ബംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര വിജയിയെ ഇന്ന് അറിയാം. അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ബെംഗളൂരുവില്‍ വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുക.
-
Rajkot ✈️ Bengaluru
— BCCI (@BCCI) June 19, 2022 " class="align-text-top noRightClick twitterSection" data="
Excitement levels 🆙 for the final @Paytm #INDvSA T20I. 👌 👌#TeamIndia pic.twitter.com/7DirHt49sG
">Rajkot ✈️ Bengaluru
— BCCI (@BCCI) June 19, 2022
Excitement levels 🆙 for the final @Paytm #INDvSA T20I. 👌 👌#TeamIndia pic.twitter.com/7DirHt49sGRajkot ✈️ Bengaluru
— BCCI (@BCCI) June 19, 2022
Excitement levels 🆙 for the final @Paytm #INDvSA T20I. 👌 👌#TeamIndia pic.twitter.com/7DirHt49sG
മഴ മത്സരം തടസപ്പെടുത്തിയേക്കുമെന്ന ആശങ്കയുണ്ട്. കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് വീതം ജയം നേടിയ ഇരുസംഘവും ഒപ്പത്തിനൊപ്പമാണ്. ഇതോടെയാണ് അഞ്ചാം മത്സരം നിര്‍ണായകമായത്. ആദ്യമത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ജയിച്ചാണ് അതിശക്തമായ തിരിച്ചുവരവ് നടത്തിയത്.
ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ നാലു വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ തോല്‍വി. എന്നാല്‍ മൂന്നാം മത്സരത്തില്‍ 48 റൺസിന്‍റെ വിജയം നേടിയ ഇന്ത്യ നാലാം മത്സരത്തില്‍ 82 റൺസിന്‍റെ വമ്പൻ ജയം പിടിച്ചു.
നായകൻ റിഷഭ് പന്തിന്‍റെ മോശം ഫോമും, താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മധ്യനിരയുമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി. ഇഷാൻ കിഷന്‍, റിതുരാജ് ഗെയ്‌ക്വാദ്, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, ആവേശ് ഖാന്‍ എന്നിവര്‍ ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും. ഉമ്രാൻ മാലിക്കിനും, അർഷ്‌ദീപ് സിങ്ങിനും സാധ്യതയില്ല.
നാലാം മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ടെംബാ ബാവുമ കളിച്ചില്ലെങ്കില്‍ കേശവ് മഹാരാജാവും പ്രോട്ടീസിനെ നയിക്കുക. ഡേവിഡ് മില്ലര്‍, ഹെന്‍റിക് ക്ലാസന്‍, റാസി വാൻഡർ ദസന്‍ ആന്‍റിച്ച് നോർട്‌ജെ, കഗിസോ റബാദ തുടങ്ങിയവരുടെ പ്രകടനം സന്ദര്‍ശകര്‍ക്ക് നിര്‍ണായകമാവും.
also read: 'അവര്‍' തിരിച്ചെത്തുമ്പോള്‍ പന്ത് പുറത്താവും: വസീം ജാഫർ
ബാറ്റര്‍മാര്‍ക്ക് അനുകൂലമായ വിക്കറ്റാണ് ബെംഗളൂരുവിലേത്. മധ്യ ഓവറുകളിൽ റണ്ണൊഴുക്ക് തടയുന്നതില്‍ സ്പിന്നർമാർ മാന്യമായ പങ്ക് വഹിക്കും. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് വിജയ ശതമാനം കൂടുതലുള്ളത്. അതേസമയം പരമ്പരയിൽ ഇതുവരെ ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചിട്ടില്ല.