രാജ്യാന്തര ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ (Indian Cricket Team) ഭാവി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണമുള്ള താരമാണ് ശുഭ്‌മാന്‍ ഗില്‍ (Shubman Gill). ഇന്ത്യയ്‌ക്കായി ഇതുവരെ ഏകദിനത്തില്‍ 32 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗില്‍ 63.41 ശരാശരിയില്‍ 1638 റണ്‍സാണ് നേടിയിട്ടുള്ളത് (Shubman Gill ODI Stats). ഇതില്‍ ഭൂരിഭാഗം മത്സരങ്ങളിലും ഗില്‍ റണ്‍സ് അടിച്ചുകൂട്ടിയതാകട്ടെ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമ്പോഴും.
-
Shubman brings up his 💯
— Star Sports (@StarSportsIndia) September 15, 2023 " class="align-text-top noRightClick twitterSection" data="
A scintillating ton for @ShubmanGill under immense pressure and he raises his bat in some style! 👏🏻
Tune-in to #AsiaCupOnStar, LIVE NOW on Star Sports Network#INDvBAN #Cricket pic.twitter.com/KV6YW9OM5N
">Shubman brings up his 💯
— Star Sports (@StarSportsIndia) September 15, 2023
A scintillating ton for @ShubmanGill under immense pressure and he raises his bat in some style! 👏🏻
Tune-in to #AsiaCupOnStar, LIVE NOW on Star Sports Network#INDvBAN #Cricket pic.twitter.com/KV6YW9OM5NShubman brings up his 💯
— Star Sports (@StarSportsIndia) September 15, 2023
A scintillating ton for @ShubmanGill under immense pressure and he raises his bat in some style! 👏🏻
Tune-in to #AsiaCupOnStar, LIVE NOW on Star Sports Network#INDvBAN #Cricket pic.twitter.com/KV6YW9OM5N
ഇതുവരെ ആകെ 12 ഇന്നിങ്‌സുകളിലായിരുന്നു ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ കളിക്കാന്‍ ഇറങ്ങിയത്. ഇതില്‍ ആകെ നാല് പ്രാവശ്യം മാത്രമാണ് 50ല്‍ കൂടുതല്‍ പന്തുകള്‍ നേരിടാന്‍ ഗില്ലിന് സാധിച്ചിട്ടുള്ളതും. സിംബാബ്‌വെ, നേപ്പാള്‍ എന്നീ ടീമുകള്‍ക്കെതിരെ ഓരോ അര്‍ധസെഞ്ച്വറികളും നേടാന്‍ ഗില്ലിനായിട്ടുണ്ട്.
-
FIFTY for Shubman! 👏🏻
— Star Sports (@StarSportsIndia) September 15, 2023 " class="align-text-top noRightClick twitterSection" data="
A towering six brings up back to back fifties for @ShubmanGill as he continues to lead #TeamIndia's charge in a critical run-chase! 💪🏻
Tune-in to #AsiaCupOnStar, LIVE NOW on Star Sports Network#INDvBAN #Cricket pic.twitter.com/kjqDqCgrpL
">FIFTY for Shubman! 👏🏻
— Star Sports (@StarSportsIndia) September 15, 2023
A towering six brings up back to back fifties for @ShubmanGill as he continues to lead #TeamIndia's charge in a critical run-chase! 💪🏻
Tune-in to #AsiaCupOnStar, LIVE NOW on Star Sports Network#INDvBAN #Cricket pic.twitter.com/kjqDqCgrpLFIFTY for Shubman! 👏🏻
— Star Sports (@StarSportsIndia) September 15, 2023
A towering six brings up back to back fifties for @ShubmanGill as he continues to lead #TeamIndia's charge in a critical run-chase! 💪🏻
Tune-in to #AsiaCupOnStar, LIVE NOW on Star Sports Network#INDvBAN #Cricket pic.twitter.com/kjqDqCgrpL
റണ്‍ചേസില്‍ അത്ര മികച്ച റെക്കോഡ് ഇല്ലാത്ത ശുഭ്‌മാന്‍ ഗില്‍ എന്നാല്‍ വ്യത്യസ്‌തമായൊരു പ്രകടനമായിരുന്നു ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്കായി നടത്തിയത് (India vs Bangladesh). മത്സരം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ടീമിന്‍റെ തോല്‍വി ഭാരം കുറച്ചത് ഗില്ലിന്‍റെ സെഞ്ച്വറി ഇന്നിങ്‌സായിരുന്നു (Shubman Gill Century Against Bangladesh). റണ്‍ചേസില്‍ താരത്തിന്‍റെ ആദ്യത്തേയും കരിയറിലെ അഞ്ചാമത്തെയും സെഞ്ച്വറി ആയിരുന്നു ബംഗ്ലാദേശിനെതിരെയുണ്ടായത് (Shubman Gill Centuries In ODI).
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് ടീം ഇന്ത്യയ്‌ക്ക് മുന്നിലേക്ക് 266 റണ്‍സ് വിജയലക്ഷ്യമാണ് വച്ചത്. അത് പിന്തുടര്‍ന്ന ഇന്ത്യയെ കൊളംബോയിലെ സ്‌പിന്‍ പിച്ചില്‍ കുരുക്കാന്‍ അവരുടെ ബൗളര്‍മാര്‍ക്കുമായി. ഒരുവശത്ത് വിക്കറ്റുകള്‍ നഷ്‌ടമായിക്കൊണ്ടിരുന്നപ്പോള്‍ മറുവശത്ത് ഗില്‍ ആയിരുന്നു ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
അമിതാവേശം കാട്ടാതെ കരുതലോടെ കളിച്ച ഗില്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വിജയപ്രതീക്ഷയും സമ്മാനിച്ചിരുന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്‌തും മോശം പന്തുകള്‍ ബൗണ്ടറിയിലേക്ക് എത്തിച്ചുമായിരുന്നു ഗില്‍ ബംഗ്ലാദേശിന് വെല്ലുവിളിയായത്. മറ്റ് ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ വിഷമിച്ച സാഹചര്യത്തിലായിരുന്നു ഗില്ലിന്‍റെ ഈ ക്ലാസിക് ഇന്നിങ്‌സ് പിറന്നത് എന്നതാണ് ശ്രദ്ധേയം.
ബംഗ്ലാദേശിനെതിരെ വ്യത്യസ്‌ത റോളില്‍ ബാറ്റ് ചെയ്‌ത ഗില്‍ മത്സരത്തില്‍ 133 പന്ത് നേരിട്ട് 121 റണ്‍സ് നേടിയായിരുന്നു പുറത്തായത്. ഈ സെഞ്ച്വറി പ്രകടനത്തോടെ ഏകദിന ക്രിക്കറ്റില്‍ ഈ വര്‍ഷം 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായും ഗില്‍ മാറി (Most ODI Runs In ODI). 17 ഇന്നിങ്‌സില്‍ നിന്ന് 1025 റണ്‍സാണ് ഇതുവരെ 2023ല്‍ ഗില്ലിന്‍റെ അക്കൗണ്ടിലുള്ളത്.