ്ട് പോയാൽ ഇരു ടീമുകളും കിരീടം പങ്കിടും. ഏറെ കാത്തിരുന്ന ഗ്രാന്‍ഡ് ഫിനാലെ മഴ കാരണം തടസപ്പെടുമോ എന്ന ആശങ്കയാണ് ക്രിക്കറ്റ് ലോകം.