ETV Bharat / sports

'പന്ത് ചുരണ്ടിയതിനേക്കാൾ വലിയ വിവാദമായി ജോൺസന്‍റെ വിമർശനം', വാര്‍ണര്‍ ഹീറോ തന്നെയെന്ന് ഖവാജ - ഡേവിഡ് വാര്‍ണര്‍ പന്ത് ചുരണ്ടല്‍ വിവാദം

Usman Khawaja support David Warner: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഡേവിഡ് വാര്‍ണറോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ഹീറോകളെല്ലെന്ന് മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉസ്‌മാന്‍ ഖവാജ.

Usman Khawaja support David Warner  Usman Khawaja on David Warner  Mitchell Johnson David Warner Criticism  Pakistan vs Australia  Mitchell Johnson David Warner Pak vs Aus  ഡേവിഡ് വാര്‍ണറെ പിന്തുണച്ച് ഉസ്‌മാന്‍ ഖവാജ  മിച്ചല്‍ ജോണ്‍സണെതിരെ ഉസ്‌മാന്‍ ഖവാജ  പാകിസ്ഥാന്‍ vs ഓസ്‌ട്രേലിയ  ഡേവിഡ് വാര്‍ണര്‍ പന്ത് ചുരണ്ടല്‍ വിവാദം  ഡേവിഡ് വാര്‍ണര്‍
Usman Khawaja support David Warner from Mitchell Johnson Criticism
author img

By ETV Bharat Kerala Team

Published : Dec 4, 2023, 7:44 PM IST

സിഡ്‌നി: പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഓസീസ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഓസ്‌ട്രേലിയ അവസരം നല്‍കിയത് വലിയ ഒച്ചപ്പാടിന് വഴിയൊരുക്കിയിരിക്കുകയാണ് (Pakistan vs Australia). സെലക്‌ടര്‍മാരുടെ നടപടിക്കെതിരെ മുന്‍ പേസറും വാര്‍ണറുടെ സഹതാരവുമായിരുന്ന മിച്ചല്‍ ജോണ്‍സണ്‍ രംഗത്ത് എത്തിയതാണ് ഇതിന് കാരണമായത്.

വില്ലന് എന്തിന് യാത്രയയപ്പ്?: പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ വില്ലനായതും ടെസ്റ്റില്‍ മോശം ഫോമും ചൂണ്ടിക്കാട്ടിയാണ് വാര്‍ണര്‍ക്ക് ഇത്തരത്തിലൊരു യാത്ര അയപ്പ് നല്‍കേണ്ടതില്ലെന്ന് മിച്ചല്‍ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടിരുന്നത്. (Mitchell Johnson against David Warner's Inclusion in Australia squad). പന്ത് ചുരണ്ടല്‍ (sandpaper gate scandal) വിവാദത്തിലൂടെ ഓസ്‌ട്രേലിയയ്‌ക്ക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വാര്‍ണര്‍ക്ക് ഒരു ഹീറോ പരിവേഷം നല്‍കി എന്തിന് യാത്ര അയപ്പ് നല്‍കണമെന്നും ജോണ്‍സണ്‍ ചോദിച്ചിരുന്നു.

ഇപ്പോഴിതാ വാര്‍ണറെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഓസീസ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ. (Usman Khawaja support David Warner from Mitchell Johnson Criticism). വാര്‍ണര്‍ തനിക്ക് ഹീറോ തന്നെയാണ്. എല്ലാം തികഞ്ഞവരായി ആരും തന്നെയില്ലെന്നുമാണ് ഉസ്‌മാന്‍ ഖവാജ പറയുന്നത്.

ആരും എല്ലാം തികഞ്ഞവരല്ല: "ഡേവിഡ് വാര്‍ണറും, സ്റ്റീവ് സ്‌മിത്തും എന്‍റെ മനസില്‍ ഹീറോകളാണ്. അവര്‍ക്ക് ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. ചെയ്‌ത തെറ്റിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടി. ആരും നൂറ് ശതമാനം എല്ലാം തികഞ്ഞവരല്ല.

മിച്ചല്‍ ജോണ്‍സണും എല്ലാം തികഞ്ഞ ആളല്ല. അതുപോലെ സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും എല്ലാം തികഞ്ഞവരല്ല, ഞാനും അങ്ങനെ തന്നെയാണ്. സ്‌മിത്തും വാര്‍ണറും ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മറ്റെന്തിനേക്കാളും വലുതാണ്. അതിനാല്‍ ഡേവിഡ് വാര്‍ണറെയോ അല്ലെങ്കില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട മറ്റാരെങ്കിലുമോ ഹീറോകളെല്ലെന്ന് മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞാല്‍, ഞാന്‍ അതിനോട് ശക്തമായി തന്നെ വിയോജിക്കുന്നു" - ഉസ്‌മാന്‍ ഖവാജ പറഞ്ഞു.

ALSO READ: മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ആര്‍ച്ചര്‍ ഐപിഎല്ലിനുമില്ല; കാരണമറിയാം....

അടിവരയിടുന്നത് അതേ അഹങ്കാരം: 2018-ലെ കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പുറമെ സ്റ്റീവ് സ്‌മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടിക്ക് വിധേയരായിരുന്നു. അപ്പോള്‍ ടീമിലെ സീനിയർ താരങ്ങളില്‍ ഒരാളായിരുന്നു വാര്‍ണര്‍, ഒരു നേതാവായി തന്‍റെ ശക്തി ഉപയോഗിക്കാൻ ഇഷ്‌ടപ്പെടുന്ന ആളായിരുന്നു.

മോശം ഫോമിലായിട്ടും വിരമിക്കല്‍ മത്സരം മുന്‍കൂട്ടി പ്രഖ്യാപിച്ചുകൊണ്ട് ഇപ്പോള്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്ന വാര്‍ണറുടെ രീതി രാജ്യത്തോടുള്ള അനാദരവും അതേ അഹങ്കാരവുമാണ് അടിവരയിടുന്നതെന്നും മിച്ചല്‍ ജോണ്‍സണ്‍ തുറന്നടിക്കുകയും ചെയ്‌തിരുന്നു.

ALSO READ: 'ഈ മത്സരത്തിലും നിന്നെ വിടില്ല'; പുറത്താക്കും മുമ്പ് കോലിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് ജുനൈദ് ഖാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.