അബുദാബി : ടി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് വിജയം. ബംഗ്ലാദേശിന്‍റെ 172 റണ്‍സ് വിജയ ലക്ഷ്യം ശ്രീലങ്ക രണ്ട് ഓവറുകൾ ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. 80 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയും, 53 റണ്‍സ് നേടിയ ഭനുക രാജപക്സെയുമാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്.
-
Sri Lanka continue their brilliant form at the #T20WorldCup 2021 💪#SLvBAN | https://t.co/msiJ66VBxr pic.twitter.com/wPpAPm12yi
— T20 World Cup (@T20WorldCup) October 24, 2021 " class="align-text-top noRightClick twitterSection" data="
">Sri Lanka continue their brilliant form at the #T20WorldCup 2021 💪#SLvBAN | https://t.co/msiJ66VBxr pic.twitter.com/wPpAPm12yi
— T20 World Cup (@T20WorldCup) October 24, 2021Sri Lanka continue their brilliant form at the #T20WorldCup 2021 💪#SLvBAN | https://t.co/msiJ66VBxr pic.twitter.com/wPpAPm12yi
— T20 World Cup (@T20WorldCup) October 24, 2021
ബംഗ്ലാദേശിന്‍റെ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ കുശാൽ പെരേരയെ ശ്രീലങ്കക്ക് നഷ്ടമായി. ഒരു റണ്‍സ് നേടിയ താരത്തെ നാസും അഹമ്മദ് ബൗൾഡാക്കുകയായിരുന്നു. തുടർന്നിറങ്ങിയ ചരിത് അസലങ്ക ഓപ്പണറായ നിസങ്കയെ കൂട്ടുപിടിച്ച് ടീം സ്കോർ ഉയർത്തി.
-
A scintillating fifty from Bhanuka Rajapaksa 💥#T20WorldCup | #SLvBAN | https://t.co/msiJ66VBxr pic.twitter.com/tAOriv95ZL
— T20 World Cup (@T20WorldCup) October 24, 2021 " class="align-text-top noRightClick twitterSection" data="
">A scintillating fifty from Bhanuka Rajapaksa 💥#T20WorldCup | #SLvBAN | https://t.co/msiJ66VBxr pic.twitter.com/tAOriv95ZL
— T20 World Cup (@T20WorldCup) October 24, 2021A scintillating fifty from Bhanuka Rajapaksa 💥#T20WorldCup | #SLvBAN | https://t.co/msiJ66VBxr pic.twitter.com/tAOriv95ZL
— T20 World Cup (@T20WorldCup) October 24, 2021
എട്ടാം ഓവർ വരെ നീണ്ടുനിന്ന ഈ കൂട്ടുകെട്ട് നിസങ്കയെ പുറത്താക്കി ഷാക്കിബ് അൽ ഹസനാണ് പൊളിച്ചത്. 21 പന്തിൽ 24 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. തൊട്ടുപിന്നാലെയിറങ്ങിയ അവിഷ്ക ഫെർണാണ്ടയെ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ തന്നെ ഷാക്കിബ് അൽ ഹസൻ തിരികെ അയച്ചു. പിന്നാലെ ഇറങ്ങിയ വനിന്ദു ഹസരങ്കയും ആറ് റണ്‍സ് നേടി പുറത്തായി.
-
A power-packed knock from Charith Asalanka 💪#T20WorldCup | #SLvBAN | https://t.co/msiJ66VBxr pic.twitter.com/MWEezoTIhq
— T20 World Cup (@T20WorldCup) October 24, 2021 " class="align-text-top noRightClick twitterSection" data="
">A power-packed knock from Charith Asalanka 💪#T20WorldCup | #SLvBAN | https://t.co/msiJ66VBxr pic.twitter.com/MWEezoTIhq
— T20 World Cup (@T20WorldCup) October 24, 2021A power-packed knock from Charith Asalanka 💪#T20WorldCup | #SLvBAN | https://t.co/msiJ66VBxr pic.twitter.com/MWEezoTIhq
— T20 World Cup (@T20WorldCup) October 24, 2021
ഇതോടെ 79/4 എന്ന നിലയിൽ തോൽവി മുന്നിൽക്കണ്ട ശ്രീലങ്കയെ അസലങ്കയും രജപക്‌സയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് ടീമിനെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. സ്കോർ 165ൽ നിൽക്കെ ഭനുക രാജപക്സെ നസും അഹമ്മദിന്‍റെ പന്തിൽ ബൗൾഡായി.
ALSO READ : ആവേശപ്പോരാട്ടത്തിന് മിനിട്ടുകള്‍ മാത്രം, ടോസ് പാകിസ്ഥാന്, ഇന്ത്യ ബാറ്റ് ചെയ്യും
എന്നാൽ ചരിത് അസലങ്ക ടീമിനെ വിജയ തീരത്തേക്ക് അടുപ്പിച്ചു. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ, നസും അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് സൈഫുദിൻ ഒരു വിക്കറ്റ് നേടി.