നാഗ്‌പൂർ: ബോർഡർ- ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരായ നായകൻ രോഹിത് ശർമയുടെ ഇന്നിങ്‌സിനെ പ്രശംസിച്ച് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. ബാറ്റ് ചെയ്യാൻ എളുപ്പമല്ലാത്തൊരു ട്രാക്കിൽ ഇത്തരമൊരു ഇന്നിങ്സ് കളിക്കുക എന്നത് വലിയ പരിശ്രമമായിരുന്നുവെന്നും രോഹിതിന്‍റെ ഇന്നിങ്‌സിലൂടെ ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കാൻ സാധിച്ചുവെന്നും റാത്തോർ വ്യക്‌തമാക്കി.
-
💬 💬 "Rohit Sharma's knock was very special, he showed a lot of temperament."
— BCCI (@BCCI) February 10, 2023 " class="align-text-top noRightClick twitterSection" data="
Batting Coach Vikram Rathour lauds #TeamIndia captain on his brilliant ton in the first innings of the Nagpur Test 👏 👏@ImRo45 | #INDvAUS | @mastercardindia pic.twitter.com/qumRr55Dqa
">💬 💬 "Rohit Sharma's knock was very special, he showed a lot of temperament."
— BCCI (@BCCI) February 10, 2023
Batting Coach Vikram Rathour lauds #TeamIndia captain on his brilliant ton in the first innings of the Nagpur Test 👏 👏@ImRo45 | #INDvAUS | @mastercardindia pic.twitter.com/qumRr55Dqa💬 💬 "Rohit Sharma's knock was very special, he showed a lot of temperament."
— BCCI (@BCCI) February 10, 2023
Batting Coach Vikram Rathour lauds #TeamIndia captain on his brilliant ton in the first innings of the Nagpur Test 👏 👏@ImRo45 | #INDvAUS | @mastercardindia pic.twitter.com/qumRr55Dqa
രോഹിത് ശർമയുടെ സെഞ്ച്വറിയുടെയും രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരുടെ അർധ സെഞ്ച്വറിയുടെയും മികവിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ 144 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. മത്സരത്തിൽ ഓസ്‌ട്രേലിയൻ ബോളർമാരെ ശക്‌തമായി പ്രതിരോധിച്ച രോഹിത് ശർമ 120 റണ്‍സ് നേടി ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ച ശേഷമാണ് പുറത്തായത്.
-
Milestone Unlocked 🔓
— BCCI (@BCCI) February 10, 2023 " class="align-text-top noRightClick twitterSection" data="
A special landmark 👏 🙌@ImRo45 becomes the first Indian to score hundreds across Tests, ODIs & T20Is as #TeamIndia captain 🔝 pic.twitter.com/YLrcYKcTVR
">Milestone Unlocked 🔓
— BCCI (@BCCI) February 10, 2023
A special landmark 👏 🙌@ImRo45 becomes the first Indian to score hundreds across Tests, ODIs & T20Is as #TeamIndia captain 🔝 pic.twitter.com/YLrcYKcTVRMilestone Unlocked 🔓
— BCCI (@BCCI) February 10, 2023
A special landmark 👏 🙌@ImRo45 becomes the first Indian to score hundreds across Tests, ODIs & T20Is as #TeamIndia captain 🔝 pic.twitter.com/YLrcYKcTVR
ഇന്നത്തേത് രോഹിതിന്‍റെ ഒരു പ്രത്യേക ഇന്നിങ്‌സായിരുന്നു. അദ്ദേഹം മികച്ച രീതിയിൽ സ്‌കോർ ചെയ്യുന്നത് കാണുന്നത് തന്നെ ഒരു വലിയ വികാരമാണ്. ബാറ്റ് ചെയ്യാൻ എളുപ്പമല്ലാത്തൊരു ഉപരിതലത്തിൽ ഇത്തരത്തിൽ ബാറ്റ് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. അതേസമയം ഇന്ത്യ ശക്‌തമായ നിലയിലാണെങ്കിലും മത്സരത്തിന്‍റെ അന്തിമ ഫലത്തെപ്പറ്റി ഇപ്പോൾ പറയാനാകില്ലെന്നും റാത്തോർ വ്യക്‌തമാക്കി.
കുൽദീപിന് പകരം അക്‌സറിനെ ടീമിൽ പരിഗണിച്ചതിൽ ബാറ്റിങും ഒരു ഘടമായിരുന്നോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു റാത്തോറിന്‍റെ ഉത്തരം. അക്‌സർ ബോളിങ്ങിൽ അസാധാരണമായ പ്രകടനമാണ് കാഴ്‌ചവച്ചത്. അതിനാൽ തന്നെ മറ്റ് ഘടകങ്ങൾ പരിഗണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ അവന്‍റെ ബാറ്റിങ് ഇന്ത്യൻ ടീമിന് ഒരു ബോണസ് തന്നെയാണ്, റാത്തോർ വ്യക്‌തമാക്കി.
അതിനിടെ മോശം ഫോമിലായിട്ടും പ്ലേയിങ് ഇലവനിൽ രാഹുലിനെ എന്തിന് പരിഗണിക്കുന്നു എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. രാഹുൽ തന്‍റെ അവസാന പത്ത് ടെസ്റ്റുകളിൽ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും രണ്ട് സെഞ്ച്വറികളും, രണ്ട് അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. അതിനാൽ തന്നെ പുറത്തിരുത്തുക എന്ന ഘട്ടത്തിലേക്ക് ഞങ്ങൾ എത്തിയിട്ടില്ല, റാത്തോർ കൂട്ടിച്ചേർത്തു.
ALSO READ: IND vs AUS: അര്‍ധ സെഞ്ചുറി പിന്നിട്ട് ജഡേജയും അക്‌സറും; ഓസീസിനെതിരെ ലീഡുമായി ഇന്ത്യ
അതേസമയം ബോർഡർ- ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ശക്‌തമായ നിലയിലാണ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയയെ 177 റണ്‍സിന് പുറത്താക്കിയ ഇന്ത്യ നിലവിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 321 റണ്‍സ് എന്ന നിലയിലാണ്. 66 റണ്‍സുമായി രവീന്ദ്ര ജഡേജയും, 52 റണ്‍സുമായി അക്‌സർ പട്ടേലുമാണ് ക്രീസിൽ. ഇന്ത്യക്കിപ്പോൾ 144 റണ്‍സിന്‍റെ ലീഡുണ്ട്.
റെക്കോഡിട്ട് രോഹിത്: ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി നേട്ടത്തോടെ പുതിയൊരു റെക്കോഡുകൂടെ സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുകയാണ് നായകൻ രോഹിത് ശർമ. മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ നായകൻ എന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്.
ലോക ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം നായകനാണ് രോഹിത്. ബാബർ അസം, തിലകരത്‌നെ ദിൽഷൻ, ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് ഈ നേട്ടത്തിൽ രോഹിതിന് മുന്നിലുള്ളവർ.