രാജ്‌കോട്ട് : ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ടി20യിലെ വെടിക്കെട്ടിന് പിന്നാലെ സൂര്യകുമാര്‍ യാദവിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 51 പന്തില്‍ പുറത്താവാതെ 112 റണ്‍സുമായാണ് സൂര്യ കത്തിക്കയറിയത്. 7 ഫോറും 9 സിക്‌സും താരത്തിന്‍റെ ഇന്നിങ്‌സിന് അഴകായി.
ഇതിന് പിന്നാലെ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ സാക്ഷാല്‍ വിരാട് കോലി തന്നെ സൂര്യയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടിരുന്നു. കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കാണുമ്പോഴുള്ള സൂര്യയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബിസിസിഐ ആണ് സൂര്യയുടെ വീഡിയോ പങ്കുവച്ചത്.
-
Raw emotions 🎦
— BCCI (@BCCI) January 8, 2023 " class="align-text-top noRightClick twitterSection" data="
A Suryakumar fandom frenzy 👏🏻
A special reply to an Instagram story 😉
Unparalleled love for SKY from his fans as he signs off from Rajkot 🤗#TeamIndia | #INDvSL | @surya_14kumar pic.twitter.com/wYuRKMNv1L
">Raw emotions 🎦
— BCCI (@BCCI) January 8, 2023
A Suryakumar fandom frenzy 👏🏻
A special reply to an Instagram story 😉
Unparalleled love for SKY from his fans as he signs off from Rajkot 🤗#TeamIndia | #INDvSL | @surya_14kumar pic.twitter.com/wYuRKMNv1LRaw emotions 🎦
— BCCI (@BCCI) January 8, 2023
A Suryakumar fandom frenzy 👏🏻
A special reply to an Instagram story 😉
Unparalleled love for SKY from his fans as he signs off from Rajkot 🤗#TeamIndia | #INDvSL | @surya_14kumar pic.twitter.com/wYuRKMNv1L
മത്സരത്തിന് ശേഷം ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയപ്പോഴാണ് സൂര്യ കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ടത്. ബാറ്റും ഹെല്‍മറ്റും ഉയര്‍ത്തി സൂര്യ ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഒരു ചിത്രമായിരുന്നുവിത്. ഇതിന് മറുപടിയായി 'സഹോദരാ ഒരുപാട് സ്‌നേഹം, ഉടനെ കാണാം' - എന്നാണ് സൂര്യ മറുപടി നല്‍കിയത്.
അന്താരാഷ്‌ട്ര ടി20യില്‍ സൂര്യയുടെ മൂന്നാം സെഞ്ച്വറിയാണ് രാജ്‌കോട്ടില്‍ പിറന്നത്. ഇതോടെ ടി20യില്‍ ഏറ്റവും കുറഞ്ഞ പന്തുകളിൽ 1,500 റൺസെടുക്കുന്ന ബാറ്ററെന്ന നേട്ടവും വലങ്കയ്യന്‍ ബാറ്റര്‍ നേടി. ഈ നിര്‍ണായക നാഴികക്കല്ല് പിന്നിടാന്‍ 843 പന്തുകളാണ് സൂര്യയെടുത്തത്.
Also read: 'സൂര്യയാണ് പുതിയ യൂണിവേഴ്‌സ് ബോസ്, എബിഡിയും ഗെയ്‌ലും അവന് മുന്നില്‍ ഒന്നുമല്ല': ഡാനിഷ് കനേരിയ
മത്സരത്തില്‍ ഇന്ത്യ 91 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 228 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ലങ്ക 137 റണ്‍സിന് പുറത്തായി. വിജയത്തോടെ മൂന്ന് മത്സര ടി20 പരമ്പര 2-1ന് ഇന്ത്യ നേടുകയും ചെയ്‌തു.