ETV Bharat / sports

T20 WORLD CUP 2022|സെമിബെര്‍ത്തുറപ്പിക്കാന്‍ ഇന്ത്യ നാളെയിറങ്ങും, എതിരാളികള്‍ ദക്ഷിണാഫ്രിക്ക

പെര്‍ത്ത് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നാളെ ഇന്ത്യന്‍ സമയം വൈകുന്നേരം 4:30 മുതലാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം ആരംഭിക്കുന്നത്.

author img

By

Published : Oct 29, 2022, 12:20 PM IST

T20 WORLD CUP 2022  T20 WORLD CUP  T20 WORLD CUP SUPER12  INDvSA  ICC T20 WORLD CUP  ദക്ഷിണാഫ്രിക്ക  ഇന്ത്യ  പെര്‍ത്ത്  ടി20 ലോകകപ്പ്  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
T20 WORLD CUP 2022|സെമിബെര്‍ത്തുറപ്പിക്കാന്‍ ഇന്ത്യ നാളെയിറങ്ങും, എതിരാളികള്‍ ദക്ഷിണാഫ്രിക്ക

പെര്‍ത്ത്: ടി20 ലോകകപ്പില്‍ ജയം തുടരാന്‍ ഇന്ത്യ നാളെ ഇറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. പെര്‍ത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 4:30 മുതലാണ് മത്സരം.

നിലവില്‍ രണ്ട് കളിയില്‍ നാല് പോയിന്‍റുള്ള ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ് ടീമുകളെ പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാമത്തെ പോരാട്ടത്തിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയെ തകര്‍ത്താല്‍ രോഹിതിനും സംഘത്തിനും സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കാം.

ഗ്രൂപ്പില്‍ മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്ക. സിംബാബ്‌വെയ്‌ക്കെതിരേയുള്ള പ്രോട്ടീസിന്‍റെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്‍റിലേക്ക് മടങ്ങിയെത്തിയത്.

കരുതിയിരിക്കണം പ്രോട്ടീസ് പേസ് അറ്റാക്ക്: ഇന്ത്യന്‍ ബാറ്റര്‍മാരും ദക്ഷിണാഫ്രിക്ക ബോളര്‍മാരും തമ്മിലുള്ള പോരാട്ടമായിരിക്കും പെര്‍ത്തില്‍ നടക്കുക എന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ഫാസ്‌റ്റ് ബോളിങ്ങിന് അനുകൂലമായ പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കഗിസോ റബാഡ നയിക്കുന്ന പ്രോട്ടീസ് പേസ് നിരയെ ശ്രദ്ധയോടെ നേരിടണമെന്ന മുന്നറിയിപ്പ് ഡെയ്‌ല്‍ സ്‌റ്റെയ്‌ന്‍ ഉള്‍പ്പെടയുള്ള താരങ്ങള്‍ നല്‍കിയിട്ടുണ്ട്. റബാഡയ്‌ക്കൊപ്പം ആൻറിച്ച് നോര്‍ക്യ കൂടി പെര്‍ത്തില്‍ താളം കണ്ടെത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

തലവേദനയായി കെ എല്‍ രാഹുലിന്‍റെ ഫോം: ടി20 ലോകകപ്പില്‍ ഏറെ വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ താരമാണ് കെ എല്‍ രാഹുല്‍. സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സൂപ്പര്‍ 12ലെ മത്സരങ്ങളില്‍ രാഹുലിന് നിലവരത്തിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ രോഹിത് മികവിലേക്ക് ഉയര്‍ന്നെങ്കിലും രാഹുലിന് ഇതുവരെ താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നത് ടീം ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

മഴയില്‍ മുങ്ങുമോ കളി: പെര്‍ത്ത് വേദിയാകുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിന് നിലവില്‍ മഴഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം രാവിലെ 10 മുതല്‍ 12 വരെ മഴ്യ്‌ക്കാണ് പെര്‍ത്തില്‍ സാധ്യതയുള്ളതെന്നാണ് പ്രവചനം. എന്നാല്‍ മത്സരം ആരംഭിക്കുന്നത് പ്രദേശിക സമയം വൈകീട്ട് 7 മണിക്ക് (ഇന്ത്യന്‍ സമയം വൈകീട്ട് 4:30) ആയിതനാല്‍ നേരിയ മഴ പെയ്‌താലും മത്സരത്തെ ബാധിക്കാന്‍ സാധ്യതയില്ല.

തത്സമയം കാണാന്‍ വഴികള്‍ മൂന്ന്: സൂപ്പര്‍ 12ലെ ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം പെര്‍ത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 4:30നാണ് ആരംഭിക്കുന്നത്. സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്, ഹോട്‌സ്റ്റാര്‍ എന്നിവയ്‌ക്ക് പുറമെ ഡിഡി സ്‌പോര്‍ട്‌സിലൂടെയും ആരാധകര്‍ക്ക് മത്സരം വീക്ഷിക്കാം.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിങ്

ദക്ഷിണാഫ്രിക്ക സാധ്യത ഇലവന്‍: ടെംബാ ബാവുമ (ക്യാപ്റ്റന്‍), ക്വിന്‍ണ്‍ ഡികോക്ക്, റിലീ റൂസ്സോ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഏയ്‌ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, വെയ്‌ന്‍ പാര്‍നല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്‍‌റിച്ച് നോര്‍ക്യ, ലുങ്കി എന്‍ഗിഡി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.