ETV Bharat / sports

സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി - ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി

ഏകദിനത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡ് ഇപ്പോഴും ബിന്നിയുടെ പേരില്‍

Stuart Binny  retirement  സ്റ്റുവര്‍ട്ട് ബിന്നി  ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി  സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
author img

By

Published : Aug 30, 2021, 2:46 PM IST

ബെംഗളൂരു : ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തിങ്കളാഴ്ചയാണ് താരം ആഭ്യന്തര-അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനായതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് സ്റ്റുവര്‍ട്ട് ബിന്നി പ്രസ്താവനയിലൂടെ പ്രതികരിച്ചു.

ബിസിസിഐ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, പരിശീലകര്‍, സെലക്‌ടര്‍മാര്‍, ക്യാപ്റ്റന്‍മാര്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞ താരം കുടുംബത്തിന്‍റെ പിന്തുണയോടെയാണ് തന്‍റെ നേട്ടങ്ങളെന്നും കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക ടീമിലൂടെ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച 37കാരനായ താരം ഇന്ത്യയ്‌ക്കായി 23 മത്സരങ്ങള്‍ (ആറ് ടെസ്റ്റ്, 14 ഏകദിനം, മൂന്ന് ടി20) കളിച്ചിട്ടുണ്ട്.

ഏകദിനത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡ് ഇപ്പോഴും ബിന്നിയുടെ പേരിലാണുള്ളത്.

2014 ബംഗ്ലാദേശിനെതിരെയാണ് ബിന്നി റെക്കോഡ് പ്രകടനം നടത്തിയത്. ധാക്കയിൽ നടന്ന മത്സരത്തിൽ 4.4 ഓവറിൽ വെറും നാല് റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് ബെന്നി എറിഞ്ഞിട്ടത്.

ബിന്നിക്ക് മുന്‍പ് അനില്‍ കുംബ്ലെയാണ് പ്രസ്തുത റെക്കോഡ് കയ്യടക്കിവച്ചിരുന്നത്.

also read: 'ലോകത്തിന്‍റെ നെറുകയില്‍ എത്തിയതായി തോന്നുന്നു, വികാരങ്ങള്‍ വിവരിക്കാനാവില്ല': അവാനി ലേഖാര

1993ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ കുംബ്ലെ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നെങ്കിലും 12 റണ്‍സ് വഴങ്ങിയിരുന്നു.

മഹേന്ദ്ര സിങ് ധോണിക്ക് കീഴിൽ 2014ൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബിന്നി അരങ്ങേറ്റം കുറിച്ചത്. 2016ലാണ് താരം അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.

ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലുമായി 459 റൺസും 24 വിക്കറ്റുകളുമാണ് താരത്തിന്‍റെ സമ്പാദ്യം. 17 വര്‍ഷത്തോളം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 4796 റണ്‍സും 146 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎല്ലില്‍ 95 മത്സരങ്ങളില്‍ 880 റണ്‍സും 22 വിക്കറ്റും താരം നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.