ETV Bharat / sports

'തിളങ്ങുകയും ഉയരുകയും ചെയ്യുക'; ബാബറിന് നന്ദി പറഞ്ഞ് കോലി

മോശം ഫോമില്‍ വിമര്‍ശനം നേരിടുന്നതിനിടെ പിന്തുണ അറിയിച്ച പാക് നായകന്‍ ബാബര്‍ അസമിന് നന്ദി പറഞ്ഞ് കോലി.

Virat Kohli s Reply To Babar Azam s Stay Strong Message Goes Viral  Virat Kohli Reply To Babar Azam tweet  Reply To Babar Azam  Virat Kohli  ബാബറിന് നന്ദി പറഞ്ഞ് കോലി  വിരാട് കോലി  ബാബര്‍ അസം
'തിളങ്ങുകയും ഉയരുകയും ചെയ്യുക'; ബാബറിന് നന്ദി പറഞ്ഞ് കോലി
author img

By

Published : Jul 17, 2022, 11:46 AM IST

ലണ്ടന്‍: തന്‍റെ കരിയറിലെ മോശം ഘട്ടത്തില്‍ പിന്തുണ അറിയിച്ച പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ താരം വിരാട് കോലി. ഇംഗ്ലണ്ടിന് എതിരായ രണ്ടാം ഏകദിനത്തില്‍ ചെറിയ സ്‌കോറില്‍ പുറത്തായതിന് പിന്നാലെയാണ് ബാബര്‍ കോലിക്ക് പിന്തുണ അറിയിച്ചത്.

'ഈ സമയവും കടന്നുപോകും, ശക്തമായി തുടരുക' എന്നാണ് കോലിയെ ചേര്‍ത്തുനിര്‍ത്തിയുള്ള ഫോട്ടോ സഹിതം ബാബര്‍ ട്വീറ്റ് ചെയ്‌തത്.

'നന്ദി. തിളങ്ങുകയും ഉയരുകയും ചെയ്യുക. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു' എന്നാണ് ബാബറിന് മറുപടിയായി കോലി കുറിച്ചത്. കോലിയുടെ മറുപടി ഉടന്‍ തന്നെ വൈറലാവുകയും ചെയ്‌തു. 13 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ ഏറ്റവും മോശം അവസ്ഥയിലാണ് കോലി ഇപ്പോള്‍.

ഇന്ത്യയുടെ റണ്‍മെഷീനായിരുന്ന കോലി അവസാന അന്താരാഷ്‌ട്ര സെഞ്ച്വറി നേടിയത് 2019 നവംബറിലാണ്. ഇതിന് ശേഷം 78 ഇന്നിങ്‌സുകള്‍ കളിച്ച താരത്തിന് മൂന്നക്കം തൊടാനായിട്ടില്ല.

  • Thank you. Keep shining and rising. Wish you all the best 👏

    — Virat Kohli (@imVkohli) July 16, 2022 " class="align-text-top noRightClick twitterSection" data=" ">

അതേസമയം അടുത്തിടെ നടന്ന ഒരു വാര്‍ത്ത സമ്മേളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പാക് ക്യാപ്‌റ്റനോട് പ്രസ്‌തുത ട്വീറ്റിനെ പറ്റി ചോദിച്ചിരുന്നു. ഇത്തരം ഘട്ടത്തിലൂടെ കടന്ന് പോകുന്ന ഒരു താരത്തിന് പിന്തുണ വേണമെന്നും അതിനായാണ് തന്‍റെ ട്വീറ്റ്‌ എന്നുമായിരുന്നു ബാബര്‍ അവര്‍ക്ക് മറുപടി നല്‍കിയത്.

"ഒരു കളിക്കാരൻ എന്ന നിലയിൽ, ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോകേണ്ടി വരുമെന്ന് എനിക്കറിയാം. എങ്ങനെയാവും ഒരു കളിക്കാരന്‍ അത്തരമൊരു ഘട്ടത്തിലൂടെ കടന്ന് പോവുകയെന്നും എനിക്കറിയാം.

ആ സമയങ്ങളിൽ, നിങ്ങൾക്ക് പിന്തുണ ആവശ്യമാണ്. ഒരല്‍പ്പം പിന്തുണയാവുമെന്ന് കരുതിയായിരുന്നു ഞാൻ ട്വീറ്റ് ചെയ്‌തത്. അദ്ദേഹം ലോകത്തിലെ മികച്ച കളിക്കാരില്‍ ഒരാളാണ്", ബാബര്‍ പറഞ്ഞു.

also read: 'സച്ചിന് മാത്രമേ കോലിയെ മനസിലാകൂ'; ഉപദേശം തേടണമെന്ന് അജയ് ജഡേജ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.