ETV Bharat / sports

കുട്ടിക്രിക്കറ്റില്‍ ഇനി ആവേശപ്പൂരം ; കൂറ്റന്‍ വെടിക്കെട്ടുകള്‍ക്ക് ഇന്ന് തുടക്കം - ടി20 ലോകകപ്പ്

ഉദ്‌ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. വൈകിട്ട് 3.30 ന് അബുദാബിയിലാണ് മത്സരം

t20 world cup  T20 world cup  ടി20 ലോകകപ്പ്  കുട്ടിക്രിക്കറ്റ്
കുട്ടിക്രിക്കറ്റില്‍ ഇനി ആവേശപ്പൂരം ; കൂറ്റന്‍ വെടിക്കെട്ടുകള്‍ക്ക് ഇന്ന് തുടക്കം
author img

By

Published : Oct 23, 2021, 9:05 AM IST

Updated : Oct 23, 2021, 9:22 AM IST

ദുബായ്‌ : ടി20 ലോകകപ്പിന്‍റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല ഉയരുന്നു. യുഎഇയില്‍ ഇനി 23 നാളുകൾ നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് പൂരം. ആദ്യ ദിനമായ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക. ഉദ്‌ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. വൈകിട്ട് 3.30 ന് അബുദാബിയിലാണ് ഈ മത്സരം. തുടര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ വെസ്‌റ്റ്ഇന്‍ഡീസും മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും പോരടിക്കും. ദുബായിൽ രാത്രി 7.30 നാണ് മത്സരം.

കിരീടപ്പോരാട്ടത്തിന് 12 ടീമുകള്‍

യോഗ്യതാമത്സരങ്ങള്‍ കളിച്ചെത്തിയതടക്കം 12 ടീമുകളാണ് കുട്ടിക്രിക്കറ്റിന്‍റെ കിരീടത്തിനായി പോരാടുന്നത്. ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായാണ് സൂപ്പർ 12 മത്സരങ്ങൾ നടക്കുക. ഒരു ടീമിന് അഞ്ച് മത്സരം വീതം ലഭിക്കും. ഒന്നാമത്തെ ഗ്രൂപ്പിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത്ആഫ്രിക്ക, വെസ്റ്റ്ഇൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിങ്ങനെ വമ്പൻമാർ തമ്മിലാണ് മത്സരം. ബംഗ്ലാദേശും ശ്രീലങ്കയും യോഗ്യതാമത്സരങ്ങള്‍ കളിച്ചാണ് ഗ്രൂപ്പില്‍ ഇടം പിടിച്ചത്.

രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ന്യൂസിലാൻഡ്, സ്കോട്‌ലൻഡ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാമത്സരം കളിച്ചെത്തിയ നമീബിയയും ഉൾപ്പെട്ടതാണ് രണ്ടാം ഗ്രൂപ്പ്. ചിരവൈരികളായ പാകിസ്ഥാനുമായി ഞായറാഴ്‌ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സ്കോട്‌ലൻഡ്, നമീബിയ എന്നീ ടീമുകൾ ആദ്യമായാണ് ടി20 ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. യോഗ്യതാമത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് ഇരു ടീമുകളും സൂപ്പർ 12 ലേക്ക് യോഗ്യത നേടിയത്.

ഗ്രൂപ്പിലെ പോയിന്‍റ് പട്ടികയില്‍ ആദ്യത്തെ രണ്ട് സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക. നവംബര്‍ 10നാണ് ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനല്‍. ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരും ബിയിലെ ഒന്നാംസ്ഥാനക്കാരും മത്സരിക്കുന്ന രണ്ടാം സെമി ഫൈനൽ നവംബർ 11 ന് നടക്കും. രണ്ട് സെമി ഫൈനലുകള്‍ക്കും ഓരോ റിസര്‍വ് ദിനവുമുണ്ടാവും. നവംബര്‍ 14 നാണ് ഫൈനല്‍.

സമ്മാനത്തുക

മൊത്തം 42 കോടിയാണ് ടൂര്‍ണമെന്‍റിലെ സമ്മാനത്തുക. 12 കോടിയാണ് ചാമ്പ്യന്മാര്‍ക്ക് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ആറ് കോടിയും സെമി ഫൈനലിസ്റ്റുകള്‍ക്ക് മൂന്ന് കോടി വീതവും ലഭിക്കും. ഇതുകൂടാതെ സൂപ്പര്‍12ലെ ഓരോ വിജയങ്ങള്‍ക്കും 30 ലക്ഷം വീതമാണ് ലഭിക്കുക.

ഇന്ത്യ X പാകിസ്ഥാൻ

യുദ്ധ സമാനമാണ് ഓരോ ഇന്ത്യ- പാക് മത്സരവും. ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാന് ഇന്ത്യയെ ഒരിക്കൽ പോലും തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി-20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു.

ഏകദിന ലോകകപ്പിൽ ചരിത്രത്തില്‍ ഏഴ് തവണ മുഖാമുഖം വന്നപ്പോള്‍ ആറ് തവണയും ആദ്യം ബാറ്റുചെയ്തത് ഇന്ത്യയായിരുന്നു. ലോകകപ്പില്‍ ഇന്ത്യ നൂറൂശതമാനം വിജയം നേടിയതും പാകിസ്ഥാനെതിരെയാണ്. ക്രിക്കറ്റ് പിച്ചില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത് രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് എന്ന പ്രത്യേകതയുണ്ട്. ഇംഗ്ലണ്ടില്‍ 2019ല്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇരു ടീമുകളും ഇതുവരെ മുഖാമുഖം വന്നിട്ടില്ല.

ഇന്ത്യൻ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ശാർദ്ദുൽ താക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Last Updated : Oct 23, 2021, 9:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.