ETV Bharat / sports

IND VS SL | ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിക്കറ്റ് മഴ ; ആദ്യ ദിനം പുറത്തായത് 16 പേര്‍

ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്

author img

By

Published : Mar 12, 2022, 10:40 PM IST

IND VS SL  ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിക്കറ്റ് മഴ  ആദ്യ ദിനം നിലംപൊത്തിയത് 16 വിക്കറ്റുകൾ  Wicket rain at Chinnaswamy Stadium  16 wickets down on the first day  pink test  പിങ്ക് ടെസ്റ്റ്  ഇന്ത്യ 252ന് പുറത്ത്  India all out for 252 in first innings  ലങ്കക്ക് ആറ് വിക്കറ്റ് നഷ്ടം  മുഹമ്മദ് ഷമി ജസ്‌പ്രിത് ബുമ്ര  mohammed shami and jasprit bumrah
IND VS SL | ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിക്കറ്റ് മഴ; ആദ്യ ദിനം നിലംപൊത്തിയത് 16 വിക്കറ്റുകൾ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിക്കറ്റ് മഴ. ആദ്യ ദിനം ഇന്ത്യയുടെ പത്തും ശ്രീലങ്കയുടെ ആറും വിക്കറ്റുകള്‍ നിലംപൊത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 252 ന് പുറത്തായപ്പോള്‍, ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 166 റണ്‍സ് പിന്നിലാണ് സന്ദർശകർ.

13 റണ്‍സോടെ ഡിക്‌വെല്ലയും റണ്‍സൊന്നുമെടുക്കാതെ എംബുല്‍ഡെനിയയുമാണ് ക്രീസില്‍. 85 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 43 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ജസ്‌പ്രീത് ബുമ്ര ഏഴ് ഓവറിൽ മൂന്ന് മെയ്‌ഡൻ സഹിതം 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി ആറ് ഓവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. അക്ഷർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.

കുശാല്‍ മെന്‍ഡിസ് (2), ലഹിരു തിരിമാനെ (8), ദിമുത് കരുണരത്നെ (4), ധനഞ്ജയ ഡിസില്‍വ (10), ചരിത് അസലങ്ക (5) എന്നിവരെല്ലാം തന്നെ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ മടങ്ങി.

ALSO RAED: IND vs SL | പിടിച്ചുനിന്നത് ശ്രേയസ് മാത്രം ; പിങ്ക് ടെസ്റ്റില്‍ ഇന്ത്യ 252ന് പുറത്ത്

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ അര്‍ധസെഞ്ച്വറിയുമായി പൊരുതിയ ശ്രേയസ് അയ്യരാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ശ്രേയസ് 98 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. 26 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്തും 31 റണ്‍സെടുത്ത ഹനുമാ വിഹാരിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ശ്രീലങ്കക്കായി ലസിത് എംബുല്‍ഡെനിയയും പ്രവണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ധനഞ്ജയ ഡിസില്‍വ രണ്ട് വിക്കറ്റെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.