ETV Bharat / sports

U-19 World Cup final | കലാശപ്പോരാട്ടത്തിനായി ഇന്ത്യൻ കുട്ടിപ്പട ; ലക്ഷ്യം അഞ്ചാം കിരീടം

author img

By

Published : Feb 4, 2022, 4:32 PM IST

കരുത്തരായ ഇംഗ്ലണ്ടാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ

Yash Dull  Under-19 World Cup final  India vs England  Ind v Eng U-19 Cricket World Cup  U-19 World Cup  U-19 World Cup Final  U-19 World Cup final india vs england preview  ഇന്ത്യ ഇംഗ്ലണ്ട് അണ്ടർ 19  അണ്ടർ 19 ലോകകപ്പ് 2022  അണ്ടർ 19 ലോകകപ്പ് ഫൈനൽ  അണ്ടർ 19 ലോകകപ്പിൽ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ
U-19 World Cup final: കലാശപ്പോരാട്ടത്തിനായി ഇന്ത്യൻ കുട്ടിപ്പട; ലക്ഷ്യം അഞ്ചാം കിരീടം

North Sound (Antigua) : ഐസിസിയുടെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ നാളെ കളത്തിലിറങ്ങുന്നു. ശക്‌തരായ ഇംഗ്ലണ്ടാണ് എതിരാളികൾ. 2020 ലെ ഫൈനലിൽ ബംഗ്ലാദേശിനോട് കാലിടറിയ ക്ഷീണം തീർക്കാനാണ് യഷ്‌ ധൂളിന്‍റെ നേതൃത്വത്തിലുള്ള കുട്ടിപ്പട നാളെ കലാശക്കൊട്ടിനൊരുങ്ങുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ആന്‍റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം.

ഇതുവരെയുള്ള 14 എഡിഷനുകളിലായി എട്ട് ഫൈനലുകളിലാണ് ഇന്ത്യൻ പട കളിച്ചിട്ടുള്ളത്. ഇതിൽ 2000, 2008, 2012, 2018 എന്നീ വർഷങ്ങളിലാണ് ഇന്ത്യ കപ്പുയർത്തിയത്. 2008 ഇന്ത്യൻ റണ്‍ മെഷീൻ വിരാട് കോലിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ കിരീടം ചൂടിയത്.

ഇത്തവണത്തെ ടൂർണമെന്‍റിലുടനീളം മിന്നുന്ന പ്രകടനമാണ് ഇന്ത്യ കാഴ്‌ചവച്ചത്. ഒരു മത്സരത്തിൽ പോലും പരാജയമറിയാതെയാണ് ഇന്ത്യ ഫൈനൽ വരെയെത്തിയത്. ഗ്രൂപ്പ് ബിയിലായിരുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക, അയർലാൻഡ്, ഉഗാണ്ട എന്നിവരെ തകർത്ത് ഗ്രൂപ്പ് ജേതാക്കളായാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.

ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനും, സെമിയിൽ ഓസ്ട്രേലിയയെ 96 റണ്‍സിന് തകർത്തുമാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യയെപ്പോലെത്തന്നെ കളിച്ച മത്സരങ്ങളെല്ലാം ജയിച്ചാണ് ഇംഗ്ലണ്ടും ഫൈനലിലെത്തിയത്. അതിനാൽ തന്നെ ഫൈനൽ മത്സരം തീ പാറുമെന്നുറപ്പ്.

ALSO READ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: കാമറൂണിനെ വീഴ്ത്തി ഈജിപ്‌ത് ഫൈനലില്‍

ഓപ്പണർ ആംക്രിഷ്‌ രഘുവംശിയാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ കരുത്ത്. ടൂർണമെന്‍റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയതും രഘുവംശിയാണ്. ടൂർണമെന്‍റിൽ ഒരു സെഞ്ച്വറിയും, ഒരു അർധ സെഞ്ച്വറിയുമടക്കം 55.60 റണ്‍സ് ശരാശരിയിൽ 278 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.

നായകൻ യഷ്‌ ധൂൽ, രാജ് അംഗാദ് ബാവ എന്നിവരാണ് ബാറ്റിങ്ങിൽ ഇന്ത്യയുടെ മറ്റ് പ്രതീക്ഷകൾ. ഇരുവരും ടൂർണമെന്‍റിൽ ഇതുവരെ 200ൽ അധികം റണ്‍സ് നേടിയിട്ടുണ്ട്. കൂടാതെ മുൻനിര തകർന്നാലും പതറാതെ പോരാടുന്ന മധ്യനിരയും ഇന്ത്യയുടെ കരുത്താണ്.

ബോളിങ്ങില്‍ ടൂർണമെന്‍റിലുടനീളം 12 വിക്കറ്റുകൾ നേടിയ സ്‌പിന്നർ വിക്കി ഓസ്വാളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കൂടാതെ രാജ്‌വർധൻ ഹംഗാർഗേക്കറും, നിഷാന്ത് സിന്ധുവും, രവികുമാറും ഇന്ത്യൻ ബോളിങ് നിരക്ക് കരുത്ത് കൂട്ടുന്നു.

സാധ്യത ഇലവൻ

ഇന്ത്യ : ആംക്രിഷ് രഘുവംശി, ഹര്‍നൂര്‍ സിങ്, ഷെയ്ഖ് റഷീദ്, യഷ് ധൂല്‍ (ക്യാപ്റ്റന്‍), നിഷാന്ത് സിന്ധു, ദിനേഷ് ബാന (വിക്കറ്റ് കീപ്പര്‍), രാജ് അംഗാദ് ബാവ, കൗശല്‍ താംബെ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, വിക്കി ഓസ്വാള്‍, രവി കുമാര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.