ETV Bharat / sports

വിജയ്‌ ഹസാരെ ട്രോഫി : ഛത്തീസ്‌ഗഡിനെ തകർത്തെറിഞ്ഞ് കേരളം, തമിഴ്‌നാടിനും ആന്ധ്രയ്‌ക്കും ജയം

ഓപ്പണർ പി. രാഹുലിന്‍റെ(92) തകർപ്പൻ പ്രകടനമാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്

വിജയ്‌ ഹാസെരെ ട്രോഫി  Vijay Hazere Trophy  Vijay Hazere Trophy Kerala beat Chhattisgarh  Vijay Hazere Trophy 2022  സച്ചിൻ ബേബി  Sachin Baby  ഗോവയെ തകർത്ത് തമിഴ്‌നാട്  ബിഹാറിനെ വീഴ്‌ത്തി ആന്ധ്ര  തമിഴ്‌നാട് ഗോവയെ 57 റണ്‍സിന് കീഴടക്കി  ചത്തീസ്‌ഗഡിനെതിരെ തകർപ്പൻ വിജയവുമായി കേരളം
വിജയ്‌ ഹാസെരെ ട്രോഫി: ചത്തീസ്‌ഗഡിനെ തകർത്തെറിഞ്ഞ് കേരളം, തമിഴ്‌നാടിനും ആന്ധ്രയ്‌ക്കും ജയം
author img

By

Published : Nov 17, 2022, 8:27 PM IST

ബെംഗളൂരു : വിജയ്‌ ഹസാരെ ട്രോഫിയിൽ ചത്തീസ്‌ഗഡിനെതിരെ തകർപ്പൻ വിജയവുമായി കേരളം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏട്ട് വിക്കറ്റിന്‍റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചത്തീസ്‌ഗഡിനെ 48.1 ഓവറിൽ 171 റണ്‍സിന് ഓൾഔട്ട് ആക്കിയ കേരളം 83 പന്തും എട്ട് വിക്കറ്റും ബാക്കി നിൽക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഓപ്പണർ പി. രാഹുലിന്‍റെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. രാഹുൽ 196 പന്തിൽ ഏഴ് ഫോറും നാല് സിക്‌സും സഹിതം 92 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സച്ചിൻ ബേബിയും 16 പന്തിൽ രണ്ട് ഫോറുകൾ സഹിതം 21 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണർ രോഹൻ എസ്.കുന്നുമ്മൽ (26 പന്തിൽ 22), വത്സല്‍ ഗോവിന്ദ് (69 പന്തിൽ 35) എന്നിവരാണ് പുറത്തായ താരങ്ങൾ.

ആദ്യം ബാറ്റ് ചെയ്‌ത ഛത്തീസ്‌ഗഡിനായി അശുതോഷ് സിങ്ങിന്(40) മാത്രമാണ് തിളങ്ങാനായത്. അജയ്‌ മണ്ഡൽ(30), തിവാരി(22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ടൂർണമെന്‍റിൽ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയ കേരളം എലൈറ്റ് ഗ്രൂപ്പ് സിയിൽ 14 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ഹരിയാനയ്‌ക്കും 14 പോയിന്‍റാണെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് അവർക്ക് സഹായകരമാവുകയായിരുന്നു.

ഗോവയെ തകർത്ത് തമിഴ്‌നാട് : അതേസമയം ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ തമിഴ്‌നാട് ഗോവയെ 57 റണ്‍സിന് കീഴടക്കി. തമിഴ്‌നാടിന്‍റെ 373 റണ്‍സ് പിന്തുടർന്നിറങ്ങിയ ഗോവയ്‌ക്ക് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 316 റണ്‍സേ നേടാനായുള്ളൂ. 168 റണ്‍സ് നേടിയ ഓപ്പണർ ജഗദീഷൻ, 117 റണ്‍സ് നേടിയ ബി സായി സുദർശൻ എന്നിവരുടെ മികവിലാണ് തമിഴ്‌നാട് കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. ഇരുവരും ചേർന്ന് 276 റണ്‍സിന്‍റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ബിഹാറിനെ വീഴ്‌ത്തി ആന്ധ്ര : ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ആന്ധ്രാപ്രദേശ് ബിഹാറിനെതിരെ 132 റണ്‍സിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി. ആന്ധ്രാപ്രദേശിന്‍റെ 302 റണ്‍സ് പിന്തുടർന്നിറങ്ങിയ ബിഹാർ 170 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. അശ്വിൻ ഹെബ്ബാറിന്‍റെ (154) തകർപ്പൻ സെഞ്ച്വറിയാണ് ആന്ധ്രാപ്രദേശിന് കൂറ്റൻ സ്‌കോർ നേടിക്കൊടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബിഹാറിനായി പ്രതാപിന്(60) മാത്രമാണ് തിളങ്ങാനായത്.

ALSO READ: എന്തിനാണ് ഇത്രയും വിശ്രമം, പരിശീലകൻ ടീമിനൊപ്പമുണ്ടാകണം; ദ്രാവിഡിനെ വിമർശിച്ച് രവി ശാസ്‌ത്രി

ഹരിയാനയ്‌ക്ക് 306 റണ്‍സിന്‍റെ വിജയം : മറ്റൊരു മത്സരത്തിൽ ഹരിയാന അരുണാചലിനെതിരെ 306 റണ്‍സിന്‍റെ കൂറ്റൻ വിജയം നേടി. ആദ്യം ബാറ്റ് ചെയ്‌ത അരുണാചൽ 397 റണ്‍സ് നേടിയപ്പോൾ ഹരിയാന 91 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. സികെ ബിഷ്‌ണോയ്‌(134), യുവരാജ് സിങ്(131) എന്നിവരുടെ സെഞ്ച്വറി മികവാണ് ഹരിയാനയ്‌ക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. നാല് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ രാഹുൽ തെവാട്ടിയയാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ അരുണാചലിനെ പിടിച്ചുകെട്ടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.