ETV Bharat / sports

ഷഹീന്‍ അഫ്രീദിക്ക് പകരം മിഡില്‍സെക്‌സ് ടീമില്‍ ; ആദ്യ കൗണ്ടി കളിക്കാനൊരുങ്ങി ഉമേഷ് യാദവ്

വെറ്ററൻ ബാറ്റർ ചേതേശ്വർ പൂജാര, ഓൾറൗണ്ടർമാരായ വാഷിങ്‌ടൺ സുന്ദർ, ക്രുനാൽ പാണ്ഡ്യ എന്നിവർക്കൊപ്പം കൗണ്ടി ക്രിക്കറ്റിൽ എത്തിയ ഏറ്റവും പുതിയ ഇന്ത്യൻ താരം കൂടിയാണ് ഉമേഷ്

Umesh to replace Shaheen Shah Afridi in Middlesex for remainder of County season  Umesh to replace Shaheen Shah Afridi in Middlesex  Umesh to replace Shaheen Shah  County cricket  ഉമേഷ് യാദവ് കൗണ്ടി ക്രിക്കറ്റിലേക്ക്  കൗണ്ടി ക്രിക്കറ്റ്  ഉമേഷ് യാദവ്  ഉമേഷ് യാദവ് മിഡില്‍സെക്‌സിന് വേണ്ടി കളിക്കും
ഷഹീന്‍ അഫ്രീദിക്ക് പകരം മിഡില്‍സെക്‌സിൽ കളിക്കും; ആദ്യ കൗണ്ടി കളിക്കാനൊരുങ്ങി ഉമേഷ് യാദവ്
author img

By

Published : Jul 11, 2022, 10:38 PM IST

ലണ്ടന്‍ : ഇന്ത്യന്‍ സീനിയർ പേസര്‍ ഉമേഷ് യാദവ് കൗണ്ടി ക്രിക്കറ്റിൽ മിഡില്‍സെക്‌സിന് വേണ്ടി കളിക്കും. പാകിസ്ഥാന്‍ പേസർ ഷഹീന്‍ അഫ്രീദി നാട്ടിലേക്ക് തിരിച്ച സാഹചര്യത്തിലാണ് 34കാരനെ ടീമിലെത്തിക്കാന്‍ മിഡില്‍സെക്‌സ് തീരുമാനിച്ചത്. ഈ വര്‍ഷം ശേഷിക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും വണ്‍ ഡേ കപ്പിലും ഉമേഷ് കളിക്കും.

  • Umesh Yadav has signed for Middlesex for the remainder of the 2022 season.

    He will be available to play in both the County Championship and the Royal London Cup.

    — ESPNcricinfo (@ESPNcricinfo) July 11, 2022 " class="align-text-top noRightClick twitterSection" data=" ">

വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവിടാന്‍ വൈകിയതെന്ന് ടീം അധികൃതര്‍ അറിയിച്ചു. നേരത്തെ, ഷഹീന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും പാക് ടീമിനൊപ്പം ചേരാനുമാണ് ഷഹീന്‍ നാട്ടിലേക്ക് തിരിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ അഫ്രീദിക്ക് കളിക്കേണ്ടതുണ്ട്.

വെറ്ററൻ ബാറ്റർ ചേതേശ്വർ പൂജാര, ഓൾറൗണ്ടർമാരായ വാഷിങ്‌ടൺ സുന്ദർ, ക്രുനാൽ പാണ്ഡ്യ എന്നിവർക്കൊപ്പം കൗണ്ടി ക്രിക്കറ്റിൽ എത്തിയ ഏറ്റവും പുതിയ ഇന്ത്യൻ താരം കൂടിയാണ് ഉമേഷ്. പൂജാര സസെക്‌സിനായി കളിക്കുമ്പോൾ സുന്ദറും ക്രുനാലും യഥാക്രമം ലങ്കാഷെയറിനും വാർവിക് ഷെയറിനുമായി സൈൻ ചെയ്‌തിട്ടുണ്ട്.

ആദ്യമായിട്ടാണ് ഉമേഷ് കൗണ്ടിയില്‍ കളിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമല്ലാത്ത ഉമേഷ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ കളിച്ചിരുന്നില്ല. മൂന്ന് ഫോര്‍മാറ്റിലുമായി ഇന്ത്യക്ക് വേണ്ടി 134 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഉമേഷ് 273 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.