ETV Bharat / sports

Stuart Broad Retirement | ക്രിക്കറ്റ് മൈതാനത്തോട് വിടപറയാന്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, അപ്രതീക്ഷിത പ്രഖ്യാപനം ഓവല്‍ ടെസ്റ്റിനിടെ - ആഷസ്

ആഷസ് പരമ്പരയ്‌ക്ക് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്

Stuart Broad  Stuart Broad Retirement  England Cricket  Stuart Broad Announces Retirement  Ashes 2023  England vs Australia  സ്റ്റുവര്‍ട്ട് ബ്രോഡ്  സ്റ്റുവര്‍ട്ട് ബ്രോഡ് വിരമിക്കല്‍  സ്റ്റുവര്‍ട്ട് ബ്രോഡ് വിരമിക്കല്‍ പ്രഖ്യാപനം  ആഷസ്  സ്റ്റുവര്‍ട്ട് ബ്രോഡ് കരിയര്‍
Stuart Broad Retirement
author img

By

Published : Jul 30, 2023, 10:17 AM IST

ഓവല്‍ : നിലവില്‍ പുരോഗമിക്കുന്ന ആഷസ് (Ashes) പരമ്പരയ്‌ക്ക് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് ഇംഗ്ലണ്ട് (England) പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (Stuart Broad) വിരമിക്കും. ഓവലില്‍ നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിന്‍റെ മൂന്നാം ദിനത്തിലാണ് ബ്രോഡ് ഇക്കാര്യം അറിയിച്ചത്. നാളെയാണ് (ജൂലൈ 31) ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ മത്സരത്തിന്‍റെ അവസാന ദിവസം.

'ഇതൊരു അത്ഭുതകരമായ യാത്ര ആയിരുന്നു, ഞാന്‍ അവസാന പന്ത് എറിയുന്നതും അവസാനം ബാറ്റ് ചെയ്യുന്നതും ആഷസില്‍ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരു വിഷമവും ഇല്ലാതെയാണ് ഞാന്‍ ഈ കളി അവസാനിപ്പിക്കുന്നത്' - സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു.

17 വര്‍ഷത്തെ കരിയറിനാണ് ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായ സ്റ്റുവര്‍ട്ട് ബ്രോഡ് തിരശ്ശീലയിടാന്‍ ഒരുങ്ങുന്നത്. 2006 ഓഗസ്റ്റ് 28ന് ഇംഗ്ലണ്ടിന്‍റെ ടി20 ജഴ്‌സിയില്‍ പാകിസ്ഥാനെതിരെ ആയിരുന്നു അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് ബ്രോഡിന്‍റെ അരങ്ങേറ്റം. ഇക്കാലയളവില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 344 മത്സരങ്ങള്‍ ആകെ കളിച്ച അദ്ദേഹം ആകെ 845 വിക്കറ്റാണ് നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു താരത്തിന്‍റെ നേട്ടങ്ങള്‍ അനവധിയും. ചുവന്ന പന്തില്‍ 167 മത്സരങ്ങളാണ് ബ്രോഡ് കളിച്ചിട്ടുള്ളത്. അതില്‍ നിന്ന് 602 വിക്കറ്റുകള്‍ നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

Also Read : Ashes 2023| ലബുഷെയ്‌നിന്‍റെ 'ബെയ്ല്‍സ് ഇളക്കി ബ്രോഡിന്‍റെ 'മൈന്‍ഡ് ഗെയിം''; തൊട്ടടുത്ത പന്തില്‍ ക്യാച്ച് - വീഡിയോ

ടെസ്റ്റില്‍ 600 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ പേസ് ബൗളറും ഏറ്റവും വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിലെ അഞ്ചാമനുമാണ് ബ്രോഡ്. ആഷസ് പരമ്പരയിലെ നാലാം മത്സരത്തിലായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ ബൗളര്‍മാരുടെ എലൈറ്റ് പട്ടികയില്‍ താരം ഇടം പിടിച്ചത്. ഈ പരമ്പരയിലൂടെ ആഷസില്‍ 150 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായും ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ മാറിയിരുന്നു.

ഒരു ഇന്നിങ്സ് ശേഷിക്കെ ആഷസ് 2023-ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. 9 ഇന്നിങ്‌സില്‍ നിന്ന് 20 വിക്കറ്റുകളാണ് താരത്തിന്‍റെ അക്കൗണ്ടില്‍. വാലറ്റത്ത് ബാറ്റുകൊണ്ട് പലപ്പോഴും ഇംഗ്ലണ്ടിന് ചെറുത്ത് നില്‍പ്പുകള്‍ നടത്താന്‍ ബ്രോഡിനായിട്ടുണ്ട്.

ടെസ്റ്റ് കരിയറില്‍ 3,647 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. പാകിസ്ഥാനെതിരെ 2010-ല്‍ ലോര്‍ഡ്‌സില്‍ നേടിയ 169 റണ്‍സാണ് കരിയറിലെ ഉയര്‍ന്ന സ്‌കോര്‍. ഇത് കൂടാതെ 13 തവണ അര്‍ധസെഞ്ച്വറിയും ബ്രോഡ് ടെസ്റ്റില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Also Read : Ashes 2023 | മൂന്നാം ദിനം 'ജോ'റാക്കി, ഇംഗ്ലണ്ട് വമ്പന്‍ ലീഡിലേക്ക്; റൂട്ടിന് സെഞ്ച്വറി നഷ്‌ടം

2006ല്‍ പാകിസ്ഥാനെതിരെ ഏകദിനത്തിലൂടെ ക്രിക്കറ്റിലേക്ക് അരങ്ങേറിയ ബ്രോഡ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റ് കളിക്കുന്നത് മതിയാക്കിയിരുന്നു. പത്ത് വര്‍ഷത്തെ ഏകദിന കരിയറില്‍ 121 മത്സരങ്ങളില്‍ നിന്ന് 178 വിക്കറ്റുകളായിരുന്നു താരം എറിഞ്ഞിട്ടത്. 56 മത്സരങ്ങളില്‍ നിന്നും 65 വിക്കറ്റുകളുമായി 2014-ല്‍ ടി20 കരിയര്‍ അവസാനിപ്പിച്ച ബ്രോഡ് പിന്നീട് ടെസ്റ്റ് മത്സരങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.