വെല്ലിങ്‌ടണ്‍: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്. വെല്ലിങ്‌ടണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഒന്നിങ്‌സിനും 58 റണ്‍സിനുമാണ് ആതിഥേയരായ ന്യൂസിലന്‍ഡ് വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നാല് വിക്കറ്റിന് 580 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തിരുന്നു.
മറുപടിക്കിറങ്ങിയ ശ്രീലങ്ക 164ന് പുറത്തായി. ഇതോടെ ഫോളോ ഓണ്‍ ചെയ്യപ്പെട്ട സന്ദര്‍ശകരുടെ രണ്ടാം ഇന്നിങ്‌സ് 358ന് റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നായകന്‍ ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ്, ദിനേഷ് ചാണ്ഡിമല്‍, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി പൊരുതിയതാണ് ലങ്കയുടെ തോല്‍വി ഭാരം കുറച്ചത്.
-
The final moment of the Dulux Test Series 🏏 #NZvSL pic.twitter.com/N1EDpPnJHX
— BLACKCAPS (@BLACKCAPS) March 20, 2023 " class="align-text-top noRightClick twitterSection" data="
">The final moment of the Dulux Test Series 🏏 #NZvSL pic.twitter.com/N1EDpPnJHX
— BLACKCAPS (@BLACKCAPS) March 20, 2023The final moment of the Dulux Test Series 🏏 #NZvSL pic.twitter.com/N1EDpPnJHX
— BLACKCAPS (@BLACKCAPS) March 20, 2023
മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 113 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍സ് ചേര്‍ക്കും മുമ്പ് തന്നെ സംഘത്തിന് കുശാല്‍ മെന്‍ഡിസിനെ നഷ്‌ടമായി. മാറ്റ് ഹെൻറിയുടെ പന്തില്‍ കെയ്‌ന്‍ വില്യംസണ്‍ പിടികൂടിയാണ് താരം മടങ്ങിയത്.
106 പന്തില്‍ 50 റണ്‍സായിരുന്നു കുശാല്‍ മെന്‍ഡിസിന്‍റെ സമ്പാദ്യം. പിന്നാലെ എയ്ഞ്ചലോ മാത്യൂസും മടങ്ങിയതോടെ ശ്രീലങ്ക നാലിന് 116 എന്ന നിലയിലായി. 44 പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത എയ്ഞ്ചലോ മാത്യൂസിനെ ബ്ലെയര്‍ ടിക്‌നറാണ് പുറത്താക്കിയത്. പിന്നീട് ഒന്നിച്ച ദിനേശ് ചാണ്ഡിമലും ധനഞ്ജയ ഡി സില്‍വയും പൊരുതി നിന്നത് ലങ്കയ്‌ക്ക് പ്രതീക്ഷ നല്‍കി.
എന്നാല്‍ ചാണ്ഡിമലിനെ പുറത്താക്കി ബ്ലെയര്‍ ടിക്‌നര്‍ ആതിഥേയര്‍ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. 92 പന്തില്‍ 62 റണ്‍സായിരുന്നു ദിനേശ് ചാണ്ഡിമല്‍ നേടിയത്. അഞ്ചാം വിക്കറ്റില്‍ ചാണ്ഡിമല്‍-ധനഞ്ജയ സഖ്യം 126 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഏഴാമന്‍ നിഷാന്‍ മധുഷ്‌ക 93 പന്തില്‍ 39 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയാണ് തിരികെ കയറിയത്.
പിന്നാലെ ധനഞ്ജയ ഡി സില്‍വയും വീണു. 185 പന്തുകള്‍ നേരിട്ട താരത്തെ സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ മൈക്കല്‍ ബ്രേസ്‌വെലാണ് പുറത്താക്കിയത്. എട്ടാം നമ്പറിലെത്തിയ കശുന്‍ രജിതയുടെ ചെറുത്ത് നില്‍പ്പാണ് ലങ്കന്‍ ഇന്നിങ്‌സ് ദീര്‍ഘിപ്പിച്ചത്. 110 പന്തില്‍ 20 റണ്‍സ് നേടിയ കശുന്‍ രജിത അവസാന വിക്കറ്റായാണ് തിരിച്ച് കയറിത്.
പ്രഭാത് ജയസൂര്യ (45 പന്തില്‍ 2), ലാഹിരു കുമാര (45 പന്തില്‍ 7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഷിതാ ഫെര്‍ണാണ്ടോ (0) പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡിനായി ക്യാപ്റ്റന്‍ ടിം സൗത്തി, ബ്ലെയര്‍ ടിക്‌നര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
ഒന്നാം ഇന്നിങ്സില്‍ മൈക്കല്‍ ബ്രേസ്‌വെല്‍, മാറ്റ് ഹെൻറി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയാണ് ലങ്കയെ 164 റണ്‍സിന് പുറത്താക്കിയത്. അര്‍ധ സെഞ്ചുറി നേടിയ നായകന്‍ ദിമുത് കരുണാര്തനെയ്‌ക്ക് ഒഴികെ മറ്റ് താരങ്ങള്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. 188 പന്തില്‍ 89 റണ്‍സാണ് താരം നേടിയിരുന്നത്.
മറ്റ് എട്ട് താരങ്ങള്‍ക്ക് രണ്ടക്കം തൊടാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കിവീസിന് കെയ്ന്‍ വില്യംസണ്‍, ഹെൻറി നിക്കോള്‍സ് എന്നിവരുടെ ഇരട്ട സെഞ്ചുറി പ്രകനമാണ് ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. 296 പന്തില്‍ 215 റണ്‍സെടുത്ത വില്യംസണ്‍ പുറത്തായപ്പോള്‍ 240 പന്തില്‍ 200 റണ്‍സ് നേടിയ നിക്കോള്‍സ് പുറത്തായിരുന്നില്ല.
ഈ പ്രകടനത്തോടെ നിക്കോള്‍സ് മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. കെയ്‌ന്‍ വില്യംസണാണ് പരമ്പരയിലെ താരം. ക്രൈസ്‌റ്റ്ചര്‍ച്ചില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അവസാന പന്തിലായിരുന്നു കിവീസ് ലങ്കയെ തോല്‍പ്പിച്ചത്.
ALSO READ: WATCH: 'വില്‍ യു മാരി മീ'; ആരാധകന് റോസാപ്പൂ നല്‍കി രോഹിത്തിന്‍റെ പ്രൊപ്പോസല്‍