ETV Bharat / sports

'ജീവിതത്തിന്‍റെ അടുത്ത അധ്യായത്തിലേക്ക്'; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വെങ്കടേഷ് അയ്യര്‍ - വെങ്കടേഷ് അയ്യര്‍ ശ്രുതി രഘുനാഥന്‍

Venkatesh Iyer gets engaged to Shruti Raghunathan: ശ്രുതി രഘുനാഥനുമായുള്ള വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍.

Venkatesh Iyer gets engaged to Shruti Raghunathan  Venkatesh Iyer  Venkatesh Iyer engagement Photos  Venkatesh Iyer Shruti Raghunathan Engagement  Who is Shruti Raghunathan  Venkatesh Iyer fiance Shruti Raghunathan  വെങ്കടേഷ് അയ്യര്‍  വെങ്കടേഷ് അയ്യര്‍ വിവാഹ നിശ്ചയ ഫോട്ടോസ്  വെങ്കടേഷ് അയ്യര്‍ ശ്രുതി രഘുനാഥന്‍  ആരാണ് ശ്രുതി രഘുനാഥന്‍
Venkatesh Iyer gets engaged to Shruti Raghunathan
author img

By ETV Bharat Kerala Team

Published : Nov 21, 2023, 3:00 PM IST

മുംബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ (Venkatesh Iyer) ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിന്. തന്‍റെ വിവാഹ നിശ്ചയം നടന്നതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് 28-കാരനായ വെങ്കടേഷ് അയ്യര്‍. ശ്രുതി രഘുനാഥനെയാണ് താരം ജീവിത സഖിയായി കൂടെ കൂട്ടുന്നത് (Venkatesh Iyer gets engaged to Shruti Raghunathan).

അടുത്തിടെ നടന്ന വിവാഹ നിശ്ചയ ചടങ്ങിനിടെ എടുത്ത ചിത്രങ്ങള്‍ വെങ്കടേഷ് അയ്യര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്(Venkatesh Iyer engagement Photos). മോതിരത്തിന്‍റേയും ഹൃയത്തിന്‍റെയേും ഇമോജിയോടൊപ്പം 'എന്‍റെ ജീവിതത്തിന്‍റെ അടുത്ത അധ്യായത്തിലേക്ക്' എന്നാണ് ഇതോടൊപ്പം താരം എഴുതിയിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റര്‍ റിതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad), ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചാഹലിന്‍റെ പങ്കാളിയും മോഡലുമായ ധനശ്രീ വര്‍മ (Yuzvendra Chahal wife Dhanashree Verma) തുടങ്ങിയവരും നിരവധി ആരാധകരും വെങ്കടേഷ് അയ്യര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പോസ്റ്റില്‍ കമന്‍റിട്ടിട്ടുണ്ട്.

വെങ്കടേഷിന്‍റെ ഭാവി വധുവായ ശ്രുതി രഘുനാഥനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല (Who is Shruti Raghunathan). എന്നാല്‍ ഫാഷൻ മാനേജ്‌മെന്‍റിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രുതി നിലവില്‍ ബെംഗളൂരുവിലുള്ള ലൈഫ് സ്റ്റൈൽ

ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാനപത്തില്‍ മെർച്ചൻഡൈസ് പ്ലാനറായി ജോലി ചെയ്യുന്നുവെന്നാണ് പുറത്ത് വന്ന വിവരം (Venkatesh Iyer fiance Shruti Raghunathan).

ഇന്ത്യയ്‌ക്കായി ഇതേവരെ രണ്ട് ഏകദിനങ്ങളും ഒമ്പത് ടി20 മത്സരങ്ങളുമാണ് വെങ്കടേഷ് അയ്യര്‍ കളിച്ചിട്ടുള്ളത്. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ കാര്യമായ പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. 2022 ഫെബ്രുവരിയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായം അണിഞ്ഞത്.

മധ്യപ്രദേശില്‍ ജനിച്ച താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തന്‍റെ സംസ്ഥാനത്തിനായാണ് അവസാനമായി കളത്തിലിറങ്ങിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 61 ശരാശരിയിൽ 122 റൺസായിരുന്നു സമ്പാദ്യം. അവസാന മൂന്ന് കളികളില്‍ 43*, 29*, 35* എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്‌കോര്‍. വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും രഞ്ജി ട്രോഫിയിലും വെങ്കടേഷ് വീണ്ടും കളത്തിലെത്തും.

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായാണ് വെങ്കടേഷ് അയ്യർ കളിക്കുന്നത്. ടൂര്‍ണമെന്‍റില്‍ 36 മത്സരങ്ങളിൽ നിന്ന് 130.25 സ്‌ട്രൈക്ക് റേറ്റിൽ ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും ഉൾപ്പെടെ 956 റൺസാണ് ഇടംകൈയ്യൻ താരം നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ 14 കളികളിൽ നിന്നും 145.85 സ്‌ട്രൈക്ക് റേറ്റിൽ 404 റൺസാണ് ഈ 28-കാരന്‍ സ്വന്തമാക്കായിത്.

ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ അടുത്ത സീസണിലേക്കായി താരത്തെ കൊല്‍ക്കത്ത നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. വരുന്ന ഡിസംബർ 19 ന് ദുബായിലാണ് ഐപിഎൽ താരലേലം നടക്കുക. ഇതാദ്യമായാണ് ഇന്ത്യയ്‌ക്ക് പുറത്തുള്ള ഒരു വേദിയില്‍ ഐപിഎല്‍ ലേലം നടക്കുന്നത്.

ALSO READ: 'വിജയത്തിന്‍റെ ഓരോ കണികയും നീ അര്‍ഹിക്കുന്നു' ; കമ്മിന്‍സിനെ അകമഴിഞ്ഞ് അഭിനന്ദിച്ച് ബെക്കി ബോസ്റ്റൺ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.