ETV Bharat / sports

ടി20 ലോകകപ്പ് : ടോസ് ശ്രീലങ്കയ്ക്ക്, ഇംഗ്ലണ്ടിനെതിരെ ഫീല്‍ഡിങ്

മുന്‍ മത്സരങ്ങളിലെ ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇരു സംഘവും ഇന്ന് കളത്തിലിറങ്ങുന്നത്

t20 world cup  england-vs-sri lanka  ടി20 ലോകകപ്പ്  ശ്രീലങ്ക-ഇംഗ്ലണ്ട്
ടി20 ലോകകപ്പ്: ടോസ് നേടിയ ശ്രീലങ്ക ഇംഗ്ലണ്ടിനെതിരെ ഫീല്‍ഡിങ് തിരഞ്ഞെടുത്തു
author img

By

Published : Nov 1, 2021, 7:42 PM IST

ഷാര്‍ജ : ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മുന്‍ മത്സരങ്ങളിലെ ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇരു സംഘവും ഇന്ന് കളത്തിലിറങ്ങുന്നത്.

തുടര്‍ച്ചയായ നാലാം മത്സരം വിജയിച്ച് ഗ്രൂപ്പ്‌ ഒന്നില്‍ നിന്നും സെമി ഫൈനലിലെത്തുന്ന ആദ്യ ടീമാവാനാവും ഇംഗ്ലണ്ട് ശ്രമിക്കുക. എന്നാല്‍ ലങ്കയ്‌ക്കിത് ജീവന്‍ മരണ പോരാട്ടമാണ്.

സൂപ്പര്‍ 12 പോരാട്ടത്തില്‍ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറുവിക്കറ്റിന് തോല്‍പ്പിച്ച ഇംഗ്ലണ്ട് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെയും ബംഗ്ലാദേശിനെയും എട്ട് വിക്കറ്റിന് തകര്‍ത്തിരുന്നു. ഇതോടെ ഇന്നത്തെ വിജയം ടീമിനെ സെമി ഫൈനലിലെത്തിക്കും.

അതേസമയം ഗ്രൂപ്പില്‍ ഒരു വിജയം മാത്രമാണ് ലങ്കയ്‌ക്കുള്ളത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് തുടങ്ങിയ സംഘം പിന്നീട് ഓസ്‌ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടിരുന്നു. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ശ്രീലങ്കയ്ക്ക് സെമി ഫൈനല്‍ സാധ്യതയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.