ETV Bharat / sports

T20 World Cup: ജേസണ്‍ റോയ് പുറത്ത്; ഇംഗ്ലണ്ടിന് തിരിച്ചടി - ജേസണ്‍ റോയ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശനിയാഴ്‌ച നടന്ന മത്സരത്തിലാണ് ജേസൺ റോയ്‌ക്ക് പരിക്കേല്‍ക്കുന്നത്.

T20 World Cup  Jason Roy  injury  Jason Roy ruled  James Vince  ജേസണ്‍ റോയ്  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം
T20 World Cup: ജേസണ്‍ റോയ് പുറത്ത്; ഇംഗ്ലണ്ടിന് തിരിച്ചടി
author img

By

Published : Nov 8, 2021, 8:12 PM IST

ദുബായ്: ടി20 ലോകകകപ്പില്‍ ഇംഗ്ലണ്ടിന് വന്‍ തിരിച്ചടി. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഓപ്പണർ ജേസണ്‍ റോയ് പുറത്ത്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.

സൂപ്പര്‍ 12 പോരാട്ടത്തിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്നും 123 റണ്‍സ് നേടിയ താരം ഇംഗ്ലീഷ് ബാറ്റിങിലിലെ ടോപ് ഓര്‍ഡറില്‍ ജോസ് ബട്ട്‌ലക്കൊപ്പം പ്രധാനിയാണ്. ലോകകപ്പില്‍ നിന്നും പുറത്തായതില്‍ ദുഃഖമുണ്ട്. സഹതാരങ്ങളെ പിന്തുണയ്‌ക്കാനായി ടീമിനൊപ്പം തുടരുമെന്നും ഇംഗ്ലണ്ടിന് കപ്പുയര്‍ത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും റോയ്‌ പ്രതികരിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശനിയാഴ്‌ച നടന്ന മത്സരത്തില്‍ റണ്ണെടുക്കാന്‍ ഓടുന്നതിനിടെയാണ് റോയ്‌ക്ക് പരിക്കേല്‍ക്കുന്നത്. വേദനകൊണ്ട് വലഞ്ഞ താരം മുടന്തിയാണ് കളം വിട്ടത്. തുടര്‍ന്ന് ഊന്ന് വടിയുടെ സഹായത്തോടെ നടക്കുന്ന താരത്തിന്‍റെ ചിത്രം പുറത്ത് വന്നിരുന്നു.

പകരം ജെയിംസ് വിന്‍സ്

പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ ജേസൺ റോയ്‌ക്ക് പകരം ജെയിംസ് വിന്‍സിനെ ടീമിലെടുക്കുമെന്ന് ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

also read:മെദ്‌വദേവിനോട് പകരം വീട്ടി ജോക്കോവിച്ച്; പാരീസ് മാസ്റ്റേഴ്‌സില്‍ കിരീടം

ന്യൂസീലന്‍ഡിനെതിരെ നവംബര്‍ 10നാണ് ഇംഗ്ലണ്ടിന്‍റെ സെമി ഫൈനല്‍ പോരാട്ടം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.