കൊളംബോ : കളിക്കളത്തിനകത്തും പുറത്തും 'രസികനായ' താരമാണ് ഓസീസിന്‍റെ ഡേവിഡ് വാര്‍ണര്‍. നിലവില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് കളിക്കുകയാണ് താരം. മത്സരത്തിനിടെ ഗ്രൗണ്ടില്‍ അരങ്ങേറിയ രസകരമായൊരു സംഭവം സോഷ്യല്‍ മീഡിയയിലും ചിരിപടര്‍ത്തുകയാണ്.
ലങ്കന്‍ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനായി വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നത്. ബാറ്റുചെയ്യുന്നതിനിടെ മീഡിയ ബോക്സില്‍ മഞ്ഞ ഷര്‍ട്ട് ധരിച്ചൊരാള്‍ എഴുന്നേറ്റ് നടക്കുന്നത് കാരണം തനിക്ക് പന്തില്‍ ശ്രദ്ധിക്കാനാവുന്നില്ലെന്ന് മാത്യൂസ് അമ്പയറോട് പരാതി പറഞ്ഞിരുന്നു.
-
Last evening, @davidwarner31 used o”stump microphone to send out a message to @GeoffLemonSport. Brilliant 🤣🤣🤣 @hemantbuch #SLvAUS #Galle
— Waadaplaya!!! 🏏 (@waadaplaya) July 10, 2022 " class="align-text-top noRightClick twitterSection" data="
pic.twitter.com/k3O5jWJYRj
">Last evening, @davidwarner31 used o”stump microphone to send out a message to @GeoffLemonSport. Brilliant 🤣🤣🤣 @hemantbuch #SLvAUS #Galle
— Waadaplaya!!! 🏏 (@waadaplaya) July 10, 2022
pic.twitter.com/k3O5jWJYRjLast evening, @davidwarner31 used o”stump microphone to send out a message to @GeoffLemonSport. Brilliant 🤣🤣🤣 @hemantbuch #SLvAUS #Galle
— Waadaplaya!!! 🏏 (@waadaplaya) July 10, 2022
pic.twitter.com/k3O5jWJYRj
ബാറ്റര്‍ക്ക് നേരെ എതിരെയാണ് മീഡിയ ബോക്‌സെന്നതാണ് മാത്യൂസിന്‍റെ ശ്രദ്ധ തെറ്റിച്ചത്. ബോക്‌സില്‍ നടക്കുന്നയാള്‍ ഓസീസ് മാധ്യമ പ്രവര്‍ത്തകനായ ജെഫ് ലെമണാണെന്ന് കണ്ടത്തിയ ഉടനെ സംഭവത്തില്‍ വാര്‍ണര്‍ ഇടപെടുകയായിരുന്നു. അമ്പയര്‍ മാധ്യമപ്രവര്‍ത്തനോട് ഇരിക്കാന്‍ ആവശ്യപ്പെടുന്നതിനിടെ സ്റ്റംപ് മൈക്കിന് അടുത്തെത്തിയ വാര്‍ണര്‍ ജെഫ് ലെമണോട് ഇരിക്കാന്‍ പറയാന്‍ ബ്രോഡ്കാസ്റ്റര്‍മാരോട് ആവശ്യപ്പെടുകയായിരുന്നു.
'ബ്രോഡ്കാസ്റ്റര്‍മാരുടെ ശ്രദ്ധയ്ക്ക്, മീഡിയ റൂമില്‍ മഞ്ഞ ഷര്‍ട്ടിട്ട് നടക്കുന്ന ജെഫ് ലെമണോട് ദയവായി ഒന്നിരിക്കാന്‍ പറയുമോ, ബാറ്റര്‍ക്ക് ശ്രദ്ധിക്കാനാവുന്നില്ല' എന്നാണ് താരം സ്റ്റംപ് മൈക്കിലൂടെ ആവശ്യപ്പെട്ടത്. വാര്‍ണറുടെ ആവശ്യം കമന്‍റേറ്റര്‍മാരുള്‍പ്പെടെയുള്ളവരെ പൊട്ടിച്ചിരിപ്പിച്ചു.