ETV Bharat / sports

സൗരവ് ഗാംഗുലി പിന്മാറി; ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാകാന്‍ സഹോദരന്‍ - ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍

തെരഞ്ഞെടുപ്പില്‍ നിന്ന് സൗരവ് ഗാംഗുലി പിന്മാറിയ സാഹചര്യത്തില്‍ സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി ഏകകണ്‌ഠമായി സിഎബി തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

Etv Bharatcab election  bengal cricket association election  sourav ganguly  സൗരവ് ഗാംഗുലി  ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍  ബിസിസിഐ
തെരഞ്ഞെടുപ്പില്‍ നിന്ന് സൗരവ് ഗാംഗുലി പിന്മാറി; ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാകാന്‍ സഹോദരന്‍
author img

By

Published : Oct 24, 2022, 6:01 PM IST

കൊല്‍ക്കത്ത: മുന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. മൂത്ത സഹോദരന്‍ സ്നേഹാശിഷ് ഗാംഗുലിക്ക് വേണ്ടിയാണ് സൗരവ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയത്. ഇതോടെ ഒക്‌ടോബര്‍ 31ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ സ്നേഹാശിഷിനെ ഏകകണ്‌ഠമായി സി.എ.ബി തലപ്പത്തേക്ക് തെരഞ്ഞെടുക്കാനാണ് സാധ്യത.

വോട്ടെടുപ്പില്ലാതെ ഏകകണ്‌ഠമായി തെരഞ്ഞെടുക്കപ്പെടുമെന്നതിനാലാണ് പിന്മാറിയതെന്നാണ് നടപടിയില്‍ സൗരവ് ഗാംഗുലി നല്‍കുന്ന വിശദീകരണം. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിക്കേണ്ടതില്ലെന്ന തീരുമാനം അദ്ദേഹം സ്വീകരിച്ചത്. ബിസിസിഐ പ്രസിഡന്‍റായി തണ്ടാം തവണ അവസരം നിഷേധിച്ചതിന് പിന്നാലെയാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.