ETV Bharat / sports

വനിത ഏഷ്യ കപ്പ്: ഷഫാലിയ്‌ക്ക് അര്‍ധ സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ - ഷഫാലി വര്‍മ

ബംഗ്ലാദേശിനെതിരെ മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായ സ്‌മൃതി മന്ദാന-ഷഫാലി വര്‍മ സഖ്യം നല്‍കിയത്. 12 ഓവറില്‍ 96 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

women s asia cup 2022  women s asia cup  ind w vs ban w  india vs bangladesh  shafali verma  smriti mandhana  വനിത ഏഷ്യ കപ്പ്  സ്‌മൃതി മന്ദാന  ഷഫാലി വര്‍മ  ഇന്ത്യ vs ബംഗ്ലാദേശ്
വനിത ഏഷ്യ കപ്പ്: ഷഫാലിയ്‌ക്ക് അര്‍ധ സെഞ്ചുറി; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍
author img

By

Published : Oct 8, 2022, 3:09 PM IST

സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുത്തു. ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

44 പന്തില്‍ 55 റണ്‍സാണ് ഷഫാലി നേടിയത്. മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായ സ്‌മൃതി മന്ദാന-ഷഫാലി വര്‍മ സഖ്യം നല്‍കിയത്. 12 ഓവറില്‍ 96 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

സ്‌മൃതിയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്‌ടമായത്. 38 പന്തില്‍ 47 റണ്‍സെടുത്ത സ്‌മൃതി റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ ഷഫാലിയും വീണു. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഷഫാലിയുടെ ഇന്നിങ്‌സ്.

വണ്‍ഡൗണായെത്തിയ ജെമീമ റോഡ്രിഗസ് ഒരു വശത്ത് നിലയുറപ്പിച്ചെങ്കിലും തുടര്‍ന്നെത്തിയവര്‍ വേഗം തിരിച്ച് കയറിയതോടെ ഇന്ത്യ കിതച്ചു. റിച്ച ഘോഷ് (4), കിരണ്‍ നാവ്‌ഗിരെ (0), ദീപ്‌തി ശര്‍മ (10) എന്നിവര്‍ വേഗം തിരിച്ച് കയറി. പുറത്താവാതെ ജെമീമ നടത്തിയ പോരാട്ടമാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്.

24 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്. പൂജ വസ്‌ത്രാകറും (10) പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി റുമാന അഹമ്മദ് മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സൽമ ഖാത്തൂൺ ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യൻ വനിതകൾ: സ്‌മൃതി മന്ദാന (ക്യാപ്‌റ്റന്‍), ഷഫാലി വർമ, സബ്ബിനേനി മേഘന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), കിരൺ നവഗിരെ, പൂജ വസ്ത്രകർ, ദീപ്‌തി ശർമ, സ്നേഹ റാണ, രേണുക സിങ്, രാജേശ്വരി ഗെയക്‌വാദ്.

ബംഗ്ലാദേശ് വനിതകൾ: മുർഷിദ ഖാത്തൂൺ, ഫർഗാന ഹോക്ക്, നിഗർ സുൽത്താന (ഡബ്ല്യു/സി), റിതു മോനി, ലത മൊണ്ടാൽ, ഫാഹിമ ഖാത്തൂൺ, റുമാന അഹമ്മദ്, നഹിദ അക്തർ, സൽമ ഖാത്തൂൺ, ഫാരിഹ തൃസ്‌ന, ഷൻജിദ അക്തർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.