ഇന്‍ഡോര്‍: ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് ആശങ്കയാവുന്നത് ബോളിങ് യൂണിന്‍റെ മോശം പ്രകടനമാണ്. ഓസ്ട്രേലിയയ്‌ക്കും, ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ പരമ്പരയിലെ ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് നിലം തൊടാന്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രശ്‌നം പരിഹരിച്ചേ മതിയാവൂവെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യ്‌ക്ക് ശേഷം സംസാരിക്കവെയാണ് ഇരുവരും ഇക്കാര്യത്തിലെ ആശങ്ക തുറന്ന് പറഞ്ഞത്. രോഹിത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..'ബോര്‍മാരുടെ പ്രകടനം മെച്ചപ്പെടാനുണ്ട്. പവർപ്ലേ, മിഡിൽ, ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നതിന് പരിഹാരം കണ്ടെത്തണം.
അവസാന രണ്ട് പരമ്പരകളും ലോകത്തെ മികച്ച ടീമുകള്‍ക്കെതിരെയാണ് കളിച്ചത്. ഇനിയും മികച്ചതിനായി എന്താണ് ചെയ്യാന്‍ കഴിയുകയെന്നത് നോക്കേണ്ടതുണ്ട്. ബോളിങ്ങിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
അതിനായാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. മൈതാനത്ത് എന്താണ് നേടേണ്ടതെന്ന കാര്യത്തില്‍ കളിക്കാര്‍ക്ക് വ്യക്തത വേണം. അത് സംഭവിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് എന്‍റെ ജോലിയാണ്". രോഹിത് പറഞ്ഞു.
ബോളിങ്ങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വ്യക്തമാക്കി. പരിചയ സമ്പത്തുള്ള ഓസീസും പ്രോട്ടീസും ഡെത്ത് ഓവറുകളില്‍ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ സ്വയം മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"തീർച്ചയായും അത് ഞങ്ങൾ മെച്ചപ്പെടുത്താനും മെച്ചപ്പെടാനും ആഗ്രഹിക്കുന്ന ഒരു മേഖലയാണ്. നിങ്ങൾ വലിയ ടൂർണമെന്‍റുകൾ കളിക്കുമ്പോൾ മാർജിനുകൾ വളരെ ചെറുതായിരിക്കും, ഓരോ റണ്ണിനും പ്രാധാന്യമുണ്ട്, ഗെയിമിന്‍റെ ഏത് ഘട്ടത്തിലും റണ്‍സ് വഴങ്ങുന്നത് കുറയ്‌ക്കാന്‍ കഴിയുമെങ്കില്‍, അത് തീർച്ചയായും ഒരു മാറ്റമുണ്ടാക്കും". ദ്രാവിഡ് വ്യക്തമാക്കി.
ഹര്‍ഷലിന് പിന്തുണ: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായകമാവുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് ഹര്‍ഷല്‍ പട്ടേല്‍. പരിക്കിനെ തുടര്‍ന്നുള്ള ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ താരത്തിന് വലിയ മികവിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഹര്‍ഷലിന്‍റെ കാര്യത്തില്‍ ആശങ്കയില്ലെന്ന് ദ്രാവിഡ് പറഞ്ഞു.
"കഴിഞ്ഞ രണ്ട് വർഷമായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ഹർഷൽ. പരിക്കിനെ തുടര്‍ന്നുള്ള ഇടവേളയ്‌ക്ക് ശേഷം കഠിനമായ സാഹചര്യങ്ങളിലേക്കാണ് അവന്‍ തിരിച്ചെത്തുന്നത്. ആറാഴ്‌ചയോളം കളിക്കാതിരുന്ന ഒരാള്‍ക്ക് തിരിച്ചുവരവ് എളുപ്പമാവില്ല.
also read: IND vs SA: 'ടി20 ലോകകപ്പില്‍ സൂര്യയുടെ ഫോം ആശങ്ക'; തഗ്ഗ് മറുപടിയുമായി രോഹിത്
മികച്ച നിലവാരവും കഴിവുമുള്ള താരമാണ് ഹര്‍ഷല്‍. ഞങ്ങള്‍ അതിനെ പിന്തുണയ്‌ക്കുന്നു". ദ്രാവിഡ് പറഞ്ഞു. ഡെത്ത് ഓവറുകളില്‍ പ്രശ്‌നം നേരിടുന്നത് ഹര്‍ഷല്‍ മാത്രമല്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
also read: ടി20 ലോകകപ്പ്: നേരത്തെയുള്ള ഓസ്‌ട്രേലിയന്‍ യാത്ര പ്രധാനം; രഹസ്യം വെളിപ്പെടുത്തി രാഹുല്‍ ദ്രാവിഡ്