ETV Bharat / sports

Sri Lanka Defeat England World Cup Cricket ഇംഗ്ലണ്ടിന് പുറത്തേക്ക് വഴി തുറന്നിട്ട് ശ്രീലങ്കയുടെ തകർപ്പൻ വിജയം - ലോകകപ്പ് ക്രിക്കറ്റ് 2023

Sri Lanka Defeat England World Cup Cricket 2023 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റില്‍ ഇന്നത്തെ ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവുമായി നാല് പോയിന്‍റോടെ ശ്രീലങ്ക അഞ്ചാം സ്ഥാനത്തേക്ക് കയറി. എല്ലാ ടീമുകളും അഞ്ച് മത്സരം പൂർത്തിയാക്കിയപ്പോൾ 10 പോയിന്‍റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

Sri Lanka Defeat England World Cup Cricket

author img

By ETV Bharat Kerala Team

Published : Oct 26, 2023, 7:47 PM IST

ബെംഗളൂരു: നിലവിലെ ചാമ്പ്യൻമാർക്ക് ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നിട്ട് ശ്രീലങ്ക. ഇന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിനാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ച് മത്സരത്തില്‍ നിന്ന് ഒരു ജയവും നാല് തോല്‍വിയുമായി ബംഗ്ലാദേശിനും നെതർലണ്ട്‌സിനുമൊപ്പം അവസാന സ്ഥാനത്താണ് (ഒൻപതാം സ്ഥാനത്ത്) നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്.

ഇന്നത്തെ ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവുമായി നാല് പോയിന്‍റോടെ ശ്രീലങ്ക അഞ്ചാം സ്ഥാനത്തേക്ക് കയറി. എല്ലാ ടീമുകളും അഞ്ച് മത്സരം പൂർത്തിയാക്കിയപ്പോൾ 10 പോയിന്‍റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. എട്ട് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുണ്ട്. എട്ട് പോയിന്‍റുണ്ടെങ്കിലും റൺറേറ്റിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് ന്യൂസിലൻഡ്. ആറ് പോയിന്‍റുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്തുണ്ട്. ഇന്നത്തെ ജയത്തോടെ ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റിലെ ഫൈനല്‍ പ്രതീക്ഷകൾ സജീവമാക്കി.

ഇംഗ്ലീഷ് പരീക്ഷ ജയിച്ച ലങ്ക: കളിയുടെ എല്ലാ മേഖലകളിലും ഇംഗ്ലണ്ടിനെ നിഷ്‌പ്രഭരാക്കിയാണ് ശ്രീലങ്ക ഈ ലോകകപ്പിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റുമായി ഇംഗ്‌ളണ്ട് ബാറ്റിങ് നിരയുടെ നട്ടെല്ല് തകർത്ത ലഹിരു കുമാരയാണ് കളിയിലെ കേമൻ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 33.2 ഓവറില്‍ 156 റൺസിന് ഓൾ ഔട്ടാക്കുകയായിരുന്നു. 43 റൺസെടുത്ത ബെൻ സ്റ്റോക്‌സായിരുന്നു ടോപ് സ്‌കോറർ. ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ഓപ്പണർ ജോണി ബെയർസ്റ്റോ 30 റൺസിനും ഡേവിഡ് മലാൻ 28 റൺസിനും പുറത്തായ ശേഷം പരിക്ക് മാറി തിരിച്ചെത്തിയ ബെൻ സ്റ്റോക്‌സ് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചു നിന്നത്.

ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് ബൗളർമാർ നടത്തിയത്. ലഹിരു കുമാര മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഏറെ നാളുകൾക്ക് ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയ ഏയ്‌ഞ്ചലോ മാത്യൂസും കസൺ രജിതയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മഹീഷ് തീക്ഷണ ഒരു വിക്കറ്റ് നേടിയപ്പോൾ ജോ റൂട്ടും (3), ആദില്‍ റഷീദും (2) റൺഔട്ടായി. ഇംഗ്ലീഷ് നായകൻ ജോസ് ബട്‌ലർ (8), ലിയാം ലിവിങ്സ്റ്റൺ (1), മോയിൻ അലി(15), ക്രിസ് വോക്‌സ് (പൂജ്യം), ഡേവിഡ് വില്ലി (14), മാർക്ക് വുഡ് (5) എന്നിവരാണ് പുറത്തായ മറ്റ് ഇംഗ്ലീഷ് ബാറ്റർമാർ.

ആധികാരികം ലങ്ക: 157 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക കരുതലോടെയാണ് കളിച്ചത്. കൗശല്‍ പെരേര നാല് റൺസിനും നായകൻ കൗശൻ മെൻഡിസ് 11 റൺസിനും പുറത്തായെങ്കിലും ഓപ്പണർ പതും നിസങ്കയും (77 നോട്ടൗട്ട്) മധ്യനിര താരം സധീര സമരവിക്രമയും ( 65 നോട്ടൗട്ട്) നേടിയ അർധ സെഞ്ച്വറികളുടെ പിൻബലത്തില്‍ 146 പന്തുകൾ ശേഷിക്കെ ശ്രീലങ്ക ജയിച്ചു കയറുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.