പെർത്ത്: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ നായകൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് ഓരോ മാറ്റവുമായാണ് ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. ഇന്ത്യൻ നിരയിൽ സ്‌പിൻ ഓൾറൗണ്ടർ അക്‌സർ പട്ടേലിന് പകരം ദീപക് ഹൂഡ ടീമിൽ ഇടം നേടിയപ്പോൾ പ്രോട്ടീസിൽ ഷംസിക്ക് പകരം ലുങ്കി എൻഗിഡി ഇടം നേടി
-
🚨 Toss & Team News from Perth 🚨@ImRo45 has won the toss & #TeamIndia have elected to bat against South Africa. #T20WorldCup | #INDvSA
— BCCI (@BCCI) October 30, 2022 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/KBtNIjPFZ6
1⃣ change to our Playing XI as @HoodaOnFire is named in the team 🔽 pic.twitter.com/X9n5kLoYNn
">🚨 Toss & Team News from Perth 🚨@ImRo45 has won the toss & #TeamIndia have elected to bat against South Africa. #T20WorldCup | #INDvSA
— BCCI (@BCCI) October 30, 2022
Follow the match ▶️ https://t.co/KBtNIjPFZ6
1⃣ change to our Playing XI as @HoodaOnFire is named in the team 🔽 pic.twitter.com/X9n5kLoYNn🚨 Toss & Team News from Perth 🚨@ImRo45 has won the toss & #TeamIndia have elected to bat against South Africa. #T20WorldCup | #INDvSA
— BCCI (@BCCI) October 30, 2022
Follow the match ▶️ https://t.co/KBtNIjPFZ6
1⃣ change to our Playing XI as @HoodaOnFire is named in the team 🔽 pic.twitter.com/X9n5kLoYNn
ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാൻ സാധിക്കും. അതേസമയം ഇന്ത്യൻ നിരയിൽ കെഎൽ രാഹുലിന്‍റെ പ്രകടനത്തിലാകും ഏവരും ഉറ്റ് നോക്കുക. ഓപ്പണർ എന്ന നിലയിൽ ആദ്യ രണ്ട് മത്സരങ്ങളും പൂർണപരാജയമായ രാഹുലിന് ഇന്നത്തെ മത്സരത്തിൽ സ്വന്തം നിലനിൽപ്പിനായും വിമർശകരുടെ വായടപ്പിക്കാനും തകർപ്പൻ ഇന്നിങ്സ് തന്നെ കളിക്കേണ്ടതായിട്ടുണ്ട്.
അതേസമയം പേസിന് അനുകൂലമാണ് പെർത്തിലെ പിച്ച് എന്നാണ് സൂചന. അതിനാൽ തന്നെ ദക്ഷിണാഫ്രിക്കയുടെ തകർപ്പൻ പേസ് നിര ഇന്ത്യൻ ബാറ്റർമാർക്ക് വലിയ വെല്ലുവിളി തന്നെ തീർത്തേക്കാം. എന്നാൽ കഴിഞ്ഞ മത്സരത്തിലേത് പോലെ ബാറ്റിങ്ങിൽ ഇന്ത്യൻ മുന്നേറ്റ നിര ഫോമിലേക്ക് ഉയർന്നാൽ ദക്ഷിണാഫ്രിക്കൻ ബോളർമാരും വെള്ളം കുടിക്കും.
പ്ലേയിങ് ഇലവൻ
ഇന്ത്യ: ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍) കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിങ്
ദക്ഷിണാഫ്രിക്ക: ക്വിന്‍റൺ ഡി കോക്ക്, ടെംബ ബവുമ (ക്യാപ്‌റ്റന്‍), റിലീ റോസോ, എയ്‌ഡൻ മർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്‌സ്, വെയ്ൻ പാർനെൽ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ