ദുബായ് : ഐപിഎല്ലിലെ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഉണ്ടാകുമെങ്കിലും കളിക്കുന്ന കാര്യത്തിൽ തീരുമായമായിട്ടില്ലെന്ന് എംഎസ് ധോണി. പഞ്ചാബുമായുള്ള മത്സരത്തിലെ ടോസിന് ശേഷം സംസാരിക്കവെയാണ് താരം ഭാവിയെപ്പറ്റി പറഞ്ഞത്.
'അടുത്ത സീസണിലും നിങ്ങൾക്കെന്നെ മഞ്ഞ ജഴ്‌സിയിൽ കാണാം. പക്ഷേ അടുത്ത സീസണിൽ ടീമിനായി കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വരും സീസണിൽ പുതിയതായി രണ്ട് ടീമുകൾ കൂടി ലീഗിന്‍റെ ഭാഗമാകുന്നുണ്ട്. മെഗാ ലേലത്തിന് മുന്നോടിയായി താരങ്ങളെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങള്‍ എന്തൊക്കെയാണെന്ന് ആർക്കുമറിയില്ല.
-
MS Dhoni on his future 🗣️ 👀 https://t.co/Pne9gD8vlH | #CSKvPBKS | #IPL2021 pic.twitter.com/KLgfDLmEwS
— ESPNcricinfo (@ESPNcricinfo) October 7, 2021 " class="align-text-top noRightClick twitterSection" data="
">MS Dhoni on his future 🗣️ 👀 https://t.co/Pne9gD8vlH | #CSKvPBKS | #IPL2021 pic.twitter.com/KLgfDLmEwS
— ESPNcricinfo (@ESPNcricinfo) October 7, 2021MS Dhoni on his future 🗣️ 👀 https://t.co/Pne9gD8vlH | #CSKvPBKS | #IPL2021 pic.twitter.com/KLgfDLmEwS
— ESPNcricinfo (@ESPNcricinfo) October 7, 2021
എത്ര വിദേശ താരങ്ങളെയും എത്ര ഇന്ത്യൻ താരങ്ങളെയും നിലനിർത്താനാകുമെന്ന് അറിയില്ല. അതിനാൽ തന്നെ അതിൽ പല അനിശ്ചിതത്വങ്ങളും ഉണ്ട്. നിയമങ്ങൾ നിലവിൽ വന്നാലെ തീരുമാനം കൈക്കൊള്ളാൻ സാധിക്കുകയുള്ളൂ', ധോണി പറഞ്ഞു.
ALSO READ : 'വിരമിക്കൽ മത്സരം ചെന്നൈയിൽ ആരാധകർക്കൊപ്പം'; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ധോണി
അതേസമയം ചെന്നൈയിൽവച്ച് വിടവാങ്ങൽ മത്സരം കളിക്കണമെന്നാണ് ആഗ്രഹം എന്ന് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റിനോട് വിടപറയാൻ സമയമായിട്ടില്ലെന്ന് പറഞ്ഞ താരം ചെന്നൈക്ക് വേണ്ടി ഇനിയും കളിക്കണം എന്ന തന്‍റെ ആഗ്രഹം തുറന്ന് പറഞ്ഞിരുന്നു.