ലണ്ടന്‍: ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് ടീം സസെക്‌സുമായുള്ള കരാര്‍ പുതുക്കി ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര. പുതിയ കരാര്‍ പ്രകാരം 2023 സീസണിലും താരം ടീമിനായി കളിക്കും. പുജാരയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയ വിവരം ക്ലബ് ഔദ്യോഗിക വെബ്‌സെറ്റിലൂടെയാണ് പുറത്തുവിട്ടത്.
ടീമിലേക്ക് മടങ്ങിയെത്തുന്നതില്‍ സന്തോഷമുണ്ടെന്നും, മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമം നടത്തുമെന്നും സസെക്‌സുമായുള്ള കരാര്‍ നീട്ടിയതിന് പിന്നാലെ ചേതേശ്വര്‍ പുജാര അഭിപ്രായപ്പെട്ടു. 2023 സീസണിലക്ക് പുജാര മടങ്ങിയെത്തുന്നത് ആവേശകരമായ വാര്‍ത്തയാണ്. ബാറ്റ് ഉപയോഗിച്ച് അദ്ദേഹം കാണിച്ച ക്ലാസും പ്രകടനവും നാം എല്ലാവരും കണ്ടു, അദ്ദേഹം ഞങ്ങളുടെ ഡ്രെസ്സിങ് റൂമിൽ യുവതാരങ്ങള്‍ക്ക് പിന്തുടരാന്‍ പറ്റിയ ഒരു ലോകോത്തര റോള്‍മോഡല്‍ ആയിരുന്നെന്നും സസെക്‌സ് പെർഫോമൻസ് ഡയറക്‌ടർ കീത്ത് ഗ്രീൻഫീൽഡ് പറഞ്ഞു.
-
🗣 @cheteshwar1 pic.twitter.com/K3u523TP4Y
— Sussex Cricket (@SussexCCC) October 24, 2022 " class="align-text-top noRightClick twitterSection" data="
">🗣 @cheteshwar1 pic.twitter.com/K3u523TP4Y
— Sussex Cricket (@SussexCCC) October 24, 2022🗣 @cheteshwar1 pic.twitter.com/K3u523TP4Y
— Sussex Cricket (@SussexCCC) October 24, 2022
കഴിഞ്ഞ സീസണിലാണ് പുജാര സസെക്‌സുമായി കരാറിലേര്‍പ്പെട്ടത്. തുടര്‍ന്ന് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്ത താരം ടീമിനായി 1000ത്തിലധികം റണ്‍സ് നേടി. 109.4 ശരാശരിയില്‍ ബാറ്റ് വീശിയ അദ്ദേഹം മൂന്ന് ഇരട്ടസെഞ്ച്വറികളും സ്വന്തമാക്കിയിരുന്നു.
-
Pujara will be back for 2023. 🤩 pic.twitter.com/p6aLd9PTir
— Sussex Cricket (@SussexCCC) October 24, 2022 " class="align-text-top noRightClick twitterSection" data="
">Pujara will be back for 2023. 🤩 pic.twitter.com/p6aLd9PTir
— Sussex Cricket (@SussexCCC) October 24, 2022Pujara will be back for 2023. 🤩 pic.twitter.com/p6aLd9PTir
— Sussex Cricket (@SussexCCC) October 24, 2022
റോയല്‍ ലണ്ടന്‍ ഏകദിന ടൂര്‍ണമെന്‍റിലും അദ്ദേഹം ടീമിന്‍റെ ഭാഗമായി. ടോം ഹെയ്‌ൻസ് പരിക്കേറ്റ് പുറത്തായ സമയം കൗണ്ടി ടീമിനെ നയിച്ചതും പുജാരയാണ്. പുജാരയുടെ കീഴില്‍ ടീം സെമി ഫൈനലില്‍ എത്തിയിരുന്നു.