ETV Bharat / sports

ഏകദിന ലോകകപ്പിന് മുന്‍പ് ബംഗ്ലാദേശിന് തിരിച്ചടി, അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് നായകന്‍ തമീം ഇഖ്‌ബാല്‍ - ഏകദിന ലോകകപ്പ്

ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീം നായകന്‍ തമീം ഇഖ്‌ബാല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Tamim Iqbal  Tamim Iqbal Retirement  Tamim Iqbal Career  Bangladesh Cricketer Tamim Iqbal  Bangladesh Cricket Latest News  തമീം ഇഖ്‌ബാല്‍  ബംഗ്ലാദേശ്  തമീം ഇഖ്‌ബാല്‍ വിരമിക്കല്‍ പ്രഖ്യാപനം  ഏകദിന ലോകകപ്പ്  ബംഗ്ലാദേശ് ക്രിക്കറ്റ് ടീം
Tamim Iqbal
author img

By

Published : Jul 6, 2023, 3:00 PM IST

ചറ്റോഗ്രാം : അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ബംഗ്ലാദേശ് (Bangladesh) ഏകദിന ക്രിക്കറ്റ് ടീം നായകന്‍ തമീം ഇഖ്‌ബാല്‍ (Tamim Iqbal). ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മൂന്ന് മാസം ശേഷിക്കെയാണ് തമീമിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം. ചറ്റോഗ്രാമില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് തോല്‍വി വഴങ്ങിയിരുന്നു. ഇതിന് ഒരു ദിവസത്തിന് ശേഷമാണ് നായകന്‍ തമീം ഇഖ്‌ബാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി അറിയിച്ചത്.

'ഇതാണ് എന്‍റെ കരിയറിന്‍റെ അവസാനം. ടീമിന് വേണ്ടി എന്‍റെ ഏറ്റവും മികച്ചതെല്ലാം ഞാന്‍ നല്‍കി. പരമാവധി ഞാന്‍ ശ്രമിച്ചു. ഈ നിമിഷം മുതല്‍ ഞാന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു' - തമീം വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനനായി പറഞ്ഞുവെന്ന് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. എല്ലാ ടീം അംഗങ്ങള്‍ക്കും താരം നന്ദി പറഞ്ഞിരുന്നു.

'ഈ നീണ്ട യാത്രയില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന എന്‍റെ കുടുംബം, സഹതാരങ്ങള്‍, പരിശീലകര്‍, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എല്ലാവരോടും ഈ സമയം ഞാന്‍ നന്ദി പറയുന്നു. ആരാധകരോടും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. അവര്‍ എനിക്ക് നല്‍കിയ സ്‌നേഹവും, എന്നില്‍ അര്‍പ്പിച്ച വിശ്വാസവും ബംഗ്ലാദേശിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ എന്നെ പലപ്പോഴും പ്രചോദിപ്പിച്ചു. ജീവിതത്തില്‍ മറ്റൊരു അധ്യായത്തിലേക്ക് കടക്കുമ്പോഴും അവരുടെ സ്‌നേഹവും പിന്തുണയും എനിക്കൊപ്പം ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' - തമീം പറഞ്ഞു.

ഏകദിന ക്രിക്കറ്റ് ടീം നായകന്‍ തമീമിന്‍റെ പകരക്കാരനെ ബിസിബി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ടെസ്റ്റില്‍ ലിറ്റണ്‍ ദാസാണ് ടീമിനെ നയിക്കുന്നത്. സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസന് കീഴിലാണ് ടീം ടി20 മത്സരങ്ങള്‍ കളിക്കുന്നത്.

തമീം ഇഖ്‌ബാലിന് കീഴിലാണ് ബംഗ്ലാദേശ് ഇപ്രാവശ്യം ഏകദിന ലോകകപ്പ് യോഗ്യത നേടിയത്. ഏകദിന സൂപ്പര്‍ ലീഗില്‍ ബംഗ്ലാദേശിനെ മൂന്നാം സ്ഥാനത്ത് എത്തിക്കാനും തമീം ഇഖ്‌ബാലിനായിരുന്നു.

34 കാരനായ തമീം ഇഖ്‌ബാല്‍ കഴിഞ്ഞ വർഷം ഇതേ സമയത്ത് ടി20യിൽ നിന്നും വിരമിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് താരം അവസാന ടെസ്റ്റ് മത്സരവും കളിച്ചത്. തമീമിന്‍റെ അവസാന ടെസ്റ്റില്‍ അയര്‍ലന്‍ഡ് ആയിരുന്നു ബംഗ്ലാദേശിന്‍റെ എതിരാളികള്‍.

2007ലാണ് തമീം ഇഖ്‌ബാല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. അതേവര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് ഐതിഹാസിക ജയം നേടിയ മത്സരത്തില്‍ തമീം അര്‍ധസെഞ്ച്വറി നേടി അവരുടെ ജയത്തില്‍ നിര്‍ണായകമായി. ബംഗ്ലാദേശിന് വേണ്ടി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (8313), സെഞ്ച്വറി (14) എന്നിവ നേടിയതും തമീം ഇഖ്‌ബാലാണ്.

  • Tamim Iqbal got emotional when he announced his international retirement.

    One of the finest ever from Bangladesh! pic.twitter.com/yDUcG66TAx

    — Mufaddal Vohra (@mufaddal_vohra) July 6, 2023 " class="align-text-top noRightClick twitterSection" data=" ">

Also Read : IND vs WI| 'റിങ്കു സിങിന് എന്താണ് കുഴപ്പം'; വിൻഡീസിന് എതിരായ ടീം സെലക്‌ഷന് എതിരെ ആരാധകർ

സജീവ ക്രിക്കറ്റര്‍മാരില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് പിന്നില്‍ കൂടുതല്‍ ഏകദിന റണ്‍സ് നേടിയതും ബംഗ്ലാ ഓപ്പണറായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 70 മത്സരങ്ങളില്‍ നിന്ന് 38.89 ശരാശരിയില്‍ 5134 റണ്‍സും പത്ത് സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ 78 മത്സരങ്ങളില്‍ നിന്ന് 1758 റണ്‍സാണ് തമീമിന്‍റെ സമ്പാദ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.