സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ഫീല്‍ഡിങ്. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്‌മ മറൂഫ് ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, രാധ യാദവ് എന്നിവര്‍ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി.
ടൂര്‍ണമെന്‍റിലെ നാലാം മത്സരത്തിനാണ് ഇരു സംഘവും ഇറങ്ങുന്നത്. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ നിലവിലെ പോയിന്‍റ് പട്ടികയില്‍ തലപ്പത്തും, ഒരു മത്സരത്തില്‍ തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തുമാണ്. അന്താരാഷ്‌ട്ര ടി20യിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് വ്യക്തമായ ആധിപത്യമുണ്ട്.
നേരത്തെ 12 തവണയാണ് ഇരു സംഘവും മുഖാമുഖമെത്തിയത്. ഇതില്‍ 10 തവണയും ഇന്ത്യ ജയിച്ചു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഏറ്റവും ഒടുവില്‍ ഇരുസംഘവും നേര്‍ക്കുനേരെത്തിയത്. അന്ന് എട്ട് വിക്കറ്റിനാണ് ഇന്ത്യ ചിരവൈരികളെ തകര്‍ത്തത്.
ഇന്ത്യൻ വനിതകൾ: സ്മൃതി മന്ദാന, സബ്ബിനേനി മേഘന, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (സി), ദയാലൻ ഹേമലത, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശർമ, പൂജ വസ്ത്രകർ, രാധാ യാദവ്, രേണുക സിങ്, രാജേശ്വരി ഗെയക്‌വാദ്.
പാകിസ്ഥാൻ വനിതകൾ: മുനീബ അലി (ഡബ്ല്യു), സിദ്ര അമീൻ, ബിസ്മ മറൂഫ് (സി), നിദ ദാർ, ആയിഷ നസീം, ആലിയ റിയാസ്, ഒമൈമ സൊഹൈൽ, ഐമാൻ അൻവർ, സാദിയ ഇഖ്ബാൽ, തുബ ഹസ്സൻ, നഷ്റ സന്ധു.