ഇസ്ലാമാബാദ് : പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ന്യൂസിലാൻഡ് പിൻമാറിയതിന് ഉത്തരവാദി ഇന്ത്യയാണെന്ന ആരോപണവുമായി ഐ.ടി മന്ത്രി ഫവാദ് ചൗധരി. ഇന്ത്യയിൽ നിന്ന് വന്ന ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിൽ മൂലമാണ് പിന്‍മാറ്റമെന്നാണ് മന്ത്രിയുടെ വാദം.
സിംഗപ്പൂർ ലൊക്കേഷനായി കാണിക്കുന്ന വിപിഎൻ ഉപയോഗിച്ചാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിലുള്ള ഒരു ഇ-മെയിൽ അയച്ചിരിക്കുന്നത്. ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകരുതെന്ന് സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. ഡിസംബറിൽ പാകിസ്ഥാന്‍ പര്യടനത്തിനെത്തുന്ന വെസ്റ്റിൻഡീസ് ടീമിനും ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്, ഫവാദ് ചൗധരി ആരോപിച്ചു.
ALSO READ : ടോസിന് തൊട്ട് മുൻപ് നാടകീയ നീക്കം ; പാക് പര്യടനത്തിൽ നിന്ന് ന്യൂസിലൻഡ് പിൻമാറി
2009-ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഒരു ടീമുകളും പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയിരുന്നില്ല.
തുടർന്ന് രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ന്യൂസിലൻഡ് ടീം പാകിസ്ഥാനിലെത്തിയത്. എന്നാൽ ആദ്യ മത്സരത്തിലെ ടോസിന് തൊട്ട് മുൻപ് സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ടീം പിൻമാറുകയായിരുന്നു.