ദുബൈയ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിലെ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. ഞായറാഴ്‌ച നടക്കുന്ന മത്സരത്തിനായുള്ള 12 അംഗ ടീമിനെയാണ് പാകിസ്ഥാൻ മത്സരത്തിന് ഒരു ദിവസം മുന്നേ പ്രഖ്യാപിച്ചത്. മുൻ ക്യാപ്‌റ്റൻ സർഫറാസ് ഖാന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല.
ബാബർ അസം നയിക്കുന്ന ടീമിൽ മുതിർന്ന താരങ്ങളായ ശുഐബ് മാലിക്കും മുഹമ്മദ് ഹാഫിസും ടീമിൽ ഇടം നേടിയിട്ടുണ്ട്. മുഹമ്മദി റിസ്‌വാനാണ് വിക്കറ്റ് കീപ്പർ. ടോസിന് മുൻപായി പിച്ചിന്‍റെ സാഹചര്യം മനസിലാക്കിയാകും പ്ലേയിങ് ഇലവനെ തീരുമാനിക്കുക.
-
Pakistan open T20 World Cup campaign on Sunday
— PCB Media (@TheRealPCBMedia) October 23, 2021 " class="align-text-top noRightClick twitterSection" data="
More details ➡️ https://t.co/jNJ0nfEIOg#WeHaveWeWill | #T20WorldCup
">Pakistan open T20 World Cup campaign on Sunday
— PCB Media (@TheRealPCBMedia) October 23, 2021
More details ➡️ https://t.co/jNJ0nfEIOg#WeHaveWeWill | #T20WorldCupPakistan open T20 World Cup campaign on Sunday
— PCB Media (@TheRealPCBMedia) October 23, 2021
More details ➡️ https://t.co/jNJ0nfEIOg#WeHaveWeWill | #T20WorldCup
അതേസമയം മികച്ച തയ്യാറെടുപ്പോടെയാണ് തങ്ങൾ ടൂർണമെന്‍റിനെത്തിയിരിക്കുന്നതെന്ന് പാക് ക്യാപ്‌റ്റൻ ബാബർ അസം അറിയിച്ചു. റെക്കോഡുകൾ തിരുത്തപ്പെടാനുള്ളതാണ്. അതിനാൽ ഇന്ത്യക്കെതിരെയുള്ള മുൻതോൽവികളെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്നും വിജയം മാത്രമാണ് ലക്ഷ്യമെന്നും ബാബർ പറഞ്ഞു.
ALSO READ : ഡെൻമാര്‍ക്ക് ഓപ്പണ്‍; ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു, സമീര്‍ വര്‍മ ക്വാർട്ടറിൽ പുറത്ത്
ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാന് ഇന്ത്യയെ ഒരിക്കൽ പോലും തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി-20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു.
ഏകദിന ലോകകപ്പിൽ ചരിത്രത്തില്‍ ഏഴ് തവണ മുഖാമുഖം വന്നപ്പോള്‍ ആറ് തവണയും ആദ്യം ബാറ്റുചെയ്തത് ഇന്ത്യയായിരുന്നു. ലോകകപ്പില്‍ ഇന്ത്യ നൂറൂശതമാനം വിജയം നേടിയതും പാകിസ്ഥാനെതിരെയാണ്.
ക്രിക്കറ്റ് പിച്ചില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത് രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് എന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലണ്ടില്‍ 2019ല്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇരു ടീമും ഇതുവരെ മുഖാമുഖം വന്നിട്ടില്ല.