ഇന്ത്യൻ ക്രിക്കറ്റിലെ ലേഡി സെവാഗിന് ഇന്ന് 25-ാം ജന്മദിനം. വലിയ ആരാധകരില്ലാതിരുന്ന വനിത ക്രിക്കറ്റിന് ക്രിക്കറ്റ് പ്രേമികൾക്കിടയില്‍ മേല്‍വിലാസമുണ്ടാക്കി കൊടുത്ത താരമാണ് ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ദാന. ഇടംകൈ കൊണ്ട് അതി സുന്ദരമായി ബൗണ്ടറികൾ നേടുന്ന സ്‌മൃതിക്ക് കളിക്കളത്തിന് പുറത്തും ആരാധകരുണ്ട്.
ഒഴുക്കൻ മട്ടില്‍ ബാറ്റ് ചെയ്തിരുന്ന വനിതാ താരങ്ങൾ നിറഞ്ഞ ഇന്ത്യൻ ടീമിലേക്ക് നിറഞ്ഞ പുഞ്ചിരിയും അതിനേക്കാൾ മികവുള്ള സ്‌ട്രോക്ക് പ്ലേയുമായി കടന്നുവന്ന സ്‌മൃതി ഇന്ത്യൻ വനിത ടീമിലെ മൂന്ന് ഫോർമാറ്റിലെയും സ്ഥിരം സാന്നിധ്യമാണ്. ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം എന്ന ബഹുമതി സ്മൃതി മന്ദാനയുടെ പേരിലാണ്.
-
Here's wishing @mandhana_smriti - one of the finest modern-day batters & #TeamIndia's WT20I vice-captain - a very happy birthday. 🎂 👏 pic.twitter.com/vSTrp02M1c
— BCCI Women (@BCCIWomen) July 18, 2021 " class="align-text-top noRightClick twitterSection" data="
">Here's wishing @mandhana_smriti - one of the finest modern-day batters & #TeamIndia's WT20I vice-captain - a very happy birthday. 🎂 👏 pic.twitter.com/vSTrp02M1c
— BCCI Women (@BCCIWomen) July 18, 2021Here's wishing @mandhana_smriti - one of the finest modern-day batters & #TeamIndia's WT20I vice-captain - a very happy birthday. 🎂 👏 pic.twitter.com/vSTrp02M1c
— BCCI Women (@BCCIWomen) July 18, 2021
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വനിതകളുടെ ഏകദിന, ട്വന്‍റി 20 ടീം ഓഫ് ദ ഇയറില്‍ രണ്ടിലും ഇടം പിടിച്ചതും സ്മൃതി തന്നെ. രണ്ട് ടെസ്റ്റ്, 51ഏകദിനം, 75 ടി20 മത്സരങ്ങളില്‍ നിന്നായി 3822 റൺസാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.
Also read: ശാസ്ത്രിയുടേയും ദ്രാവിഡിന്‍റെയും ശൈലികൾ വ്യത്യസ്തം; പരിശീലകരെക്കുറച്ച് ധവാൻ
ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2,000 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്മൃതിയുടെ പേരിലാണ്. 51 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മൃതി മന്ദാന 2000 റണ്‍സിലെത്തിയത്. അതിവേഗം 2000 റണ്‍സ് അടിച്ചുകൂട്ടിയവരുടെ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ 48 ഇന്നിങ്‌സുകളില്‍ നിന്ന് 2000 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാനാണ് സ്മൃതിക്ക് മുന്നിലുള്ള ഏക ഇന്ത്യന്‍ താരം.
തുടർച്ചയായി 10 തവണ 50 റൺസ് നേടുന്ന ലോക റെക്കോഡും സ്മൃതിക്ക് സ്വന്തം. ഇന്ത്യൻ വനിതാ ടി20 ടീം വൈസ് ക്യാപ്‌റ്റൻ സ്മൃതി മന്ദാനക്ക് ജന്മദിനാശംസകൾ...