ETV Bharat / sports

Sunil Gavaskar Against Foreign Experts : 'അവര്‍ക്ക് സച്ചിനേക്കാള്‍ മികച്ചത് ഇന്‍സമാം' ; വിദേശ വിദഗ്‌ധര്‍ വാ അടയ്‌ക്കണമെന്ന് ഗവാസ്‌കര്‍ - ഏകദിന ലോകകപ്പ്

Sunil Gavaskar against foreign experts giving opinion on India Cricket team : പാകിസ്ഥാനില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള കളിക്കാര്‍ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കേണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍

Sunil Gavaskar against foreign experts  ODI World Cup 2023  India Cricket team  Virat Kohli  Rohit Sharma  Babr Azam  Inzamam ul haq  Sachin Tendulkar  സുനില്‍ ഗവാസ്‌കര്‍  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  ഇന്‍സമാം ഉള്‍ ഹഖ്‌  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023
Sunil Gavaskar against foreign experts
author img

By ETV Bharat Kerala Team

Published : Sep 8, 2023, 3:49 PM IST

മുംബൈ : ക്രിക്കറ്റ് ലോകത്ത് എപ്പോഴും ചൂടുള്ള ചര്‍ച്ചാവിഷയമാണ് ഇന്ത്യൻ ടീം (India Cricket team). ഏകദിന ലോകകപ്പ് (ODI World Cup 2023) സ്‌ക്വാഡിനെ പ്രഖ്യാപിച്ചതോടെ ടീം കോമ്പിനേഷനുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളാണ് വിവിധ കോണുകളില്‍ നിന്നും നിരവധി പേര്‍ പങ്കുവയ്‌ക്കുന്നത്. എന്നാല്‍ ഇന്ത്യൻ ടീം കോമ്പിനേഷനെ കുറിച്ച് വിദേശ വിദഗ്ധർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar against foreign experts giving opinion on India Cricket team combination).

പാക് ടീമിനെതിരെ കളിക്കാന്‍ ഇന്ത്യ ഭയപ്പെടുന്നുവെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ നജാം സേത്തിയുടെ പ്രതികരണമാണ് സുനില്‍ ഗവാസ്‌കറെ ചൊടിപ്പിച്ചത്. ഇത്തരം പ്രസ്‌താവനകള്‍ക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ അമിത പ്രധാന്യം നല്‍കുന്നത് ഖേദകരമാണെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

"അവരുടെ ഭാഗത്തുനിന്ന് പുറത്തുവരുന്ന പ്രസ്താവനകൾക്ക് നമ്മുടെ മാധ്യമങ്ങൾ വലിയ പ്രാധാന്യം നല്‍കുന്നത് ഖേദകരമാണ്. ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്ന പാകിസ്ഥാന്‍ താരങ്ങളും ഓസ്‌ട്രേലിയന്‍ താരങ്ങളുമുണ്ട്. ഇന്ത്യന്‍ ടീമിന്‍റെ തിരഞ്ഞെടുപ്പ് എങ്ങിനെയാണ് അവരുമായി ബന്ധപ്പെടുന്നത്.

ഏതെങ്കിലും ഇന്ത്യന്‍ താരങ്ങള്‍, ഓസ്‌ട്രേലിയയുടെയോ പാകിസ്ഥാന്‍റെയോ ടീം തിരഞ്ഞെടുക്കാന്‍ പോകാറുണ്ടോ?. കാരണം അത് നമ്മളെ സംബന്ധിക്കുന്ന കാര്യമല്ല. എന്നാല്‍ നമ്മള്‍ അതിന് അനുവദിക്കുന്നു"- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

"അവരെ സംബന്ധിച്ച് എപ്പോഴും വിരാട് കോലി (Virat Kohli) രോഹിത് ശര്‍മ (Rohit Sharma) എന്നിവരേക്കാള്‍ മികച്ചത് ബാബര്‍ അസമാണ് (Babr Azam). മറ്റ് ബോളര്‍മാരേക്കാള്‍ ഏറെ മികച്ചത് ഷഹീന്‍ ഷാ അഫ്രീദിയാണ്. ഇന്‍സമാം ഉള്‍ ഹഖ്‌ (Inzamam ul haq) സച്ചിനേക്കാള്‍ (Sachin Tendulkar) മികച്ച താരമാണ് എന്നാണ് അവര്‍ പറയുന്നത്. നമ്മളേക്കാള്‍ എപ്പോഴും മികച്ചത് അവര്‍ തന്നെയാണ് എന്നാണ് അവര്‍ പറയുന്നത്. അങ്ങനെയാണ് തങ്ങളുടെ പ്രേക്ഷകരെ അവർക്ക് തൃപ്തിപ്പെടുത്തേണ്ടത്'' - ഇന്ത്യയുടെ ലോകകപ്പ് ജേതാവ് പറഞ്ഞു.

ആരുടേയും ഉപദേശം വേണ്ട : "എനിക്ക് പറയാനുള്ളത് എന്തെന്നുവച്ചാല്‍, അവരുടെ വാക്കുകള്‍ക്ക് നമ്മുടെ പത്രങ്ങളില്‍ ഇടം നല്‍കരുത്. ഒരു കളിക്കാരൻ നിങ്ങളുടെ ടീമിൽ ഉണ്ടായിരിക്കണം എന്ന് ഒരു ദക്ഷിണാഫ്രിക്കന്‍ താരവും ഒരു ഓസ്‌ട്രേലിയന്‍ താരവും പറയുന്നു. അത് പലപ്പോഴും സംഭവിക്കാറുണ്ട്.

ALSO READ: Harbhajan Singh On Suryakumar Yadav : 'സൂര്യ കംപ്ലീറ്റ് പ്ലെയര്‍, സഞ്‌ജുവിന് ഏഴയലത്ത് എത്താനാവില്ല' ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ മൂന്നാം നമ്പറിലും നാലാം നമ്പറിലും ബാറ്റ് ചെയ്യേണ്ടത് ആരാണെന്ന് അവര്‍ പറയുന്നു. ഉള്ള കാര്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ ഒരു ഉപദേശവും വേണ്ട. ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം' - സുനില്‍ ഗവാസ്‌കര്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.