ETV Bharat / sports

'ഞാന്‍ സച്ചിനെക്കാള്‍ മികച്ചവനല്ല, എപ്പോഴും അദ്ദേഹമാണ് എന്‍റെ ഹീറോ...' 49-ാം സെഞ്ച്വറിയില്‍ വിരാട് കോലി

author img

By ETV Bharat Kerala Team

Published : Nov 6, 2023, 7:37 AM IST

Virat Kohli On 49th ODI Century: ഏകദിന ക്രിക്കറ്റില്‍ 49-ാം സെഞ്ച്വറി നേടിയ ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ച് വിരാട് കോലി.

Cricket World Cup 2023  Virat Kohli  Virat Kohli 49th ODI Century  Virat Kohli On Sachin Tendulkar  India vs South Africa  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  വിരാട് കോലി  സച്ചിനെ കുറിച്ച് വിരാട് കോലി  ഇന്ത്യ ദക്ഷിണാഫ്രിക്ക
Virat Kohli On 49th ODI Century

കൊല്‍ക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) എട്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയേയും പരാജയപ്പെടുത്തി പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടേബിള്‍ ടോപ്പര്‍മാരുടെ പോരാട്ടത്തില്‍ 243 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത് (India vs South Africa Match Result). വിരാട് കോലിയുടെ (Virat Kohli) സെഞ്ച്വറിയും രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ടീം ഇന്ത്യയ്‌ക്ക് പ്രോട്ടീസിനെതിരായ മത്സരത്തില്‍ അനായാസ ജയമൊരുക്കിയത്.

ഈഡന്‍ ഗാര്‍ഡന്‍സിലെ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ റെക്കോഡ് സെഞ്ച്വറി. മത്സരത്തില്‍ 121 പന്തില്‍ 101 റണ്‍സാണ് ഇന്ത്യന്‍ മുന്‍ നായകന്‍ അടിച്ചെടുത്തത്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താന്‍ വിരാട് കോലിക്ക് തന്‍റെ പിറന്നാള്‍ ദിനത്തില്‍ തന്നെ സാധിച്ചു.

49 ഏകദിന സെഞ്ച്വറികളാണ് നിലവില്‍ ഇരുവരുടെയും അക്കൗണ്ടിലുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പം എത്തിയെങ്കിലും താന്‍ ഒരിക്കലും അദ്ദേഹത്തെക്കാള്‍ മികച്ചവനായിരിക്കില്ലെന്ന് കോലി പറഞ്ഞിരുന്നു. മത്സര ശേഷമായിരുന്നു വിരാട കോലിയുടെ ഈ പ്രതികരണം.

'തികച്ചും സവിശേഷമാണ് ഇത്. എനിക്ക് വളരെയേറെ സന്തോഷം തോന്നുന്ന ഒരു നിമിഷമാണിത്. എന്‍റെ ഹീറോയുടെ റെക്കോഡിനൊപ്പമെത്താനായത് വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണ്.

ഞാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് കണ്ട് വളര്‍ന്ന ഒരാളാണ്. ക്രിക്കറ്റില്‍ ബാറ്റിങ്ങിന്‍റെ കാര്യത്തില്‍ അദ്ദേഹം എപ്പോഴും പൂര്‍ണത പുലര്‍ത്തുന്നുണ്ട്. ഞാന്‍ ഒരിക്കലും അദ്ദേഹത്തോളം മികച്ച ഒരാളായിരിക്കില്ല. എന്തൊക്കെ സംഭവിച്ചാലും അദ്ദേഹമായിരിക്കും എപ്പോഴും എന്‍റെ ഹീറോ'- വിരാട് കോലി പറഞ്ഞു (Virat Kohli About Sachin Tendulkar).

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ നേരിട്ട 119-ാം പന്തിലാണ് വിരാട് കോലി സെഞ്ച്വറി തികയ്‌ക്കുന്നത്. വമ്പന്‍ ഷോട്ടുകള്‍ക്ക് മുതിരാതെ കരുതലോടെ ബാറ്റ് വീശിയ വിരാട് കോലി മത്സരത്തില്‍ പത്ത് ഫോര്‍ മാത്രമാണ് അതിര്‍ത്തി കടത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ജയം നേടിയതോടെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും കോലിയായിരുന്നു.

മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ണമാക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പുറത്തെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച താരം പന്തെറിഞ്ഞ് അഞ്ച് വിക്കറ്റാണ് നേടിയത്. 9 ഓവറില്‍ 33 റണ്‍സ് വഴങ്ങിയായിരുന്നു ജഡേജ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

Also Read : സെഞ്ച്വറിക്കായി കോലി 'സെല്‍ഫിഷായോ...?' ഈഡന്‍ ഗാര്‍ഡന്‍സിലെ വിരാടിന്‍റെ ഇന്നിങ്‌സിനെ കുറിച്ച് രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.