ന്യൂഡല്‍ഹി: സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ അസമിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. അസം ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കേരളം മറികടന്നത്. 53 പന്തില്‍ 56 റണ്‍സ് നേടി പുറത്താവാതെ നിന്ന റോഹന്‍ എസിന്റെ പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്.
20 റണ്‍സുമായി സച്ചിന് ബേബിയും പുറത്താവാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീന് (24), സഞ്ജു സാംസണ് (14) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. അസമിനായി റിയാന്‍ പരാഗും രാജകുദ്ദീന്‍ അഹമ്മദും ഓരോ വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടിയ കേരളം അസമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 24 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് അസമിന്റെ ടോപ് സ്കോറര്‍. പല്ലവ് കുമാര്‍ ദാസ് (16), ദെനീഷ് ദാസ് (4), അഭിഷേക് താക്കൂരി (9), റിഷവ് ദാസ് (15), സാഹില്‍ ജൈന്‍ (21), രാജകുദ്ദീന്‍ അഹമ്മദ് (7), അംലന്‍ജ്യോതി ദാസ് (0), റോഷന് അലം (14*), മുക്താര്‍ ഹുസൈന് (10*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
also read: സാവിക്ക് ബാഴ്സയെ വൈകാരികമായറിയാം; പരിശീലകനായി അനുയോജ്യനെന്നും ഇനിയസ്റ്റ
കേരളത്തിനായി ബേസില്‍ തമ്പി മൂന്ന് വിക്കറ്റും ജലജ് സക്സേന രണ്ട് വിക്കറ്റും വീഴ്ത്തി. ഷറഫുദ്ദീന്, സച്ചിന് ബേബി, മിഥുന് എസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ടൂര്‍ണമെന്റില്‍ കേരത്തിന്റെ രണ്ടാം ജയമാണിത്. ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ഇയില്‍ കേരളം ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.
നവംബര്‍ 9ന് മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.